സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർ ഇന്ന് സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്; കോൺ​ഗ്രസ് നേതാവ് ജ​ഗദീഷ് ടൈറ്റ്‌ലറുടെ ജാമ്യത്തിനെതിരെ സിഖ് സംഘടനകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർ ഇന്ന് സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്; കോൺ​ഗ്രസ് നേതാവ് ജ​ഗദീഷ് ടൈറ്റ്‌ലറുടെ ജാമ്യത്തിനെതിരെ സിഖ് സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2023, 07:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ കോൺ​ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റലർക്ക് ജാമ്യം നൽകിയതിനെതിരെ കോടതിക്ക് പുറത്ത് സിഖ് സംഘടനകളു‌ടെ പ്രതിഷേധം. കേസിൽ ഡൽഹി റൂസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയിൽ നടപടികൾ നടക്കുന്നതിനിടെ, ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) അംഗങ്ങൾ കോടതിക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ജഗദീഷ് ടൈറ്റലർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ കൊലപാതകത്തിന് പിന്നാലെ, 1984 സിഖ് കൂട്ടക്കൊലയ്‌ക്ക് ആഹ്വാനം നല്‍കിയെന്നും ജനത്തെ അക്രമം നടത്താന്‍ പ്രേരിപ്പിച്ചെന്നുമാണ് കോൺ​ഗ്രസ് നേതാവിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നവംബര്‍ ഒന്നിന് ഡല്‍ഹിയിലെ ആസാദ് മാര്‍ക്കറ്റ് മേഖലയിലെ ഫുല്‍ ബംഗാഷ് പ്രദേശത്ത് വച്ച് ടൈറ്റ്ലര്‍ സിഖ് വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. ടൈറ്റ്ലറുടെ പ്രസംഗത്തിന് പിന്നാലെ ഠാക്കുര്‍ സിംഗ്, ബാദല്‍ സിംഗ്, ഗുരുചരണ്‍ സിംഗ് എന്നിവരെ കൊല്ലപ്പെടുകയും ചെയ്തു. മെയ് 20 നാണ് ടൈറ്റ്ലര്‍ക്കെതിരെ സിബിഐ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്തത്.

ജഗദീഷ് ടൈറ്റലറുടെ ജാമ്യം റദ്ദാക്കണമെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കടുത്ത വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്നും സിഖ് സംഘടനകൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ഡിഎസ്ജിഎംസി അംഗങ്ങളും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി. അതേസമയം, ജഗദീഷ്‌ലറിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ സിബിഐയോട് കോടതി നിർദേശിച്ചു. പുതിയ സാക്ഷികളുടെ മൊഴിയനുസരിച്ച് പ്രഥമദൃഷ്ട്യാ ജഗദീഷ് ടൈറ്റ്‌ലർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സിബിഐ അറിയിച്ചു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

ഇത് കേവലം മൂന്ന് സിഖുകാരെ കൊലപ്പെടുത്തിയ കേസല്ലെന്നും സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസാണെന്നും ഇരകൾക്ക് വേണ്ടി ഹാജരായ അഡ്വ. എച്ച്എസ് ഫൂൽക്ക പറഞ്ഞു. സിഖ് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തവർ സമൂഹത്തിന്റെ ഉന്നത സ്ഥാനത്താണ്. അവർ ആദരിക്കപ്പെടുകയാണ്. ഡൽഹിയിൽ കൂട്ടക്കൊലയിൽ 3000- ത്തിലധികം പേർ കൊല്ലപ്പെട്ടതായും എച്ച്എസ് ഫൂൽക്ക പറഞ്ഞു. വിഭജന കാലത്ത് നടന്ന അതേ കൊലപാതകം തന്നെയാണ് സിഖ് കലാപത്തിലും കണ്ടത്. കേസിൽ സാക്ഷികൾക്ക് മാത്രമല്ല അഭിഭാഷകർക്കും ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags: sikhriot
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies