‘ പത്തു വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത് , ഞാൻ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താൽ അവൻ കുടുങ്ങും ‘ ; ബാല
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ പത്തു വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത് , ഞാൻ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താൽ അവൻ കുടുങ്ങും ‘ ; ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 05:02 pm IST
Facebook
Twitter
WhatsAppTelegram

ചെകുത്താൻ എന്ന പേരിൽ യൂട്യൂബിൽ വിഡിയോ ചെയ്യാറുള്ള അജു അലക്സിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ബാല. നടൻ വീട്ടിൽ കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ബാലയുടെ പ്രതികരണം. ഒപ്പം അജു അലക്സിന്റെ ഫ്ലാറ്റിൽ നിന്നുള്ള വിഡിയോയും നടൻ പങ്കുവെച്ചിട്ടുണ്ട്.

‘ഒരു കുടം പാലില്‍ ഒരു നുള്ള് വിഷം ചേര്‍ത്താല്‍ മൊത്തം പാലും വിഷമാകില്ലേ? അതാണ് ചെകുത്താന്‍. നിങ്ങളെയും കൂടി അവന്‍ നാശമാക്കും. പത്തു വർഷമായി അവന്റെ ശീലമാണിതെന്നാണ് പറയുന്നത്. ആരും ചോദിക്കാത്ത ചോദ്യം ഞാൻ തുടങ്ങിവച്ചു. അതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഇതിഹാസങ്ങളായ താരങ്ങളെക്കുറിച്ച് മോശം പറയാൻ ഇവർക്ക് ആരാണ് അധികാരം കൊടുത്തത്. ആരും പ്രതികരിക്കുന്നില്ല. മമ്മൂക്കയെപ്പോലെ ചാരിറ്റി ചെയ്ത നടൻ മലയാളത്തിൽ ഇല്ല. ലാലേട്ടൻ എത്ര പേർക്ക് വീൽ ചെയർ പോലുള്ളവ നൽകിയിട്ടുണ്ട്. അവരെക്കുറിച്ച് ഇത്ര മോശമായി സംസാരിച്ചിട്ടും നിങ്ങളെല്ലാം മിണ്ടാതിരുന്നു. ഇപ്പോൾ ഞാൻ തുടങ്ങിവച്ചു. ഇതൊരു തുടക്കമാണ്. ഇതിനുവേണ്ടി ദൈവം എനിക്കു കഷ്ടപ്പാടു തന്നാൽ അനുഭവിക്കാൻ ‍ഞാൻ തയാറാണ്‘ ബാല പറയുന്നു.

ലാപ്ടോപ്പും ഫ്രിജും തല്ലിപ്പൊളിച്ചെന്ന് പറയുന്നു. സ്വന്തമായി ചെയ്തിട്ട് എന്റെ പേര് പറയാമല്ലോ. ഈ നിമിഷം വരെ അവൻ നമ്മളെ വിൽക്കുകയാണ്. ഒരു ഗ്ലാസ് കഷണം പോലും അവിടെ പൊട്ടിയിട്ടില്ല. അവന്‍ പേടിച്ചാണ് കേസ് കൊടുത്തിരിക്കുന്നത്. ഞാൻ തിരിച്ചു മാനനഷ്ടക്കേസ് കൊടുത്താൽ അവൻ കുടുങ്ങും. അത് വേണ്ടെന്നു വിചാരിച്ചാണ് ചെയ്യാതിരിക്കുന്നത്.പ്രശസ്തിയില്‍ നില്‍ക്കുന്നവര്‍ ചോദ്യം ചെയ്യാത്തതുകൊണ്ടാണ് ഇതു തുടരുന്നത്. പണം ഉണ്ടാക്കാൻ യൂട്യൂബിൽ എന്തും പറയാമെന്ന അവസ്ഥയാണ്.കുടുംബത്തിനൊപ്പം കാണാൻ കൊള്ളാത്തവയാണ് അയാളുടെ എല്ലാ വിഡിയോയും. നിങ്ങള്‍ക്ക് സിനിമയെക്കുറിച്ച് എന്ത് റിവ്യൂവും പറയാം. എന്നെക്കുറിച്ച് പറയാം. പക്ഷേ കുടുംബത്തെക്കുറിച്ച് പറയരുത്. ദേഷ്യപ്പെടാം, മോശം വാക്കുകള്‍ ഉപയോഗിക്കരുത്

പല ഭാഷകളിലായി 56 പടങ്ങളില്‍ അഭിനയിച്ച ഒരാള്‍ ചെന്ന് കാര്യം പറയുമ്പോള്‍ അതിന്‍റെ ബഹുമാനം തരുമെന്നാണ് വിചാരിച്ചിരുന്നത്. എന്നെ ഗുണ്ട ആക്കുമെന്ന് കരുതിയില്ല. ചെകുത്താനോട് ഒരുപാട് പേര്‍ക്ക് ദേഷ്യമുണ്ട്.

ഇതുപോലുള്ള ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കരുത്. പത്തുവയസ്സുള്ള കുട്ടികളൊക്കെ യൂട്യൂബ് കാണുന്നവരാണ്. എന്റെ കുടുംബത്തിലെ ഒരാളെപോലും ഞാൻ ഇവന്റെ വിഡിയോ കാണിക്കില്ല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് ഞാൻ നേരിട്ടുപോയത്. അല്ലാതെ തർക്കിക്കാനോ ഭീഷണിപ്പെടുത്താനോ പോയതല്ല. തോക്കിന് എനിക്ക് ലൈസൻസ് ഇവിടെ ഇല്ല.’’–ബാല പറഞ്ഞു.

Tags: balaChekuthan
Share
Tweet
SendShare

More News from this section

ഒറ്റ ദിവസം കൊണ്ട് അക്കൗണ്ടില്‍ 3,500 കോടി! തൃപ്പൂണിത്തുറയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഞെട്ടി; സംഭവം ഇങ്ങനെ

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

Latest News

പാറ്റകൾക്ക് ഹിറ്റടിക്കാൻ ഉറച്ച് കേന്ദ്രം; നാളത്തെ സമരത്തിന് അനുമതിയില്ല ; ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 25 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies