1199 ലെ മകയിരം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
പാർവതീദേവിയുടെ നക്ഷത്രമാണ് മകയിരം . അതിനാൽ ഈ നക്ഷത്രത്തിൽ ജനിച്ചവർ സൗമ്യരും ദയയുള്ളവരുമാണ്. എന്നിരുന്നാലും, അവർ ബാല്യകാലത്ത് പല ക്ലേശങ്ങളും സഹിക്കേണ്ടിവരും, പ്രത്യേകിച്ച് അവരുടെ മാതാപിതാക്കൾ തമ്മിലുള്ള അസ്വാരസ്യം കാരണം. മകയിരം നക്ഷത്രക്കാർക്ക് വളരെ നല്ല ബുദ്ധിശക്തിയുണ്ട്, പക്ഷേ അവർക്ക് കാര്യങ്ങൾ ആദ്യം മുതൽ അവസാനം വരെ മനസ്സിലാക്കാൻ കുറച്ച് സമയമെടുക്കും. അവർക്ക് മനസ്സ് തുറന്നു കാര്യങ്ങൾ പറയാൻ ഇഷ്ടമാണ്, പക്ഷേ അത് പിന്നീട് അവർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.ഇവർക്ക് 22 വയസ്സുമുതൽ 29 വയസ്സുവരെയാണ് ഏറ്റവും നല്ല വിവാഹകാലം. സ്ത്രീകൾക്ക് 19 മുതൽ 22 വരെയും 25 മുതൽ 28 വരെയും നല്ല വിവാഹകാലമാണ്. അവർക്ക് ചെറുപ്പത്തിലേ പല ബന്ധങ്ങളും പെട്ടെന്ന് അവസാനിക്കും. അവർക്ക് മധ്യവയസിലും വാർധക്യത്തിലും സന്തോഷകരമായ ജീവിതമാണ്. മകയിരം നക്ഷത്രക്കാർക്ക് വളരെ ഈശ്വരവിശ്വാസമുണ്ട്, അവർക്ക് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. രാഹുവും കേതുവും നീച രാശിയിൽ ആണെങ്കിൽ, അവർക്ക് ജീവിതത്തിൽ പല വെല്ലുവിളികളും നേരിടേണ്ടി വരും, പക്ഷേ അവർ അവയെ നേരിടാൻ കഴിയും.
ചിങ്ങം
സർക്കാർ തൊഴിൽ തേടുന്നവർക്ക് അനുകൂല അവസരങ്ങൾ ലഭിക്കുന്ന സമയമാണ്. ബന്ധുക്കളിൽ ചിലർക്ക് ആശ്രയം കൊടുക്കേണ്ടി വരും. ബാല്യകാല സുഹൃത്തുക്കളെ കണ്ടു മുട്ടാനും അവരോടൊപ്പം സമയം ചിലവഴിക്കാനും അവസരം വരും. വിനോദസഞ്ചാരവേളകളിൽ ജാഗ്രത പുലർത്തുക. അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. രക്ത സംബന്ധമായ രോഗമുള്ളവർ മരുന്നുകൾ മുടക്കാതെ നോക്കുക. രക്തം കട്ട പിടിക്കാൻ സാധ്യത കൂടുതൽ ഉള്ള കാലം ആണ്. മാതാവിന് ക്ലേശം വരുന്ന കാലം ആണ്.
കന്നി
പുണ്യ സ്ഥലങ്ങളിൽ തീർത്ഥാടനം നടത്താൻ സാധ്യത ഉണ്ട്. ലഹരിയിൽ ആസക്തി ഉള്ളവർക്ക് ധനവും മാനവും പോകും. ചിലർക്ക് സത്സന്താന ഭാഗ്യവും, സ്ഥാന മാനങ്ങളും ലഭിക്കുന്ന സമയം ആണ്. ചില കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ട അവസ്ഥ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിനു ചേരാൻ സാധിക്കും. തൊഴിൽ സംബന്ധിച്ചു വിദേശവാസം അനുഭവത്തിൽ വരുന്ന സമയം ആണ്.
തുലാം
ശത്രുക്കളെ നിഷ്പ്രഭരാകുന്ന സമയം ആണ്. തൊഴിൽ വിജയവും ഉയർന്ന സ്ഥാന ലാഭവും എവിടെയും മാന്യതയും വ്യവഹാര വിജയവും ഒപ്പം അന്യസ്ത്രി ബന്ധം കാരണം ദോഷങ്ങളും സംഭവിക്കും. വിദ്യാർത്ഥികളിൽ വിദ്യാപുരോഗതിയും, വിദ്യാഭ്യാസത്തിനു വിദേശ വാസവും അനുഭവത്തിൽ വരും. ഏറ്റെടുത്ത ദൗത്യങ്ങൾ ദൈവാനുഗ്രത്താൽ വിജയകരമായി പൂർത്തീകരിക്കും. അവിവാഹിതർക്ക് വിവാഹയോഗവും കാണുന്നു.
വൃശ്ചികം
സ്വത്തു സംബന്ധമായി തർക്കങ്ങൾ നടക്കുന്ന മാസം ആണ്. എന്നാൽ സർക്കാർ സംബന്ധമായ കേസുകളിൽ വിജയം കൈവരിക്കുകയും ചെയ്യും.തൊഴിൽ ക്ലേശം വർധിക്കുകയും, ചെയുന്ന ജോലിക്ക് തക്ക പ്രതിഫലം കിട്ടാതെയും വരുന്ന അവസ്ഥ ഉണ്ടാകും. ദമ്പതികൾ അനൈക്യം വർധിക്കും. മനഃക്ലേശം കൂടും. എന്നാൽ ചിലർക്ക് എല്ലാകാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ വരുന്നതും കാണാം. തൊഴിലുമായി ബന്ധപെട്ടു ഉന്നതറിൽ നിന്നും ആദരവും പ്രശസ്തിപത്രവും ചിലർക്ക് ലഭിച്ചേക്കാം.
ധനു
മദ്യവും മറ്റു ലഹരികളും ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പുലർത്തുക. ധനനഷ്ടവും അന്യസ്ത്രീ ബന്ധം കാരണം മാനഹാനിയും ഉണ്ടാകും. ചിലർക്ക് ഭാര്യയുടെ ബന്ധു ജനങ്ങൾ കാരണം ദോഷം സംഭവിക്കാം. അഗ്നിഭയം ഉഷ്ണ രോഗങ്ങൾ ഒക്കെയും യോഗം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുക. ചിലർക്ക് വിദേശവാസാം സാധ്യത ഉണ്ട്. ജാമ്യം നില്കുന്നത് സൂക്ഷിച്ചു വേണം. ചില സുഹൃത്തുക്കൾ കൂടെ നിന്നും ചതിക്കുന്ന സമയം ആണ്.
മകരം
അന്യവശ്യ കോപം നിയതന്ത്രിച്ചില്ല എങ്കിൽ വലിയ ദുരിതം വരുത്തി വയ്‌ക്കും. ഉറങ്ങി കിടന്ന ചില കേസ് വഴക്കുകൾ തല പൊക്കും. പുത്രാ ഭാഗ്യം, സന്താനങ്ങളെ കൊണ്ടുള്ള ഗുണഫലങ്ങൾ ഒക്കെ ഫലത്തിൽ വരും. സർക്കാർ സംബന്ധമായി ജോലി ചിലർക്ക് സാധ്യത ഉണ്ട്. വരവിൽ കവിഞ്ഞ ചെലവ് ആഡംബര പ്രിയത്വം ഒക്കെ വർധിക്കും. കുടുംബാംഗങ്ങള്‍ ഒരുമിച്ചു പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം വന്നു ചേരും. ചിലർക്ക് തൊഴിലിൽ സ്ഥാന നഷ്ടം യോഗം ഉണ്ട്.
കുംഭം
പങ്കാളിയുടെയോ ബന്ധുജനങ്ങളുടെയോ വിരഹം ഉണ്ടാകാൻ യോഗം. വിവാഹ ഭാഗ്യവും ദമ്പതികിൽ ഐക്യവും പ്രതീക്ഷിക്കാം. വാഹങ്ങങ്ങൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കേണ്ട സമയം ആണ്. ആഹാരത്തിൽ ശ്രദ്ധ പാലിക്കുക. രാഷ്‌ട്രീയക്കാർക്ക് നേട്ടം ലഭിക്കും. നവീന ഗൃഹം അല്ലെങ്കിൽ ഗൃഹം മോടി പിടിപ്പിക്കുക, വാഹന ഭാഗ്യം, ആരോഗ്യം, ഒക്കെ പ്രതീക്ഷിക്കാം. പ്രണയികൾക്ക് നല്ല സമയം ആണ്. അലങ്കാര വസ്തുക്കളുടെ വിലപ്നയിൽ ഉള്ളവർക്ക് ലാഭം ഉണ്ടാകും.
