ഹിരോഷിമ ദിനം; ജപ്പാനെതിരെ അമേരിക്കയുടെ ഇരട്ട ക്രൂരത, ഒരു നിമിഷം കൊണ്ട് ചാമ്പലായത് ലക്ഷങ്ങൾ; നടുക്കുന്ന ഓർമ്മയ്ക്ക് ഇന്ന് 78 വയസ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിരോഷിമ ദിനം; ജപ്പാനെതിരെ അമേരിക്കയുടെ ഇരട്ട ക്രൂരത, ഒരു നിമിഷം കൊണ്ട് ചാമ്പലായത് ലക്ഷങ്ങൾ; നടുക്കുന്ന ഓർമ്മയ്‌ക്ക് ഇന്ന് 78 വയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 07:34 am IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ യുദ്ധക്കൊതിയുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്‌കാരമായിരുന്നു നാഗസാക്കി ആണാവാക്രമണം. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനെ തകർക്കാൻ അമേരിക്ക നടത്തിയ രണ്ടാം ആണവ ബോംബാക്രമണത്തിന് ഇന്ന് 78 വയസ്. ആണാവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യപത്രമാണ് ഹിരോഷിമ. ഇതിന്റെ ജീവിക്കുന്ന രക്ഷസാക്ഷികൾ ഇന്നും ജപ്പാനിലുണ്ടെന്നതും ഉള്ളലുയ്‌ക്കുന്ന കാര്യമാണ്.

1945 ഓഗസ്റ്റ് ആറിന് രാവിലെ ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക ലിറ്റിൽ ബോയ് എന്ന അണുബോംബ് വർഷിപ്പിച്ചപ്പോൾ പൊലിഞ്ഞത് ലക്ഷക്കണക്കിന് ജീവനുകളാണ്. പിന്നീട് ഓഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും ബോംബ് വർഷിച്ചു. മൂന്ന് ദിവസത്തെ ഇടവേളയിൽ രണ്ടിടത്ത് വർഷിച്ച അണുബോംബ് തലമുറകൾ വിടാതെ ഇന്നും പിന്തുടരുന്നു. ഈ  ആണവ വികരണം അഞ്ച് ലക്ഷത്തിലേറെ പേരെ പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കുന്നുണ്ട്.

ഹവായ് ദ്വീപിലെ അമേരിക്കൻ നാവിക കേന്ദ്രമായ പോൾ ഹാർബർ ജപ്പാൻ ആക്രമിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. അന്ന് അമേരിക്കൻ കപ്പലായ യുഎസ്എസ് അരിസോണ ആക്രമിക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ ഇത് കാരണമായി. ലോക ശക്തിയാകാൻ നടന്ന കിടമത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ജപ്പാന്റെ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന് തിരിച്ചടിയായിട്ടാണ് യുഎസ് ഈ ക്രൂതര കാണിച്ചത്. രണ്ടു നഗരങ്ങളേയും അക്ഷരാർത്ഥത്തിൽ ആണവാക്രമണം ഇല്ലാതാക്കി. തുടർന്ന് ജപ്പാൻ ആഗസ്റ്റ് 15-ന് കീഴടങ്ങുന്നതായി അന്നത്തെ ചക്രവർത്തി ഹിരോഹിതോ പ്രഖ്യാപിക്കുകയായിരുന്നു.

അണുവികിരണത്തിന്റെ ദുരന്തം പേറി ജപ്പാനിൽ ഇന്നും നിരവധി പേർ ജീവിക്കുന്നു. ഇവർ അറിയപ്പെടുന്നത് ‘ഹിബാക്കുഷകൾ’എന്നാണ്. ഹിരോഷിമയിൽ ബോംബ് വർഷിച്ചതിന്റെ ഫലമായി അണുവികിരണത്തിന് ഇരയായ ബാലികയാണ് സഡാക്കോ സസുക്കി.

യുദ്ധ വിരുദ്ധതയുടെ പ്രതീകമായി സഡാക്കോ സസൂക്കിയുടെ പേപ്പർ നിർമിതിയായ സഡാക്കോ കൊക്കുകളെ ഉപയോഗിക്കുന്നു. സഡാക്കോ സസുക്കിയ്‌ക്ക് രണ്ട് വയസുള്ളപ്പോഴാണ് ഹിരോഷിമയിൽ അണുബോംബ് പതിക്കുന്നത്. അണുബോംബിന്റെ റേഡിയേഷൻ കാരണം കേവലം പത്ത് വർഷത്തെ ആയുസ് മാത്രമായിരുന്നു ആ കുട്ടിയ്‌ക്കുണ്ടായിരുന്നത്.

 

ജപ്പാനിലെ പരമ്പരാഗത വിശ്വാസമനുസരിച്ച് ആയിരം പേപ്പർ കൊക്കുകളെ ഉണ്ടാക്കുന്ന കുട്ടിയ്‌ക്ക് ആ കുട്ടി ആഗ്രഹിക്കുന്ന ഒരു വരം ദൈവങ്ങൾ സാധിച്ചു കൊടുക്കും.രോഗ ദുരിതങ്ങളിൽ നിന്ന് മോചനം തേടി സഡാക്കോയും കടലാസ് പക്ഷികളെ ഉണ്ടാക്കാൻ ആരംഭിക്കുന്നു. 644 പേപ്പർ പക്ഷികളെ കടലാസിൽ നിർമ്മിച്ചപ്പോഴെക്കും വിരലുകൾ ചലിപ്പിക്കാനാവാതെ സഡാക്കോ ലുക്കീമിയയ്‌ക്ക് പൂർണമായും കീഴ്‌പ്പെട്ട് വേദനകളില്ലാത്തിടത്തേയ്‌ക്ക് യാത്രയാവുന്നു. പിന്നീട് ജപ്പാനിലുടനീളം കുട്ടികൾ സഡാക്കോയുടെ ഓർമയ്‌ക്ക് പേപ്പർ കൊക്കുകളെ ഉണ്ടാക്കിത്തുടങ്ങി. ഇന്ന് സഡാക്കോയുടെ കൊക്കുകളെ ഉണ്ടാക്കുക എന്നത് ലോകമെങ്ങും യുദ്ധവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമാണ്.

ലിറ്റിൽ ബോയിയുടെ പ്രഹരത്തിൽ ഹിരോഷിമ മുഴുവനായി തകർന്നു. സ്‌ഫോടനത്തിന് ശേഷം ബാക്കിയായ ഇൻഡസ്ട്രിയൽ പ്രൊമോഷൻ ഹാൾ ഇന്ന് ലോക പൈതൃക കേന്ദ്രമാണ്.

‘ഹിരോഷിമ പീസ് മെമ്മോറിയൽ’എന്ന പേരിൽ സംരക്ഷിക്കപ്പെടുന്ന ഇവിടെ എല്ലാ വർഷവും ഓഗസ്റ്റ് ആറിന് ജപ്പാന്റെ മനസ് ഒന്നിച്ച് ചേരുന്നു. ഇനിയൊരു ലോക യുദ്ധം ഉണ്ടാകരുതെന്ന പ്രാർത്ഥനയോടെയാണ് അവിടെ ഒത്തുകൂടുന്നവർ തല കുനിക്കുക.

Tags:
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

Latest News

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies