പുരുഷന്മാർക്ക് മാത്രമേ ഹൃദയാഘാതം വരുകയുള്ളു എന്ന ധാരണ പലരിലും ഉണ്ട്. എന്നാൽ ഇന്ന് ഹൃദയാഘാതം നിമിത്തം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കന്നഡ നടി സ്പന്ദനയുടെ മരണവും ഇടുക്കി തൊടുപുഴയുൽ മരിച്ച പതിനേഴുവയസുകാരിയുടെ മരണവും ഹൃദയാഘാതം മൂലമാണെന്നത് ഏവരെയും ഞെട്ടിപ്പിച്ച വാർത്തയാണ്. ഒരു പക്ഷെ ചികിത്സ വൈകിയില്ലായിരുന്നുവെങ്കിൽ ഇവർ രക്ഷപ്പെട്ടേക്കാമായിരുന്നു.
ലോകമെമ്പാടും ഹൃദയാഘാതം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായാലും ഇതിനെ കുറിച്ച് ധാരണയില്ലാത്തതിനാൽ പലരും അത് അവഗണിച്ചേക്കാം. നാം ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ലക്ഷണങ്ങൾ പോലും ഹൃദയാഘാതത്തിന് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സ്തനാർബുദത്തേക്കാൾ ഹൃദയാഘാതമാണ് സ്ത്രീകളിൽ കൂടുതലായി കണ്ട് വരുന്നത്.
ഭക്ഷണശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ, വ്യായാമ കുറവ്, അമിതവണ്ണം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കുടുംബത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനിടയിൽ പല സ്ത്രീകൾക്കും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തയില്ല എന്നതാണ് സത്യം. ഇന്ന് എല്ലാ പ്രായക്കാർക്കും ഹൃദയാഘാതം ഉണ്ടാകാറുണ്ട്. ആഹാരത്തിന് വന്ന മാറ്റമാണ് ഇന്നത്തെ പല അസുഖങ്ങൾക്കും കാരണം. അതുപോലെ തന്നെയാണ് ഹൃദയാഘാതത്തിന്റെയും പ്രധാനകാരണം ഭക്ഷണമാണ്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്. പുരുഷന്മാരെ പോലെ കഠിനമായ നെഞ്ചുവേദന സ്ത്രീകൾ അനുഭവിക്കാറില്ല. താടിയെല്ലിലെ വേദന, ചെറിയ ക്ഷീണം, കഴുത്തിലും മുതുകിലും അനുഭവപ്പെടുന്ന വേദന, നെഞ്ച് എരിച്ചിൽ, ഉറക്കമില്ലായ്മ എന്നിവയൊക്കെ സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷണങ്ങളുള്ളവർ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.
ഭക്ഷണക്രമത്തിന് മാത്രം ശ്രദ്ധ നൽകിയിട്ട് കാര്യമില്ല. വ്യായാമം ചെയ്യുന്നതും ശരീരത്തിന്റെ ആരോ?ഗ്യം സംരക്ഷിക്കും. യോഗ, നൃത്തം ഇതൊക്കെ ശരീരത്തിന് നല്ലതാണ്. പച്ചക്കറികളും, പഴങ്ങളും കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
Comments