എന്താണ് നിറപുത്തരി മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം?; വിളവെടുക്കുന്ന നെല്ല് ആദ്യം സമർപ്പിക്കുന്നതെവിടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താണ് നിറപുത്തരി മഹോത്സവത്തിന് പിന്നിലുള്ള വിശ്വാസം?; വിളവെടുക്കുന്ന നെല്ല് ആദ്യം സമർപ്പിക്കുന്നതെവിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകം എന്ന നിലയിലാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കപ്പെടുന്നത്. ഈ വർഷത്തെ കതിർ കുലകൾ സന്നിധാനത്തേക്ക് ഇന്നലെ എത്തിയിരുന്നു. ഇന്നാണ് നിറപുത്തരി. ആചാര പ്രകാരം തിരുവിതാംകൂർ രാജകുടുംബമാണ് നിറപുത്തരിയുടെ ദിനവും മുഹൂർത്തവും നിശ്ചയിക്കുന്നത്. ഇവിടെ നിന്നും ലഭിച്ച മുഹൂർത്തം അനുസരിച്ച് ഇന്ന് പുലർച്ചെ 5.45-നും 6.15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ ശബരിമലയിൽ നടക്കുന്നത്. ഭഗവാന് മുന്നിൽ കതിരുകൾ സമർപ്പിച്ച് പ്രത്യേക പൂജ നടത്തിയതിന് ശേഷം നട തുറന്ന് നെൽക്കതിരുകൾ ശ്രീകോവിലിന് മുമ്പിൽ കെട്ടും. ഇതിന് ശേഷമാകും പ്രസാദമായി നെൽക്കതിരുകൾ തന്ത്രിയും മേൽശാന്തിയും വിതരണം ചെയ്യുക.

സന്നിധാനത്ത് കൃഷി ചെയ്ത നെല്ല് കൊയ്താണ് ആദ്യം നിറപുത്തരിക്കായി സമർപ്പിക്കുക. മാളികപ്പുറത്തിന് സമീപം പെട്ടികളിൽ മണ്ണുനിറച്ച് പ്രത്യേക രീതിയിൽ വിളയിച്ചെടുത്ത നെല്ലാണ് സമർപ്പിക്കുക. മഹാപ്രളയത്തിൽ നിറപുത്തരിക്ക് ആവശ്യമായ നെല്ല് സന്നിധാനത്ത് എത്തിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ദേവസ്വം മരാമത്ത് വിഭാഗം സന്നിധാനത്തെ കരഭൂമിയിൽ നിറപുത്തരി പൂജയ്‌ക്ക് ആവശ്യമായ നെൽകൃഷി ചെയ്യുന്നത്. ഉമ ഇനത്തിൽ പെട്ട നെല്ലാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. ആറന്മുള, പാലക്കാട്, അച്ചൻകോവിൽ, ചെട്ടികുളങ്ങര എന്നിവിടങ്ങളിൽ നിന്നും എത്തിച്ചിട്ടുള്ള നെല്ലും നിറപുത്തരിയായി സമർപ്പിക്കാറുണ്ട്. അയ്യപ്പന് നിറപുത്തരി ചടങ്ങിന് സമർപ്പിക്കുന്നതിന് വേണ്ട പവിത്രമായ നെൽക്കതിരും വഹിച്ച് തമിഴ്‌നാട്ടിലെ രാജപാളയത്തു നിന്ന് രഥഘോഷയാത്ര പ്രയാണം ആരംഭിച്ചിരുന്നു. ഇതിന് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാര അനുഷ്ടാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ച് വരവേൽപ്പ് നൽകിയിരുന്നു.

നെല്ലിന്റെയും നെൽകൃഷിയുടേയും വിശുദ്ധിക്കും സത്യസന്ധതയ്‌ക്കും ഉദാത്ത സാക്ഷ്യമായാണ് നിറപുത്തരി ആഘോഷിക്കുന്നത്. ധാന്യവിള എന്നതിലുപരി നെല്ലും നെൽപാടങ്ങളും നെൽകൃഷിയും മറ്റും ഒരു കാർഷിക സംസ്‌കൃതിയുടെ സുവർണ മുദ്രകളായാണ് കാണപ്പെടുന്നത്. ആദ്യ നെൽക്കതിരുകൾ ക്ഷേത്രത്തിലെത്തിച്ച് അത് നൈവേദ്യമായി സമർപ്പിച്ച് ഈശ്വരാനുഗ്രഹം നേടുകയും ചെയ്യുന്നു. കൃഷിയുടെ അഭിവൃദ്ധിക്കായി പ്രാർത്ഥനാ പൂർവ്വമുള്ള സമർപ്പണത്തിന്റെ പ്രതീകമായി പൂജിച്ച നെൽക്കതിർ വീടുകളുടെ പൂമുഖത്ത് കെട്ടിത്തൂക്കി ഇടാറുണ്ട്. ഐശ്വര്യലക്ഷ്മി വീടിന്റെ ഉമ്മറത്തേക്ക് കടന്ന് വന്നുവെന്നും ഒരു പ്രസാദം പോലെ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിറകതിർ വീടുകളിൽ സൂക്ഷിച്ച് വയ്‌ക്കുന്നത് വരും വർഷത്തേക്ക് പുണ്യമേകുമെന്നും മികച്ച വിളവിന് അത് സഹായകരമാകുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നാം വിള നെല്ല് വിളഞ്ഞുകിടക്കുന്ന വയലിൽ നിന്നും അറുത്തെടുത്ത നിറകതിർ ഇല്ലി, നെല്ലി, പൂവാംകുറന്നൽ, പ്ലാശ്, ചമത, തകര, കടലാടി, എന്നിവയുടെ ഇലകളുമായി കൂട്ടിക്കെട്ടി പട്ടിൽ പൊതിഞ്ഞാണ് ക്ഷേത്രത്തിൽ സൂക്ഷിക്കുന്നത്.

 

Tags: SABARIMALANiraputhari
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies