ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല; ഇസ്ലാം മിത്താണെന്ന് പറയില്ല, എന്നാൽ ഹൈന്ദവ സങ്കൽപ്പങ്ങൾ മിത്താണ്; എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല എന്നത് മാറി; കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ഷംസീർ സമസ്താപരാധം പറഞ്ഞ് രാജി വെക്കണം: സ്വാമി ചിദാന്ദപുരി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കില്ല; ഇസ്ലാം മിത്താണെന്ന് പറയില്ല, എന്നാൽ ഹൈന്ദവ സങ്കൽപ്പങ്ങൾ മിത്താണ്; എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല എന്നത് മാറി; കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ഷംസീർ സമസ്താപരാധം പറഞ്ഞ് രാജി വെക്കണം: സ്വാമി ചിദാന്ദപുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

മിത്ത് വിവാദത്തിൽ പ്രതികരിച്ച് കൊളത്തൂർ അദ്വൈത ആശ്രമം മഠാതിപതി സ്വാമി ചിദാന്ദപുരി. ഹിന്ദുവിന്റെ ആരാധനമൂർത്തിയെ അവഹേളിച്ചത് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ലെന്നും കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ ഷംസീർ രാജി വെക്കണമെന്നും സ്വാമികൾ അഭിപ്രായപ്പെട്ടു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് എല്ലാ കർമ്മങ്ങളും പൂജകളും പഠനങ്ങളും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചുകൊണ്ടാണ്. ഇത്തരത്തിൽ ആരാധിക്കുന്ന ഭഗവനെ അധിക്ഷേപിക്കുന്നത് ആർക്കും നല്ലതിനല്ല. പ്രത്യേകിച്ച് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ല. കുറച്ചെങ്കിലും അഭിമാനം ഉണ്ടെങ്കിൽ ഷംസീർ രാജി വെക്കണം. ചെയ്ത തെറ്റിന് ഷംസീർ സമസ്താപരാധം പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നിമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ഷംസീർ. ഏതെങ്കിലും മതത്തെയും വിശ്വാസത്തെയോ ഒരിക്കലും നിന്ദിക്കാനോ വിശേഷമായി പരിഗണിക്കാനോ പാടുള്ളതല്ല. ഷംസിറിന്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കണാനാകില്ല. ഒരുപാട് നാളായി ഇത് തുടങ്ങിയിട്ട്, ഹൈന്ദവ പ്രതീകങ്ങളെയും ആചാര്യന്മാരെയും ആചാരങ്ങളെയും തുടർച്ചയായി നിന്ദിക്കുന്ന ഒരു പ്രവണതയുണ്ട്. കേരളത്തിന്റെ ഇന്നത്തെ ദൗർഭാഗ്യകരമായ അവസ്ഥ ഇതാണ്.

2000-ൽ ഡിവൈഎഫ്‌ഐ നടത്തിയ മാനവീയം എന്ന പരിപാടിയിൽ ശ്രീനാരായാണ ഗുരുദേവനെ കുരിശിൽ തറയ്ച്ചിരിക്കുന്ന നിശ്ചലദൃശ്യം അവതരിപ്പിച്ചു. തൃച്ചംബരം ക്ഷേത്രത്തിലെ വിശിഷ്ടമായ ആചാരത്തെ വികലമായി തെരുവിൽ അവതരിപ്പിച്ചു. ക്ഷേത്രകലകളെ തെരുവിൽ അവഹേളിക്കുന്നു. ശബരിമല അയ്യപ്പ സ്വാമിയെ അവഹേളിച്ചതിനും നിന്ദിച്ചതിനും കൈയും കണക്കുമില്ല. അയ്യപ്പ സ്വാമിയെ വികലമായി ചിത്രീകരിച്ച് കോളേജിൽ പ്രദർശിപ്പിച്ചു. ഹൈന്ദവ നിന്ദ ഇവർ തൊഴിലാക്കിയിരിക്കുന്നു.

