ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരങ്ങളാണ് ബേബി ശാലിനിയും അനിയത്തി ബേബി ശാമിലിയും. മലയാള സിനിമയിൽ ഒരു പിടി നല്ല സിനിമകൾ ചെയ്ത താരങ്ങളാണ് ഇരുവരും. നടൻ അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി അഭിനയ ജീവിതത്തോട് വിടപറഞ്ഞെങ്കിലും അനിയത്തി ശാമിലി ഇപ്പോഴും സിനിമയിൽ സജീവമാണ്.

പൂക്കാലം വരവായി മാളൂട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നായികയാണ് ബേബി ശാമിലി. പിന്നീട് നായികയായി തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താരം പിന്നീട് അഭിനയത്തിന് ഒരു ബ്രേക്കെടുത്ത് ഉപരിപഠനത്തിലേയ്‌ക്ക് തിരിഞ്ഞു. ആരാധകർക്ക് പലർക്കും അറിയാത്ത ഒരു കാര്യം എന്തെന്നാൽ നടി എന്നതിലുപരി ശാമിലി നല്ലൊരു ചിത്രകാരി കൂടിയാണ്. ഇപ്പോഴിതാ ശാമിലി വരച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയുടെ തിരക്കുകൾ ഏറിവന്ന സമയത്ത് തന്നെയാണ് താരം ബ്രേക്ക് എടുത്ത് ചിത്രകലയിലേയ്‌ക്ക് വീണ്ടും തിരിഞ്ഞത്. ചെന്നൈ അൽവാർപേട്ടിലെ ഫോക്കസ് ആർട്ട് ഗാലറിയിൽ ഒരു സോളോ ആർട്ട് ഷോയും താരം ഇതിനോടകം സംഘടിപ്പിച്ചു കഴിഞ്ഞു. ഷോ കാണാനായി മണിരത്നവും സുഹാസിനിയും എആർ റഹ്മാനുമെല്ലാം എത്തിയിരുന്നു. ഇതോടെയാണ് തനിക്ക് അഭിനയം മാത്രമല്ല ചിത്രകലയും വരുമെന്ന് തെളിയിച്ചത്. പ്രശസ്ത ആർട്ടിസ്റ്റായ എ.വി.ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു.

തന്റെ രണ്ടാം വയസ്സിലാണ് ശാമിലി അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. ബാലതാരമായും നായികയായും ഇതിനോടകം ഒരു പിടി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളം, തമിഴ്, കന്നട എന്നീഭാഷകളിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുമുണ്ട്.















