ന്യൂഡൽഹി: ലോക അമ്പെയ്‌ത്ത് മത്സരത്തിൽ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും താരങ്ങളെ അഭിനന്ദിച്ചത്.
ഇന്ത്യക്കിത് അഭിമാന നിമിഷമാണ്. ബെർലിനിൽ നടന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വനിതകൾ സ്വർണം നേടി. ഞങ്ങളുടെ ചാമ്പ്യന്മാർക്ക് അഭിനന്ദനങ്ങൾ! താരങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവുമാണ് ഇതിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
A proud moment for India as our exceptional compound Women’s Team brings home India’s first-ever gold medal in the World Archery Championship held in Berlin. Congratulations to our champions! Their hard work and dedication have led to this outstanding outcome. pic.twitter.com/oT8teX1bod
— Narendra Modi (@narendramodi) August 5, 2023
“>
കോമ്പൗണ്ട് അമ്പെയ്‌ത്ത് താരങ്ങളായ ജ്യോതി സുരേഖ, പമീത് കൗർ, അദിതി ഗോപിചന്ദ് സ്വാമി എന്നിവർ ബെർലിനിൽ നടന്ന ലോക അമ്പെയ്‌ത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വർണം നേടി ലോക ചാമ്പ്യൻമാരായി. ഇവർ വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇന്ത്യൻ ഹൃദയങ്ങൾ അഭിമാനത്താൽ വീർപ്പുമുട്ടുന്നു. ഇന്ത്യൻ ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കേന്ദ്ര ആഭ്യന്തര മന്ത്രിയും ട്വിറ്ററിൽ കുറിച്ചു.
Indian hearts swell in pride as Compound archers Jyothi Surekha, Parneet Kaur & Aditi Gopichand Swami stand at the pinnacle of success, winning India’s first-ever Gold at the Archery World Championships held in Berlin, and emerging as the World Champions.
My heartfelt… pic.twitter.com/uc4RvctBon— Amit Shah (@AmitShah) August 5, 2023
“>
235-229 എന്ന മികച്ച സ്‌കോർലൈനിൽ മെക്‌സിക്കോയെ മറികടന്നാണ് ടീം ഫൈനലിൽ വിജയിച്ചത്. ഫൈനലിലെ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ പെൺപുലികൾ കരുത്ത് തെളിയിച്ചിരുന്നു. 228-226 എന്ന സ്‌കോർ നിലയിൽ ചൈനയെ ക്വാർട്ടറിൽ മറികടന്ന ഇന്ത്യ 220-216 എന്ന സ്‌കോർ നിലയിൽ കൊളംബിയയെയും തോൽപ്പിച്ചാണ് സെമി ഫൈനൽ കീഴടക്കി ഫൈനലിലേക്കുള്ള വിജയ കുതിപ്പ് നടത്തിയത്.
Comments