വളരെ കുറച്ച് കാലം കൊണ്ട് ജനപ്രീതി ആകർഷിച്ച ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ കമ്പനിയാണ് റെഡ്മി. അടുത്തിടെ കമ്പനി പുറത്തിറക്കിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകളായ റെഡ്മി 12 സീരീസുകളിലെ രണ്ട് വേരിയന്റുകളായ റെഡ്മി 12, റെഡ്മി 12 5ജി എന്നീ ഫോണുകൾ ഓഗസ്റ്റ് 4-നാണ് വിൽപ്പന നടത്തിയത്. ഒരു ദിവസം കൊണ്ട് 3 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടമാണ് ഈ സ്മാർട്ട്‌ഫോണുകൾക്ക് നേടാൻ കഴിഞ്ഞത്. ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ടുകളായ രണ്ട് വേരിയന്റുകളുടെയും സവിശേഷതകൾ അറിയാം..
സവിശേഷതകൾ
5,000 എംഎഎച്ച് ബാറ്ററി, 6.79 ഇഞ്ച് FHD+ ഡിസ്‌പ്ലെയോടു കൂടി വരുന്ന റെഡ്മി 12 സീരീസിലെ രണ്ട് ഫോണുകളിലും 50 എംപിയുടെ പ്രൈമറി ക്യാമറയാണ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 ജെൻ 2- 5ജി ചിപ്പ് സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റെഡ്മി 12- 5ജി.
വിലയും ലഭ്യതയും
മുകളിൽ സൂചിപ്പിച്ചതു പോലെ ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ടുഫോണുകളായ റെഡ്മി 12- 5ജി സീരീസിൽ, 128 ജിബി സ്‌റ്റോറേജും 4 ജിബി റാമുമുള്ള വേരിയന്റിന് 10,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി 12 5ജിക്ക് 12,499 രൂപയും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപയുമാണ് വിലയായി വരുന്നത്. എംഐ.കോം, ഫ്‌ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഫോൺ ലഭ്യമാണ്. കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് റെഡ്മി 12- 5 ജി സ്മാർട്ട്‌ഫോണുകളുടെ 4 ജിബി ഡിവൈസ് വാങ്ങുമ്പോൾ 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടായി ലഭിക്കുന്നതാണ്.
Comments