ഹ്രസ്വ ‘ഹെല്‍മെറ്റ് മോഷണ മേള’..! രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലിനിടെ വ്യാപക മോഷണം; കൈമലര്‍ത്തി സുരക്ഷാ ജീവനക്കാരും

Published by
Janam Web Desk

തിരുവനന്തപുരം; തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ വ്യാപക മോഷണം. സിനിമ കാണാനെത്തുന്നവരുടെ ഹെല്‍മെറ്റുകളാണ് പുരോഗമന കള്ളന്മാര്‍ മോഷ്ടിച്ചത്. വിലകൂടിയ ഹെല്‍മെറ്റുകളടക്കം പത്തിലേറെ പുത്തന്‍ ഹെല്‍മെറ്റുകള്‍ മോഷ്ടാക്കള്‍ കൊണ്ടുപോയി.

ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഹ്രസ്വ ചലച്ചിത്ര മേള നടക്കുന്ന കൈരളി തീയേറ്റര്‍ കോംപ്ലക്‌സിലാണ് ഹെല്‍മറ്റുകളുടെ കൂട്ടമോഷണം. 3,000 രൂപ വരെയുള്ള വില കൂടിയ ഹെല്‍മറ്റുകള്‍ തിരഞ്ഞു പിടിച്ചാണ് മോഷണം. കൈരളി തീയറ്റിനു താഴെയുള്ള പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്കു ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്നാണ് ഹെല്‍മറ്റുകള്‍ നഷ്ടമായത്. ഹെല്‍മെറ്റില്ലാതെ റോഡിലൂടെ മടങ്ങുമ്പോള്‍ എഐ ക്യാമറകള്‍ പിഴ ചുമത്തുമെന്ന പേടിയും

അടുത്തിടെയാണ് കൈരളി കോംപ്ലക്‌സ് നവീകരിച്ചത്. പാര്‍ക്കിംഗ് ഏരിയ ഒഴികെ മറ്റെല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ചെങ്കിലും അണ്ടര്‍ഗ്രൗണ്ട് അടക്കമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ ഇവ സ്ഥാപിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ചോളം സുരക്ഷ ജീവനക്കാരും ഒരു ഷിഫ്റ്റില്‍ ജോലി നോക്കുന്നുമുണ്ട്. ക്യാമറയില്ലെന്ന സാദ്ധ്യതയാണ് കള്ളന്മാര്‍ ഉപയോഗിക്കുന്നത്.

സെക്യൂരിറ്റി ജീവനക്കാരും തങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞ് കൈമലര്‍ത്തുകയാണ്. ഹെല്‍മറ്റ് നഷ്ടമായവര്‍ പരാതി ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. ഇന്നു മുതല്‍ കൂടുതല്‍ തീയേറ്ററില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചേക്കും. കൂടുതല്‍ പേര്‍ മോഷണത്തിന് പിന്നിലുണ്ടെന്നാണ് വിവരം.

 

 

 

 

 

 

Share
Leave a Comment