ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നാം ദിവസമായ ഇന്ന് രാവിലെ 9 മണി മുതൽ ചോദ്യം ചെയ്യുന്നത് ആരംഭിച്ചു. ഇന്നലെ ഒമ്പത് മണിക്കൂറിലധികമാണ് ബാലാജിയെ ചോദ്യം ചെയ്തതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ട് ഡിഎംകെ മന്ത്രി വി. സെന്തിൽ ബാലാജി സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു. കള്ളപ്പണ വെളുപ്പിക്കൽ കേസിലും കോഴ വാങ്ങി ജോലി വാഗ്ദാനം ചെയ്ത കേസിലുമുൾപ്പടെ ബാലാജിയെ പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ഇഡിയുടെ നടപടിക്കെതിരെ ഡിഎംകെയും രംഗത്ത് വന്നിരുന്നു.
കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് ഏഴ് മുതൽ ഓഗസ്റ്റ് 12 വരെ ബാലാജിയെ ഇഡി കസ്റ്റഡിയിൽ വിടുകയായിരുന്നു.
Comments