ഇന്ത്യൻ വിപണി ലക്ഷ്യമിട്ടുകൊണ്ട് പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി, ഓപ്പോ58- 4ജി! ഓപ്പോ എ58 സീരീസിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ കൂടിയാണിത്. 15,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്‌ഫോൺ ആണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഓപ്പോ എ58- 4ജി വാങ്ങാവുന്നതാണ്. അറിയാം കൂടുതൽ വിശേഷങ്ങൾ..
വിലയും ലഭ്യതയും
128 ജിബി സ്‌റ്റോറേജും 6 ജിബി റാമോടുകൂടിയുമാണ് ഓപ്പോ എ58- 4ജി ഇന്ത്യൻ വിപണിയിലേത്തെത്തുന്നത്. 14,999 രൂപയാണ് ഈ സ്മാർട്ട്‌ഫോണിന്റെ വിലയായി വരുന്നത്. ഗ്ലോവിംഗ് ബ്ലാക്ക്, ഡാസ്ലിംഗ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഫ്‌ളിപ്പ്കാർട്ടിലൂടെയും ഓപ്പോ വെബ് സൈറ്റിലൂടെയും നിങ്ങൾക്ക് ഡിവൈസ് വാങ്ങാവുന്നതാണ്.
ക്യാമറ സവിശേഷതകൾ
50 എംപിയുടെയും 2 എംപിയുടെയും രണ്ട് പിൻക്യാമറയോടു കൂടിയാണ് ഓപ്പോ എ58- 4ജി ഇന്ത്യയിൽ എത്തുന്നത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് കമ്പനി ഈ സ്മാർട്ട്‌ഫോണിൽ കൊടുത്തിരിക്കുന്നത്. 1 ടിബി വരെ സ്റ്റോറേജ് എക്‌സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് ഈ ഫോൺ വരുന്നത്.
ഡിസ്‌പ്ലേ, പ്രോസസർ
2400 x 1080 പിക്‌സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ എൽസിഡി സ്‌ക്രീനാണ് ഈ ഡിവൈസിൽ വരുന്നത്. 90Hz റിഫ്രഷ് റേറ്റാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ 1080p ഡിസ്‌പ്ലേ DCI-P3കളർ ഗാമറ്റ് സപ്പോർട്ടും 680 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമായിട്ടാണ് ഓപ്പോ എ58-4ജി വരുന്നത്.
ബാറ്ററി, കണക്ടിവിറ്റി
5,000mAh ബാറ്ററിയോടുകൂടി 33w സുപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടാണ് ഡിവൈസിൽ കമ്പനി നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് കളർ ഒഎസ് 13.1-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ 4ജി വോൾട്ടി, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് തുടങ്ങിയ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളും ഫോണിൽ അടങ്ങിയിട്ടുണ്ട്.
Comments