മീനം
തൊഴിലിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയുക. ശരീരത്തിൽ ഒടിവ് മുറിവ് ചതവ് ഒക്കെ ഉണ്ടാകാൻ സാധ്യതയുള്ള കാലം ആണ്. പിതാവിന് ക്ലേശകരമായ സമയം ആണ്. വളരെയധികം ജാഗ്രത പാലിക്കുക. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകുന്ന കാലം ആണ്. ചിലർക്ക് വിദേശ യാത്രയും അവിടെ ഉപരിപഠന യോഗവും ഉണ്ടാകും. പണം ആഭരണം എന്നിവ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
മേടം
മേടസംക്രമ ഫലം ഈ നക്ഷത്രക്കാർക്ക് സാമ്പത്തിക ക്ലേശങ്ങൾ നൽകും. ആരോഗ്യം മോശമാകാതെ ജാഗ്രത പാലിക്കുക. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാന കയറ്റവും പ്രശംസയും ലഭിക്കും. വീട്ടിൽ ആഘോഷകരമായ മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിക്കും. എന്നാൽ ചിലർക്ക് ജോലിയിൽ സ്ഥാനനഷ്ടം സംഭവിക്കുന്നത് കാണാം. ജാതകത്തിൽ സൂര്യന്റെ ബലം അനുസരിച്ചു നഷ്ടത്തിന്റെ ആക്കം വ്യത്യാസം വരും.
ഇടവം
തൊഴിൽ വിജയം വ്യവഹാര വിജയം, ഭക്ഷണ സുഖം, ഭൂമി വർദ്ധനവ് തുടങ്ങിയ ഗുണാനുഭവങ്ങൾ അനുഭവത്തിൽ വരും. അവിവാഹിതകർക്കു വിവാഹയോഗം ഉണ്ടാകും. വരവും ചിലവും തുല്യമായി അനുഭവപ്പെടാം. ശത്രുക്കളാൽ ആയുധ പീഡ നേരിടേണ്ട അവസ്ഥ സംജാതമാകും. എഞ്ചിനീയറിംഗ് പഠനം പൂർത്തീകരിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കും. അടയാഭരണ അലങ്കാര വസ്തുക്കളുടെ വർധനവും ഉണ്ടാകും.
മിഥുനം
സർക്കാർ സംബന്ധമായ കരാർ ബിസിനസ് ചെയ്യുന്നവർക്ക്, പ്രത്യേകിച്ചും റോഡ് പണി പോലുള്ളവ ചെയ്യുന്നവർക്ക് നഷ്ടം സംഭവിക്കും. മാത്രമല്ല ഇവർക് അഴിമതി ആരോപണവും നടപടിയും നേരിടേണ്ടി വരും. നേത്ര രോഗവും ത്വക്ക് സംബന്ധമായ അസുഖങ്ങൾ ഒക്കെയും വന്നേക്കാം. കൃഷിസംബന്ധമായി തൊഴിൽ ചെയ്യുന്നവർക്കും വൻ നഷ്ടവും സംഭവിച്ചേക്കാം. തന്മൂലം കടബാധ്യത വന്നേക്കാം. കുടുംബത്തിൽ മരണ സമാനമായ അവസ്ഥ ഉരിത്തിരിയും.
കർക്കടകം
വളരെക്കാലമായി വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്ക് വിദേശ യോഗം പ്രാപ്തമാകും. ആലോചനയില്ലാതെ ചെയുന്ന പ്രവർത്തികൾ കൊണ്ട് നഷ്ടം സംഭവിക്കും. ചില കുടുംബ ബന്ധു ജനങ്ങൾ കാരണം ഗുണം ഫലങ്ങൾ ഉണ്ടാക്കാം.ജീവിത സുഖ സൗകര്യങ്ങൾ വർധിക്കും. ചിലർക്ക് സത്സന്താന ഭാഗ്യവും വന്നു ചേരും. റിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നവർക്ക് ഭൂമി ലാഭം ഉണ്ടാകും. വിദ്യാർഥികൾക്ക് കാലം നല്ലതാണ്.
മകയിര്യം നക്ഷത്രക്കാർ ഈ വര്ഷം ആരോഗ്യം ശ്രദ്ധിക്കണം. വാഹനാപകടങ്ങൾ പ്രതീഷിക്കാവുന്ന കൊണ്ട് തന്നെ സൂക്ഷിച്ചു കൈകാര്യം ചെയുക. സാമ്പത്തിക ക്രയ വിക്രയങ്ങൾ ചെയുമ്പോൾ സൂക്ഷിക്കുക. ജാമ്യം നിന്ന് പുലിവാല് പിടിക്കരുത്. വിദേശത്തു പോകാൻ ശ്രമിക്കുന്നവർ യഥാവിധി പരിഹാരം ചെയ്യതാൽ സ്വപനം സാക്ഷാത്കരിക്കപ്പെടും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August















