ജർമ്മനി, ബ്രസീൽ, അർജന്റീന, ഇറ്റലി…. ദേ ഇപ്പോ നാലുതവണ ലോക ചമ്പ്യന്മാരായ അമേരിക്കയും വനിതാ ലോകകപ്പിൽ നിന്ന് പുറത്ത്. പ്രതിരോധ കോട്ട പണിത് അമേരിക്കയെ വരിഞ്ഞു മുറുക്കിയ സ്വീഡൻ പെനാൾട്ടി ഷൂട്ടൗട്ടിൽ വിജയം പിടിച്ചെടുത്താണ് ക്വാർട്ടർ ഫൈനലിൽ ടിക്കറ്റ് ഉറപ്പിച്ചത്.
5-4നായിരുന്നു വിജയം. സ്വീഡൻ ഗോൾ കീപ്പർ സെസീറ മുസോവിചിന്റെ മികച്ച പ്രകടനമാണ് സ്വീഡന് വിജയം നൽകിയത്.ചരിത്രത്തിലാദ്യമാണ് സെമി കാണാതെ അമേരിക്ക ലോകകപ്പിൽ നിന്ന് പുറത്താകുന്നത്. സോഫിയ സ്മിത്തിന്റെ ഷോട്ട് ക്രോസ് ബാറിൽ ഉരുമി പുറത്തേക്ക് പോയതോടെയാണ് അമേരിക്കയുടെ ലോകകപ്പ് മോഹങ്ങളും പൊലിഞ്ഞത്.
ആദ്യ 120 മിനുട്ടിൽ സ്വീഡൻ കീപ്പർ ബൊസോവിച് നടത്തിയ പ്രകടനമാണ് സ്വീഡന് ഈ വലിയ വിജയം നൽകിയത്. അമേരിക്കയുടെ ഗോളെന്നുറച്ച 11 ഷോട്ടുകളാണ് മുസോവിച്ച് രക്ഷപ്പെടുത്തിയത്. കൃതയമായ ഡിഫൻസീവ് ടാക്ടിക്‌സുനായി ഇറങ്ങി സ്വീഡൻ അമേരിക്കയെ ഗോളടിക്കുന്നതിൽ നിന്ന് തടഞ്ഞു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും ആയില്ല.മസ്വീഡന് കളിയിൽ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ.
ഷൂട്ടൗട്ടിൽ സ്വീഡന്റെ രണ്ട് പെനാൾട്ടി നഷ്ടമായപ്പോൾ മറുവശത്ത് അമേരിക്കയുടെ രണ്ട് പെനാൾട്ടികളും പാഴായി. അഞ്ചു കിക്കുകൾ കഴിഞ്ഞപ്പോൾ സ്‌കോർ 3-3. തുടർന്ന കളി സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡത്തിലെ ആദ്യ കിക്ക് രണ്ട് ടീമും വലയിൽ എത്തിച്ചു. സ്‌കോർ 4-4. അമേരിക്കയുടെ ഏഴാം കിക്ക് എടുത്ത ഒഹാരക്ക് പിഴച്ചു. മറുവശത്ത് ഹർടിഗ് എടുത്ത് പെനാൾട്ടി അമേരിക്ക കീപ്പർ തടഞ്ഞെങ്കിലും വാർ പരിശോധനയിൽ ഗോൾ അനുവദിച്ചു. ജപ്പാനെയാകും ക്വാർട്ടറിൽ ഇനി സ്വീഡൻ നേരിടുക.
Comments