അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. പലയിടങ്ങളിലും ഇടിമിന്നലോടു കൂടി ശ്ക്തമായി മഴ ലഭിച്ചു. ഇന്ന് ഉച്ച തിരിഞ്ഞായിരുന്നു കനത്ത മഴ ലഭിച്ചത്. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. രാവിലെ മുതൽ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ദുബായ്,അബുദാബി,ഷാർജ, വടക്കൻ എമിറേറ്റുകളിലും ശക്തയമായ പൊടിക്കാറ്റിന് ശേഷമായിരുന്നു മഴ പെയ്തത്. ഉച്ചയോടെ ചെറിയ ചാറ്റലോടെ തുടങ്ങിയ മഴ പിന്നീട് കനക്കുകയായിരുന്നു. പല റോഡുകളിലും വെള്ളം കയറി.വേനൽമഴ തകർത്തു പെയ്തതോടെ അബുദാബി റോഡുകളിലെ വേഗപരിധി പോലീസ് 140ഇൽ നിന്നും 120 ആയി കുറച്ചു. കാലാവസ്ഥാ അസ്ഥിരമായതോടെ ജാഗ്രതപാലിക്കണമെന്ന പൊലീസിന്റെ മുന്നറിയിപ്പ് നൽകി.
വിവിധ പ്രദേശങ്ങളിൽ മഴയോടനുബന്ധിച്ചു നേരത്തെ അധികൃതർ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ അസ്ഥിരമായതോടെ വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി . റോഡുകളിലെ അപകട മുന്നറിയിപ്പുകൾ അനുസരിക്കണം.
പൊടിക്കാറ്റിൽ കാഴ്ച മറഞ്ഞാൽ ഹെഡ്ലൈറ്റുകൾ പ്രകാശിപ്പിക്കണം. മഴ സംബന്ധിച്ചു അഭ്യൂഹങ്ങൾ പരത്തരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പുകൾ മാത്രം പാലിച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി .തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു .
Comments