രുചിയും മണവും മാത്രമല്ല 'പണിയും' തരും! സു​ഗന്ധവ്യഞ്ജനങ്ങൾ അമിതമായി കഴിച്ചാൽ പണിയാണ് ​ഗയ്സ്.. ശ്രദ്ധിക്കണം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രുചിയും മണവും മാത്രമല്ല ‘പണിയും’ തരും! സു​ഗന്ധവ്യഞ്ജനങ്ങൾ അമിതമായി കഴിച്ചാൽ പണിയാണ് ​ഗയ്സ്.. ശ്രദ്ധിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 05:39 pm IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ അടുക്കളയിൽ സു​ഗന്ധവ്യഞ്ജനങ്ങൾക്കുള്ള പ്രാധാന്യമേറെയാണ്. മഞ്ഞുകാലമായാൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പറയാറുള്ളത്. ശരീരത്തിന് ചൂട് നൽകാൻ സു​ഗന്ധവ്യഞ്ജനങ്ങൾക്ക് കഴിയുന്നു. കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾക്കും തണുപ്പുകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധ ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് പലപ്പോഴും ഇത്തരം സു​ഗന്ധവ്യഞ്ജനങ്ങൾ.

കറുവപ്പട്ടയും ഇഞ്ചിയും രക്തയോട്ടം മെച്ചപ്പെടുത്തി ശരീരത്തിന് ചൂട് നൽകുന്നു. കുരുമുളകും ​ഗ്രാമ്പൂവും തൊണ്ടവേദന ശമിപ്പിച്ച് ബാക്ടീരിയകളിൽ നിന്ന് സംരക്ഷണമേർപ്പെടുത്തുന്നു. ദഹനത്തിന് ഏലയ്‌ക്ക് നല്ലതാണ്. സു​ഗന്ധ വ്യഞ്ജനങ്ങൾ പതിവാക്കുന്നത് ജലദോഷത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇത്രയേറെ ​ഗുണങ്ങളുണ്ടെങ്കിലും ശൈത്യകാലത്ത് ഇവ അമിതമായി കഴിക്കുന്നത് അത്ര നന്നല്ല. സു​ഗന്ധവ്യ‍ഞ്ജനങ്ങൾ അധികമായാലും പ്രശ്നമാണ്..

* ദഹനം മോശമാകുന്നതാണ് പ്രധാന കാരണം. കുരുമുളകും ​ഗ്രാമ്പൂവുമാണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. എന്നാൽ അമിത ഉപഭോ​ഗം ​ഗ്യാസ്, ദഹനക്കേട്, നെഞ്ചെരിച്ചിൽ‌ എന്നിവയ്‌ക്ക് കാരണമാകും.

* ശരീരത്തിലെ താപനില വർദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇഞ്ചിയും കറുവപ്പട്ടയുമാണ് താപനില കൂട്ടുന്നത്. അമിത ചൂട് ചർമപ്രശ്നങ്ങൾക്ക് കാരണമാകും. ചുണങ്ങ്, ചൊറിച്ചിൽ, അമിതമായ വിയർപ്പ് എന്നിവയ്‌ക്കും കാരണമാകും. എരിവുള്ള ഭക്ഷണം അമിതമാക്കുന്നത് ചർമ പ്രശ്നങ്ങൾ വഷളാക്കാൻ കാരണമാകും.

* ​രക്തസമ്മർദ്ദം വർ‌ദ്ധിക്കാനും കാരണമാകുന്നു. കറുവപ്പട്ട, കുരുമുളക് എന്നിവയാണ് ഇവിടെ വില്ലനാകുന്നത്. രക്തസമ്മർദ്ദമുള്ളവർ ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും.

* സു​ഗന്ധവ്യഞ്ജനങ്ങൾ അമിതമായാൽ ചർമത്തിൽ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഇഞ്ചി, കറുവാപ്പട്ട, ഏലം എന്നിവയുടെ അമിത ഉപയോഗം തൊണ്ടവേദന, ചർമ്മ തിണർപ്പ് , ശ്വസന പ്രശ്നങ്ങൾ എന്നിവയ്‌ക്ക് കാരണമാകും.

* ​ഗർഭകാലത്ത് എല്ലാ തരത്തിലുള്ള എരിവും സു​ഗന്ധവ്യഞ്ജനങ്ങളും ഉപയോ​ഗിക്കാതിരിക്കുക. ​ഗ്യാസ്, ദഹനക്കോട് പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയേറെയാണ്. എരിവ് ​ഗർഭാശയത്തിന്റെ സങ്കോചം വർദ്ധിപ്പിക്കും. അതിനാൽ തന്നെ എരിവുള്ള ഭക്ഷണങ്ങളും മറ്റും ​ഗർഭകാലത്ത് ഒഴിവാക്കണം. ഇക്കാരണങ്ങളാൽ തന്നെ വളരെ കുറച്ച് അളവിൽ മാത്രമേ സു​ഗന്ധവ്യഞ്ജനങ്ങൾ കഴിക്കാവൂ.

Tags: SpicesWINTERConsuming too much spicesharmful effects on health
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies