1199 ലെ ഭരണി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ ഭരണി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:07 am IST
FacebookTwitterWhatsAppTelegram

1199 ലെ ഭരണി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ഭദ്രകാളിയുടെ നക്ഷത്രമായ ഭരണി രാശി ചക്രത്തിൽ രണ്ടാമത്തെ നക്ഷത്രം ആണ് . പൊതുവായ സ്വാഭാവം നോക്കുകയാണെങ്കിൽ പെരുമാറ്റത്തില്‍ കര്‍ക്കശ സ്വഭാവം കാണിക്കും. അതിനാല്‍ എല്ലാവരുമായി യോജിച്ചുപോകാന്‍ പ്രയാസമാണ്. സത്യസന്ധതയും സദാചാരനിഷ്ഠയും മുറുകെ പിടിക്കും. ശരീര പ്രകൃതം സുന്ദരവും, മൃദുലവും ശൃംഗാര പ്രധാനവും ആയിരിക്കും. ല­ക്ഷ്യം നേ­ടാ­നാ­യി കഠി­ന­പ്ര­യ­ത്നം ചെ­യ്യാ­റു­ള്ള ഇവര്‍ ഉന്നത നി­ല­യി­ലെ­ത്തി­ച്ചേ­രു­ന്നു. ആരോ­ഗ്യ­പ­ര­മാ­യും കാ­യി­ക­പ­ര­മാ­യും ശക്തരായ ഇവര്‍ സാ­ഹ­സിക പ്ര­വര്‍­ത്ത­ന­ങ്ങള്‍ ഇഷ്ട­പ്പെ­ടു­ന്നു. വള­രെ പ്ര­യാ­സ­മേ­റിയ ഒരു ബാ­ല്യ­മാ­ണി­വര്‍­ക്കു­ള്ള­തെങ്കിലും കാല ക്രമേണ നല്ല നിലയിൽ എത്തും. മത്സ­ര­ങ്ങ­ളില്‍ വി­ജ­യി­ക്കും എങ്കിലും പൊ­തു­കാ­ര്യ­ങ്ങ­ളില്‍ ഇട­പെ­ടു­മ്പോള്‍ നഷ്ടം ഉണ്ടാ­കു­ക­യും ചെ­യ്യും. ആരെ­യും വക­വ­യ്‌ക്കാ­ത്ത പ്ര­കൃ­ത­ക്കാ­ര­ണി­വര്‍. സംസാരത്തിൽ ആജ്ഞാശക്തിയും പെരുമാറ്റത്തിൽ അധികാര പ്രൗഢിയും ഗാംഭീര്യവും പ്രതിഫലിക്കും. വലിയ അഭിമാനികളായതുകൊണ്ട് ആരുടെയും മുന്‍പെ തലകുനിക്കുകയോ ആര്‍ക്കും കീഴടങ്ങുകയോ ചെയ്യുകയില്ല. പരാശ്രയം കൂടാതെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുമാണ്. പറഞ്ഞവാക്ക് പാലിക്കുന്നതില്‍ ഇവര്‍ നിര്‍ബന്ധം ഉള്ളവരാണ്. ബന്ധുക്കളും ആത്മാര്‍ത്ഥ സ്‌നേഹിതന്മാരും ഇവര്‍ക്ക് കുറവായിരിക്കും. എല്ലാ വിഷയത്തെപ്പറ്റിയും അറിവ് നേടും. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി ചെയ്തു തീര്‍ക്കും രാഷ്‌ട്രീയത്തിൽ തിളങ്ങും. ആരെയും പെട്ടെന്നു വിശ്വാസിക്കില്ല. മനസാക്ഷിയുടെ പ്രേരണ അനുസരിച്ചായിരിക്കും ഏതു കാര്യവും ചെയ്യുക. ഇവരെ ആശ്രയിക്കുന്നവരോട് പ്രത്യേക പരിഗണന കാണും. പിതാവിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായം കുറവായിരിക്കും. സ്വന്തം ഇഷ്ട്ടം പ്രകാരം ആയിരിക്കും വിവാഹം. ജാതകത്തിൽ ചൊവ്വ ദുര്‍ബ്ബലനായിരുന്നാൽ വിപരീത അഭിപ്രായം പറയുന്നവരോട് അമര്‍ഷം രേഖപെടുത്തും. ജാതകം നോക്കി വിലയിരുത്തേണ്ട വിഷയം ആണ്. ഉദര, മൂത്രാശരോഗങ്ങൾ സൂക്ഷിക്കണം.

ചിങ്ങം

സമ്മിശ്ര ഫലങ്ങൾ ആയിരിക്കും. വാതരോഗത്തിനും നീര്ദോഷസംബന്ധിച്ച രോഗങ്ങൾക്കും ചികിത്സ തേടേണ്ടി വരും. അനുചിതമായ മാർഗ്ഗത്തിലൂടെയുള്ള സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. അങ്ങനെ വരുന്ന സാമ്പത്തികം നിലനിൽക്കണം എന്നില്ല. വരവിനേക്കാൾ ചിലവും കൂടാൻ സാധ്യത. ഉന്നതരായ വ്യക്തികളെ കണ്ടുമുട്ടാനും അത് വഴി ബിസിനസിൽ പുത്തൻ അവസരങ്ങൾ വന്നു ചേരാനും യോഗം. വിദേശത്തു വിദ്യാഭ്യാസത്തിനു പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല ഫലം ലഭിക്കും. അടുത്ത ബന്ധുക്കളിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ തിക്താനുഭവങ്ങൾ വരും. വാഹനം ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തുക, അപകടങ്ങൾ വരാ ൻ സാധ്യതയുള്ള കാലം ആണ്.

കന്നി

ആടയാഭരണ വസ്തുക്കളിൽ ഉള്ള ഭ്രമം ചിലവുകൾ വർധിപ്പിക്കും. ഉദരസംബന്ധമായ രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുക. ഹോട്ടൽ ഭക്ഷണം ഒഴിവാക്കിയാൽ നന്നായിരിക്കും. സർക്കാർ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പുതിയ കരാർ തൊഴിലുകൾ ലഭിക്കും. അപവാദങ്ങൾക്ക് യോഗമുണ്ടെങ്കിലും അത്തരം കിവദന്തികളിൽ നിന്നും അത്ഭുതകരമായി രക്ഷപെടും. ഉത്തമ ഭാര്യ, സൽസന്താന ഭാഗ്യം ഒക്കെയുള്ള സമയം ആണ്. ഈ മാസം ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക് പഞ്ചമഹായോഗങ്ങളിലെ മാളവ്യ യോഗവും, ഹംസയോഗവും സിദ്ധിക്കും.

തുലാം

പിതാവിന്റെയും അമ്മാവന്റെയും സ്ഥാനത്തുള്ളവർക്കു ഹൃദ്രോഗം ഉണ്ടെങ്കിൽ അവരെ സൂക്ഷിക്കേണ്ട കാലം ആണ്. അവരുടെ കർമ്മം ചെയ്യാൻ ഈ സമയം യോഗം ഉണ്ട്. ധനഭാഗ്യയോഗം ഉള്ള സമയം ആണ്. കണ്ടന്റ് ക്രിയേറ്റർസ്ന്നു മികച്ച സമയം. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ജീവിത പങ്കാളിയുടെ വിദഗ്‌ദ്ധമായ ഉപദേശം തള്ളിക്കളയാതെ അവ ചെവികൊണ്ടൽ ഗുണം ചെയ്യും. മനസ്സിൽ ആഗ്രഹിച്ച പോലെയുള്ള നവീന ഗൃഹതിനു യോഗം വന്നു ചേരും

വൃശ്ചികം

വർഷത്തിലെ മോശം കാലം ആണ്. രക്തജന്യ രോഗങ്ങൾ വിഷഭയം ഇത്യാദി പീഡകൾ അനുഭവിക്കേണ്ട സമയമാണ്. ധനപരമായി ചതി സംഭവികാതെ ജാഗ്രത പുലർത്തുക. തസ്‍കാരഭയം സംഭവിക്കാൻ സാധ്യതയുണ്ട്. ശ്രദ്ധക്കുറവ് മൂലം ഉണ്ടാകുന്ന വീഴച്ചകളിൽ മേലധികാരിയിൽ നിന്നും അപ്രീതി മുതൽ നടപടി ഒക്കെ പ്രതീക്ഷിക്കാം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ളവർ ഓരോ കാര്യവും ആവർത്തിച്ച് ഉറപ്പുവരുത്തി മാത്രം മുന്നോട്ടു നീങ്ങുക. സ്വത്തു സംബന്ധിയായ കേസുവഴക്കുകളിൽ കോടതി നടപടി നേരിടേണ്ടി വരും. അത്തരത്തിൽ സംഭവിച്ചാൽ വൻ പരാജയം ആയിരിക്കും. ആയതിനാൽ അങ്ങനെ കേസുകൾ ഉണ്ടെങ്കിൽ കോടതിക്ക് പുറത്തു പറഞ്ഞു തീർക്കാൻ ശ്രമിക്കുക. അഗ്നി, വൈദ്യതി, മെഷീൻ സംബന്ധിയായ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പുലർത്തുക. അപകടങ്ങൾ നടക്കേണ്ട സമയം ആണ്.

