ഇന്ന് ദേശീയ കൈത്തറി ദിനം. ഇന്ത്യയിലെ പരമ്പരാഗത കൈത്തറി- നെയ്‌ത്ത് വ്യവസായം പ്രാത്സാഹിപ്പിക്കുന്നതിനും നെയ്‌ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവൽക്കരിക്കുന്നതിനുമാണ് കൈത്തറി ദിനം ആചരിക്കുന്നത്.
ഇന്നത്തെ കാലത്ത് മിക്കവർക്കും കൈത്തറി വസ്ത്രങ്ങളോട് പ്രിയമാണ്. എന്തിനേറെ ബോളിവുഡിലെ ചില പ്രശസ്ത നടിമാർ പൊതുപരിപാടികളിലും അവാർഡ് ദാന ചടങ്ങുകളിലും അവരുടെ ദൈനംദിന ജീവിതത്തിൽ പോലും കൈത്തറി സാരിയാണ് ധരിക്കുന്നത്.
കൈത്തറി സാരി ധരിക്കുന്നത് ഈ പരമ്പരാഗത നെയ്‌ത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. കൈത്തറി സാരികളോടുള്ള ആരാധനയ്ക്ക് പേരുകേട്ട ബോളിവുഡ് നടിമാർ ഇവരൊക്കെയാണ്.
1. സോനം കപൂർ
ഏറെ ആരാധകരുള്ള നടിയാണ് സോനം കപൂർ. മിക്ക വേദികളിലും താരം കൈത്തറി സാരിയിലാണ് പ്രത്യക്ഷപ്പെടുന്നത്. സോനം കപൂറിന്റെ മനോഹരമായ കൈത്തറി സാരികൾ ആരാധകർ ശ്രദ്ധിക്കാറുമുണ്ട്. കൈത്തറി സാരിയിൽ തിളങ്ങുന്ന സോനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.
2. കങ്കണ റണാവത്ത്
സാരികളോട് വളരെ ഇഷ്ടമുള്ള നടിയാണ് കങ്കണ റണാവത്ത്. പ്രത്യേകിച്ച് കൈത്തറി സാരിയോടുള്ള ഇഷ്ടം എപ്പോഴും താരം പല വേദികളിലും പ്രകടിപ്പിച്ചിട്ടുണ്ട്. അതി മനോഹരമായ കൈത്തറി സാരിയിലുള്ള കങ്കണയുടെ ചിത്രങ്ങളും വൈറലാണ്.
3. കൃതി സനോൻ
കൃതി സനോൻ തന്റെ മിക്ക വേദികളിലും എത്തുന്നത് മനോഹരമായ കൈത്തറി സാരി ധരിച്ചാണ്. അതിമനോഹരമായ കൈത്തറി സാരിയിൽ കൃതി വളരെ സുന്ദരിയാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
4. വിദ്യാ ബാലൻ
ഇന്ത്യൻ കൈത്തറി സാരികളെക്കുറിച്ച് ചോദിച്ചാൽ വളരെ വാചാലയാകുന്ന നടിയാണ് വിദ്യാ ബാലൻ. ഇന്ത്യയുടെ പരമ്പരാഗത നെയ്‌ത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും കൈത്തറി വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പരിപാടികളും വിദ്യാ ബാലൻ ഏറ്റെടുക്കാറുണ്ട്. അത്രയേറെ പ്രിയമാണ് കൈത്തറി സാരികളെന്ന് നടി അവകാശപ്പെടുന്നു.
Comments