ശ്രീനഗർ :അംബരീഷ് മൂർത്തി തിങ്കളാഴ്ച രാത്രി ലേയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . അദ്ദേഹത്തിന് 51 വയസ്സായിരുന്നു. “എന്റെ സുഹൃത്തും, ഉപദേശകനും, സഹോദരനും, ആത്മസുഹൃത്തും ആയ അംബരീഷ് മൂർത്തി ഇനി ഇല്ലെന്ന് അങ്ങേയറ്റം തകർന്നമനസ്സോടെ അറിയിക്കുന്നു. ഇന്നലെ രാത്രി ലേയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന് വേണ്ടിയും കുടുംബത്തിനുംസുഹൃത്തുക്കൾക്കും ശക്തി ലഭിക്കുന്നതിനായി പ്രാർത്ഥിക്കുക.”പെപ്പർഫ്രൈ പാർട്ണർ ആശിഷ് ഷാ സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.
2012-ൽ അംബരീഷ് മൂർത്തിയും ആശിഷ് ഷായും ചേർന്ന് ഫർണിച്ചറുകളിലും വീട്ടുപകരണങ്ങളിലും സ്പെഷ്യലൈസ് ചെയ്ത പെപ്പർഫ്രൈ എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സ്ഥാപിക്കുകയായിരുന്നു.ഒരു ദശകം കൊണ്ട് രാജ്യത്തെ മുൻ നിര ഓൺ ലൈൻ ഫർണിച്ചർ സ്ഥാപനമായി പേപ്പർ ഫ്രൈ മാറി.
അദ്ദഹം 1994 ൽ ഡൽഹി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടി. കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.

ബൈക്ക് പ്രേമിയായ അംബരീഷ് മൂർത്തി മുംബൈയിൽ നിന്ന് ലേയിലേക്ക് മോട്ടോർ സൈക്കിൾ യാത്രയിലായിരുന്നു.നിരന്തരം ഹിമാലയൻ യാത്രകൾ നടത്തുമായിരുന്ന അദ്ദേഹം തന്റെ അവസാന യാത്രയുടെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ” ലൈഫ് ഈസ് എ ലിമിറ്റഡ് കമ്പനി വിത്ത് അൺ ലിമിറ്റഡ് ഡ്രീംസ്” എന്ന ബി ആർ ഓ യുടെ ബോർഡ് അദ്ദഹം ഷെയർ ചെയ്തിട്ടുണ്ട്.