ധനു

കഷ്ടകാലം പിടിച്ച സമയം ആണ്. അമ്പലദർശനം, ഗ്രഹനിലനോക്കി പരിഹാരം ഒക്കെ യഥാവിധി ചെയ്യതാൽ താത്കാലിക ശമനം ലഭിക്കും. ചെറിയ മുറിവുകൾ പോലും സൂക്ഷിക്കുക. പ്രമേഹം പരിധിയിൽ കൂടി അപകടം ആവാൻ സാധ്യതയുണ്ട്. ജലദോഷം പനി എന്നിവയൊക്കെ സൂക്ഷിക്കുക. ചൂതുകളി മദ്യാസക്തി എന്നിവയിൽ ധനഷ്ടം. മാർക്കറ്റിംഗ് സെയിൽസ് ജോലി ചെയ്യുന്നവർക്ക് തൊഴതൊഴിപരമായി യാത്രാക്ലേശം തൊഴിൽ ക്ലേശവും സാധ്യത. എന്നിരുന്നാലും മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ സാധിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ചു ഉത്സവ ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധ്യത. ദശാനാഥനെ പ്രീതിപ്പെടുത്തി യഥാവിധി പരിഹാരങ്ങൾ ചെയ്താൽ വിദേശത്തേക്ക് തൊഴിൽ നേടി പോകാൻ ആഗ്രഹിക്കുന്നവർക്ക് സ്വപനതുല്യ തൊഴിൽ ലഭിക്കും.

മകരം

കഷ്ടങ്ങളിൽ നിന്നും മുക്തി ലഭിക്കുന്ന സമയം ആണ്. പലനാളായി ഉണ്ടായിരുന്ന രോഗങ്ങൾക്ക് ശമനവും തത്‌ഫലമായി മാനസിക സൗഖ്യം അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യം തെളിയും. ആഗ്രഹം പോലെ പലതും നടക്കുന്നത് കാണാൻ സാധിക്കും. അറിവ് സമ്പാദിക്കാനും അത് പകർന്നു കൊടുക്കാനും ഉള്ള അവസരങ്ങൾ വന്നു ചേരും. കുടുംബത്തിൽ സന്തോഷവും സമാധാനവും പുണ്യ തീർത്ഥങ്ങൾ സന്ദർശിക്കാൻ അവസരങ്ങൾ ഒക്കെ വന്നു ചേരും. പുതുവസ്ത്രലാഭം, വ്യാപാര വിജയവും, സർവ ഭോഗ തൃപ്തിയും അനുഭവത്തിൽ വരുന്ന കാലം ആണ്.

കുംഭം

അലട്ടിയിരുന്നു രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കുന്ന കാലം ആണ്. സമാന കാഴ്ചപ്പാടുള്ള ബിസിനസ്സ് പങ്കാളിയെ ലഭിക്കുകയും ആവശ്യത്തിന് അനുസരിച്ചു മുതൽമുടക്ക് കണ്ടെത്തി വൻ ലാഭം കൊയ്യുകയും ചെയ്യും. ദീർഘകാലം ആയി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിച്ചിരുന്നവർക്കു അത് നടപ്പിലാക്കാൻ സാധിക്കും. കുടുംബത്തിൽ മംഗളകർമം നടക്കാൻ യോഗം ഉള്ള സമയം ആണ്. ആചാരാനുഷ്ടാങ്ങളിൽ താത്പര്യം വർദ്ധിക്കുന്നത് കാണാം. പുണ്യ സ്ഥല സന്ദർശത്തിനും യോഗം. സന്താനദുഃഖം അനുഭവിക്കുന്നവർക്ക് സത്സന്താന യോഗം വരുന്ന സമയമാണ്. ഭക്ഷണ സുഖം ശയനസുഖം ഒക്കെ അനുഭവത്തിൽ വരും.

മീനം

മാതാവിന്റെ ആരോഗ്യനില സൂക്ഷിക്കുക. മനോരോഗം ഉള്ളവർ മരുന്നുകൾ മറന്നു പോകാതെ സേവിക്കുക. ലോട്ടറിയും ചിട്ടിയും ഭാഗ്യത്തിലൂടെ ലഭിക്കും. ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ കലാശിക്കുന്ന സമയം ആണ്. പിരിഞ്ഞു കഴിഞ്ഞിരുന്ന ദമ്പതികൾ ഒരുമിക്കുവാൻ സാധ്യത ഉണ്ട്. പ്രശ്ങ്ങൾ മറന്നു ഒന്നിക്കുന്നത് ഭാവിയിൽ ഗുണം ചെയ്യും. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ വന്നു ചേരും.

മേടം

മേടവിഷു സംക്രമം ഭരണി നക്ഷത്രക്കാരേ സംബന്ധിച്ചു കർമ്മ മേഖലയിൽ പുതിയ അവസരങ്ങൾ കൊണ്ട് വരും. അവ കൃത്യമായി ഉപയോഗപ്പെടുത്തി ദീർഘകാല വിജയം നേടാൻ ശ്രമിക്കുക. വ്യാഴമാറ്റം കൂടി കണക്കിൽ എടുക്കുമ്പോൾ ഭരണിനക്ഷത്രക്കാർക്ക് സാമ്പത്തിക ഉന്നതി നിശ്ചയം ആണ്. ഗ്രഹനില കൃത്യമായി ഗണിച്ചു ദശാനാഥനെ പ്രീതിപ്പെടുത്തിയാൽ ഈ അനുകൂല സമയത്തിന്റെ പരമാവധി പ്രയോജനം സിദ്ധിക്കുവാൻ സാധിക്കും. ആരോഗ്യപരമായി കണ്ണുകൾക്ക് രോഗം വരാനും മുറിവ് ചതവുകൾക്കും സാധ്യത. വിദ്യാർത്ഥികൾ ബുദ്ധിക്ക് തെളിച്ചം അനുഭവപ്പെടുകയും പഠനത്തിൽ മികവ് പ്രകടിപ്പിക്കുന്നതും ആയ സമയം ആണ്. മത്സര പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം. മുൻ കാലങ്ങളിൽ എതിർപ്പുണ്ടായിരുന്ന പ്രേമ കാര്യങ്ങളിൽ മാതാപിതാക്കളുടെ മനസ് മാറി അനുകൂലമാകുകയും വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. മറ്റൊരാൾ പാതി പണിഞ്ഞ ഗൃഹം വാങ്ങുവാനും താമസമാക്കാനും സാധ്യതയുണ്ട്.

ഇടവം

സർക്കാരിൽ നിന്നും കൃഷിക്ക് വേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ശിരോരോഗം കണ്ടെത്തി ചികിത്സ ചെയേണ്ടുന്ന സമയമാണ്. സർക്കാർ തൊഴിൽ ചെയ്യുന്നവർക്ക് അർഹമായ വിഭാഗത്തിലേക്ക് ജോലിക്കയറ്റം പ്രതീക്ഷിക്കാം. കുടുംബത്തിൽ ആഹ്ളാദഅന്തരീക്ഷം സംജാതമാകും. നവീന ആഭരണങ്ങളും വിലയേറിയ വാഹനങ്ങളും സ്വന്തമാക്കാൻ യോഗം

മിഥുനം

അനാരോഗ്യം മാറി ആരോഗ്യവാൻ ആകും. ശരീര കാന്തി വർധിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും ധനസമ്പാദന യോഗവും ഉണ്ടാകും. സാമ്പത്തികമായി ഭാഗ്യനുഭവങ്ങൾ വന്നു ചേരും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടാൻ സാധിക്കും. സൽസൗഹൃദങ്ങൾ ഉണ്ടാകാനും അതുവഴി ഗുണാനുഭവങ്ങളും യോഗം

കർക്കടകം

മാതാവിനോ മാതാവിന്റെ സ്ഥാനത്തുള്ളവർക്കോ ആരോഗ്യയം മോശമാകും. മദ്യാസക്തി കാരണം മാനഹാനി ധനഷ്ടം ഒക്കെ അനുഭവത്തിൽ വരും. അഗ്നിഭയം ഉണ്ടാവാതെ സൂക്ഷിക്കുക. ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാകുകയും കുടുബത്തിൽ അന്യസ്ത്രീ ബന്ധത്തിന്റെ പേരിൽ ബന്ധുജനകലഹം സാധ്യത ഉണ്ട്. വാഹനങ്ങൾ കൈകാര്യം ചെയ്യുന്നവർ, ആരോഗ്യമേഖലയിൽ ശസ്ത്രക്രിയ ചെയ്യുന്നവർ ഒക്കെയും കൈപ്പിഴ വരാതെ നോക്കുക.

പൊതുവിൽ വർഷാരംഭം മോശമാണ് എങ്കിലും വർഷാവസാനം ഗുണഫലങ്ങൾ അനുഭവത്തിൽ വരും. പൊതു ഫലം ആണ് പറയുന്നത്. ജാതക പ്രകാരം ഏറ്റക്കുറച്ചിൽ ഉണ്ടാകാം.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies