വളരെ കുറച്ച് കാലങ്ങൾ കൊണ്ട് ജനപ്രീതി ആകർഷിച്ച ഷവോമിയുടെ ഉപ ബ്രാൻഡാണ് പോക്കോ. ഇപ്പോഴിതാ കമ്പനി, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ലോകം കീഴടക്കാൻ പോക്കോ എം6 പ്രോ-5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 9-ന് ഫ്‌ളിപ്പ്കാർട്ട് വഴിയായിരിക്കും ഫോൺ വിൽപ്പന നടത്തുക. ഈ ഡിവൈസിന്റെ മറ്റു വിശേഷങ്ങൾ അറിയാം.
പോക്കോ എം6 പ്രോ- 5ജി വില
കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പോക്കോ എം6 പ്രോ-5ജി ഇന്ത്യയിലെത്തുന്നത്. രണ്ട് വേരിയന്റുകളായിട്ടാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് 10,999 രൂപയാണ് വില വരുന്നത്. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് വിലയായി വരുന്നത് 12,999 രൂപയാണ്. ഇതിൽ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് 1 ടിബി വരെ സ്‌റ്റോറേജ് എക്‌സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.
ക്യാമറ
രണ്ട് പിൻക്യാമറയുമായിട്ടാണ് പോക്കോ എം6 പ്രോ 5-ജി ഇന്ത്യയിൽ വിപണിക്കെത്തുന്നത്. 8 എംപി ഫ്രണ്ട് ക്യാമറയാണ് സെൽഫികൾക്കും വീഡിയോകൾക്കുമായി ഫോണിൽ നൽകിയിരിക്കുന്നത്. അതേസമയം 50 എംപി പ്രൈമറി ക്യാമറയാണ് പിൻക്യാമറയുടെ പ്രധാന ആകർഷണമായി വരുന്നത്.
ബാറ്ററി, ഡിസ്‌പ്ലേ പ്രോസസർ
5,000mAh ബാറ്ററിയോടു കൂടി വരുന്ന പോക്കോഎം 6 പ്രോ- 5ജിയിൽ സ്മാർട്ട്‌ഫോൺ 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുള്ള 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്‌ക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനായി ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. കൂടാതെ 18w ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഡിവൈസിനുള്ളത്. ക്വാൽകം സ്‌നാപ്ഡ്രാഗൺ 4ജെൻ 2-ന്റെ ബലത്തിലാണ് പോക്കോ എം6 പ്രോ പ്രവർത്തിക്കുന്നത്.
Comments