ഗണപതി ഭഗവാനെ വെറുമൊരു മിത്താണെന്നും ഹൈന്ദവ പുരാണങ്ങളും മറ്റും അന്ധവിശ്വാസമാണെന്നും, ഇവയ്‌ക്കൊന്നും ശാസ്ത്രീയ വീക്ഷണമില്ലെന്നുമായിരുന്നു മഹനീയമായ പദവിയിലിരിക്കുന്ന ആ വിവരംകെട്ടയാൾ പറഞ്ഞത്. ആചാരങ്ങളും അനുഷ്ഠാനങ്ങളെും തത്ത്വചിന്തകളുമെല്ലാം എല്ലാ മതങ്ങളിലും ചേർന്ന് നിൽക്കുന്നുണ്ട്. എല്ലാ മതങ്ങളിലും അടിസ്ഥാന ആശയങ്ങളുണ്ടാകും. അതിനോടൊപ്പം വലിയ അളവിൽ മിത്തോളജിയുമുണ്ട്. താൻ പിന്തുടരുന്ന മതത്തിലെ അത്തരം മിത്തുകളെ ഷംസീർ ഉയർത്തിക്കാണിക്കുന്നില്ല. ഖുറാനിലും ഹദീസിലും ഇത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ചന്ദ്രനെ രണ്ടായി പിളർത്തിയതും, ഭൂമി പരന്നതാണെന്നുള്ളതും, സ്വർഗ്ഗത്തിലെ ഹൂറികളെ കുറിച്ചുള്ളതും എല്ലാം അത്തരത്തിലുള്ളതാണ്. അല്ലാഹു മിത്താണെന്ന് പറയാൻ ഇയാൾക്ക് ധൈര്യമുണ്ടോ? അത് പറഞ്ഞിട്ടില്ല, പറയില്ല.

കേവലം ഷസീർ എന്ന വ്യക്തി പറഞ്ഞതായല്ല ഇതിനെ കാണുന്നത്. അതിനാലാണ് ഇത് ഒറ്റപ്പെട്ട സംഭവമായി കാണാൻ സാധിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ചോദ്യങ്ങൾക്ക് മുന്നിൽ ഉരുളുന്നത് മാദ്ധ്യമങ്ങളിൽ കാണാം. ഏകദൈവ വിശ്വാസത്തിന്റെ ഒരു പ്രതേൃകതയാണ് ഇസ്ലാം. അത് മിത്താണെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ഹൈന്ദവ സങ്കൽപ്പങ്ങൾ മിത്താണ്. ഒരു വ്യവസ്ഥയെ മാത്രം നിന്ദിക്കുകയാണ്. എന്നാൽ ഹൈന്ദവ ശക്തി ഉണർന്നു. എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയില്ല എന്നത് മാറി. ഇത്തരം അവഹേളനങ്ങൾ ഉന്നയിക്കാതിരിക്കാൻ ഇവർക്കൊന്നും ഇനി നാവ് പൊങ്ങരുത്. എല്ലാ മതങ്ങളെയും തുല്ല്യമായി കാണണം.

പരബ്രഹ്‌മ സ്വരൂപിയായാണ് ഭഗവാൻ ഗണപതിയെ കാണുന്നത്. ഹിന്ദു സമൂഹത്തെ സംബന്ധിച്ച് എല്ലാ പൂജകളും പഠനങ്ങളും ആരംഭിക്കുന്നത് ഗണപതിയെ ആരാധിച്ചുകൊണ്ടാണ്. ഇത്തരത്തിൽ ആരാധിക്കുന്ന ഭഗവനെ അധിക്ഷേപിക്കുന്നത് ആർക്കും നല്ലതല്ല. പ്രത്യേകിച്ച് നിയമസഭ സ്പീക്കർ പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്യാൻ പാടുള്ളതല്ല. കുറച്ചെങ്കിലും അഭിമാനമുണ്ടെങ്കിൽ ഷംസീർ രാജി വെക്കണം. താൻ ചെയ്ത തെറ്റിന് സമസ്താപരാധം പറയേണ്ടതാണ്. വിഘ്‌നങ്ങളെ നീക്കുന്ന ഗണപതി വിഘ്‌നങ്ങളെ ചെയ്യുന്നവനുമാണ്. ഇക്കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. സമൂഹത്തിന്റെ സ്പന്ദനം മനസിലായത് കൊണ്ട് പറയട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചെറുപ്പക്കാർക്കും ഇതിൽ വലിയ അമർഷമുണ്ട്. ഇതിന് കാരണം ഇവർ സ്വീകരിക്കുന്ന ഇരട്ട സമീപനമാണ്. ഇസ്ലാമിനോട് ഒരു സമീപനം, ഹിന്ദുവിനോട് ഒരു സമീപനം.’ – സ്വാമി ചിദാനന്ദപുരി.

Tags: AN shamseer
ShareTweetSendShare

More News from this section

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies