1199 ലെ പുണർതം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
പുണർതം നക്ഷത്രം ശ്രീരാമസ്വാമിയെ പ്രതിനിധീകരിക്കുന്നു. പുരുഷോത്തമൻ എന്ന് ശ്രീരാമചന്ദ്രനെ വിളിക്കുന്നതുപോലെ, പുണർതം നക്ഷത്രക്കാർ പുരുഷന്മാരിൽ ഉത്തമരാണ്. അവർക്ക് അവരുടെതായ ഒരു ആശയം ഉണ്ടാകും എല്ലാകാര്യത്തിലും, വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉള്ളവർ ആയിരിക്കും. അവർ ബുദ്ധിശാലികളും അങ്ങേയറ്റം വിശാലമനസ്കരുമായിരിക്കും. പൊതുവെ സൗമ്യ സ്വഭാവമായിരിക്കും. അവർ വളരെ അധികം ആലോചിച്ചു തീരുമാനമെടുക്കും, തെറ്റും ശരിയും മനസിലാക്കാൻ പ്രേത്യേക കഴിവുണ്ട്. അവരുടെ എഴുത്തിൽ പ്രേത്യേകത ഉണ്ടാവും. ബാല്യകാലത് പല അസുഖങ്ങളും വരും. അവർക്ക് അസാമാന്യമായ വാക്കു ചാതുര്യം ഉണ്ടാവും. ആരോടും പ്രത്യേക സ്നേഹം ഉണ്ടാവില്ല, മാത്രമല്ല ഉള്ളിൽ ഉള്ള സ്നേഹം കാണിക്കില്ല. ദിവസത്തിൽ ഒരാളോട് ദേഷ്യപ്പെട്ടാൽ എല്ലവരോടും ആ ദിവസം ദേഷ്യമായിരിക്കും.
പുണർതം നക്ഷത്രത്തിലെ സ്ത്രീകൾ പുണ്യവതികളാണ്. കല്യാണം കഴിഞ്ഞാൽ അവർ ഏത് പ്രതിസന്ധിയിലും അഡ്ജസ്റ്റ് ചെയ്യും. 10 മുതൽ 24 വയസ്സുവരെ ഗുണദോഷ സമ്മിശ്രമായിട്ടാണ് കാണപ്പെടുന്നത്. വിവാഹം പുരുഷന് 24 മുതൽ 28 വരെയും സ്ത്രീക്ക് 21 മുതൽ 28 വരെയും അനുകൂലമാണ്. അഭിഭാഷക ജോലിയിൽ തിളങ്ങും.
ചിങ്ങം
സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി വിദേശത്തു പോകാൻ സാധിക്കും. വാഹയോഗം, നവീന ഗൃഹം ഒക്കെ ഫലത്തിൽ വരാം. ബിസിനസ്സ്കാർക്ക് പുത്തൻ അവസരങ്ങൾ വന്നു ചേരും. ആരോഗ്യം വർധിക്കും,. സർവ്വസുഖാനുഭവങ്ങൾ വസ്തു കച്ചവടത്തിൽ ലാഭം ഒക്കെയും പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹം നടക്കും. സർക്കാരിൽ നിന്നും ഉന്നത ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും.
കന്നി
പുതുവസ്ത്ര ലാഭം, മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും എങ്കിലും മാതാവിന് ക്ലേശങ്ങൾ വർധിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ലഹരി ഒഴിവാക്കുക. സ്ത്രീകളിൽ നിന്നും മാനഹാനിയും ധനഷ്ടവും മാത്രം അല്ല, ഭാര്യ പുത്രാ വൈരാഗ്യവും ഉണ്ടാക്കും. ഭക്ഷ്യ വിഷബാധ ഏൽക്കാതെ സൂക്ഷിക്കുക. മറ്റുളവരുടെ കീഴിൽ തൊഴിൽ ചെയ്യുന്നവർക്ക് സമ്മർദ്ദം ഉണ്ടാകും എങ്കിലും മറ്റൊരു ജോലി തരപ്പെടാതെ ഈ ജോലി രാജി വയ്‌ക്കരുത്. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.
തുലാം
വളരെയധികം മാനസിക സന്തോഷങ്ങൾ ഉണ്ടാകുന്ന മാസം ആയിരിക്കും. വിദ്യാർത്ഥികൾക്ക് തോറ്റ വിഷയങ്ങളിൽ പുനഃപരീക്ഷയിൽ ഉയര്ന്ന മാർക്കു ലഭിക്കും. തൊഴിൽ കാരണമോ മറ്റെന്തെങ്കിലും കാരണത്താൽ വേർപെട്ടു കഴിഞ്ഞു വന്ന ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ ഉള്ള യോഗം ഉണ്ടാകും. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവർ വഴി ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. ജീവിത സുഖം വർധിക്കുക, കീർത്തി, ഐശ്വര്യം ഒക്കെയും ലഭിക്കും.
വൃശ്ചികം
ഈശ്വര പ്രാര്ഥനകളാലും വിദഗ്‌ദ്ധ ചികിത്സകൊണ്ടും വളരെക്കാലം ആയി സന്താന ദുഃഖം അനുഭവിക്കുന്നവർക്ക് സത്സന്താനം ഉണ്ടാകും. ഗുരുജനപ്രീതിയും അനുഗ്രഹവും അനുഭവവേദ്യമാകും. ബന്ധു ജനങ്ങളിൽ നിന്നും അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. അന്യജനങ്ങളെ സഹായിക്കുവാൻ ഉള്ള സാഹചര്യം ഉണ്ടാകും. കൃഷി സംബന്ധമായ കാര്യങ്ങളിൽ ലാഭം ഉണ്ടാകും. കുടുംബത്തിലെ മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ യോഗം ഉണ്ടാകും.
ധനു
സാഹസിക തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആയി പുണ്യ ദേശങ്ങളിൽ പോകാൻ യോഗം ഉണ്ട്. വാക്കുകകൾ സൂക്ഷിച്ചു ഉപയോഗിക്കുക. നാവു പിഴ വഴി അബദ്ധങ്ങൾ സംഭവിക്കും. വിദേശ യോഗയും തൊഴിലും ലഭിക്കുന്ന സമയം ആണ്. എവിടയും മാന്യതയും കാര്യാ വിജയവും ഉണ്ടാകും. ചില ചാരിറ്റി പ്രവര്ത്തനങ്ങള് ചുക്കാൻ പിടിക്കാൻ അവസരം വന്നു ചേരും.
മകരം
തൊഴിൽ ക്ലേശങ്ങളും കൃത്യമായ വേതനം ലഭിക്കാതെയും വന്നേക്കാം. ചില വിവാഹ നിശ്ചയങ്ങൾ മാറി പോകാൻ യോഗം ഉണ്ട്. ജാഗ്രത പാലിക്കുക. നേത്ര രോഗങ്ങൾ, ഉദര രോഗങ്ങൾ ഒക്കെയും കൂടുന്ന സമയം ആണ്. ചിലർക്ക് അലച്ചിലും ദേശാന്തര ഗമനവും വിധി. അപമാനവും മാനഹാനിയും ഉണ്ടായേക്കാം. വിവാഹിതർക്ക് ഭാര്യാ വിരഹം അനുഭവത്തിൽ വന്നേക്കാം. പിതാവിന് ആശുപത്രി വാസം വേണ്ടി വരും. കോടതി സംബന്ധിയായ കാര്യങ്ങളിൽ പരാജയം സംഭവിക്കാം.
കുംഭം
വാതരോഗങ്ങൾ ഉള്ളവർ വളരെ സൂക്ഷിക്കേണ്ട സമയം ആണ്. നിർഭാഗ്യം അഥവാ അനുഭവഭാഗ്യ കുറവ് അനുഭവത്തിൽ വരും. നിരാശ അലസത ബാധിക്കാതെ നോക്കുക. വ്യവഹാര പരാജയം സംഭവിച്ചേക്കാം. തൊഴിൽ ക്ലേശങ്ങൾ വർധിക്കും. അർഹമായ പ്രതിഫലം കിട്ടിയെന്നു വരില്ല. സൈന്യത്തിൽ ഉള്ളവർ, പ്രത്യേകിച്ച് അതിർത്തിയിൽ വിന്യസിച്ചർക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. ക്ഷമാശീലം ഗുണം ചെയ്യും. അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
മീനം
കുടുംബത്തിൽ ഉണ്ടായിരുന്ന പിണക്കങ്ങൾ ഒക്കെ മാറി സന്തോഷം അനുഭവപ്പെടും. ചിലർക്ക് മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കുന്ന സമയം ആണ്. വിവാഹ ഭാഗ്യം, അതിലൂടെ ധനലാഭം, സൽഭാര്യഭർതൃ യോഗവും ഉണ്ടാകും. സർക്കാർ സംബന്ധമായി തൊഴിൽ ചെയ്യുന്നവർക്ക് ഭരണസംവിധാനത്തിലെ ആശയകുഴപ്പങ്ങൾ മാറ്റാൻ സാധിക്കും. അപ്രതീക്ഷിതമായ ബന്ധു ജന സമാഗമവും മനസുഖവും ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സാധിക്കും.
മേടം
മേടസംക്രമ ഫലം പുണർതം നക്ഷത്രക്കാരുടെ മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ സഫലീകരിക്കും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. സാമ്പത്തിക ലാഭം ഉണ്ടാകും. പൂർവിക സ്വത്തുക്കൾ ലഭിക്കുന്ന സമയം ആണ്. ഭക്ഷണ സുഖം, വാഹനഭാഗ്യം, നവീന ഗൃഹം ഒക്കെയും ലഭിക്കും. ലോട്ടറി ചിട്ടി എന്നിവയിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർ പൊതു തിരഞ്ഞെടുപ്പിൽ എതിരാളികളെ നിഷ്പ്രഭരാക്കി വൻ വിജയം നേടും.
ഇടവം
വരവിൽ കവിഞ്ഞ ചിലവുകൾ അമിത ആഡംബര പ്രിയത്വം ഒക്കെ വരുന്ന സമയം ആണ്. കർക്കടിക കൂറുകാർ ആയ പുണർതം നക്ഷത്രക്കാർക്ക് ലാഭസ്ഥാനത്തു വരുന്നു വ്യാഴം സാമ്പത്തികമായി വലിയ നേട്ടങ്ങൾ കൊണ്ട് വരും. എല്ലാകാര്യങ്ങളിലും ഭാഗ്യം കൂടെ നില്കും. സർക്കാർ തൊഴിൽ ചെയ്യുന്നവർക്ക് ദീർഘകാലം ആയി തടഞ്ഞു വച്ചിരുന്ന ശമ്പള വർധന മുൻകാല പ്രാബല്യത്തോടെ ലഭിക്കും. ജാതകം ഗ്രഹിച്ചു കൃത്യമായ പരിഹാരങ്ങൾ ഇപ്പോഴേ നടത്തിയാൽ സ്വപ്ന തുല്യ നേട്ടങ്ങൾ ആണ് പുണർതം നക്ഷത്രത്തക്കാർക്ക് ഈ കാലയളവിൽ നേടാൻ സാധിക്കുക.
മിഥുനം
ചില അവസരങ്ങളിൽ പറയുന്ന വാക്കുകൾ അറം പറ്റി എന്ന് വരാം. നല്ലതും ചീത്തയും ഇത്തരത്തിൽ സംഭവിക്കും എന്നതിനാൽ നാവിനു കടിഞ്ഞാൺ ഇടുക. ജാതക പ്രകാരം ബുധൻ ശത്രു സ്ഥാനത്താണ് എങ്കിൽ അപമാനം സുനിശ്ചിശ്ചയം. ചിലർ ആലോചന ഇല്ലാതെ എടുപിടി എന്ന് ചെയുന്ന പ്രവർത്തികൾ കഷ്ടം വരുത്തി വയ്‌ക്കും. ഹൃദ്രോഗം നാഡിരോഗം ഒക്കെ ഉള്ളവർക്ക് ചികിത്സയിൽ ഫലം കണ്ടു തുടങ്ങും. ആത്മവിശ്വാസം ഉത്സാഹം എന്നിവ പുതിയ ചില കാര്യങ്ങൾ ചെയ്യാനുള്ള ആശയങ്ങൾക്ക് വഴി ഒരുക്കും.
കർക്കടകം
ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർക്ക് അതിൽ നിന്നും മുക്തി നേടാൻ പറ്റിയ സമയം ആണ്. തെറ്റി പിരിഞ്ഞ ദമ്പതികൾ തമ്മിലുള്ള ഐക്യം, കുടുംബത്തിൽ പിണങ്ങി കഴിഞ്ഞിരുന്നവർ സ്വരുമയിൽ ആകുക, ധനനേട്ടം. ഭൂമിലാഭം ഒക്കെയും വന്നു ചേരുന്ന സമയം ആണ്. ചിലർക്ക് തങ്ങൾ ആഗ്രഹിച്ച രീതിയിൽ അധികാരപ്രാപ്തി ഉള്ള തൊഴിൽ ലഭിക്കും. ബിസിനസിൽ പുതിയ കരാർ ഒപ്പിടും. അലങ്കാര വസ്തുക്കൾ. പുതിയ ആഭരണങ്ങൾ ഒക്കെ വാങ്ങിക്കാനും യോഗം.
കർക്കിടക കൂറുകാരായ പുണർതക്കാർക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഈ വര്ഷം സമ്മാനിക്കും. ഈ വര്ഷം ജനിക്കുന്ന പുണർതം നക്ഷത്ര ജാതകർക്ക് വേദശാസ്ത്രങ്ങളിൽ പാണ്ഡിത്യവും സകല കലകളിലും വല്ലഭനും ആയിരിക്കും. പൊതുവിൽ പുണർതം നക്ഷത്രക്കാർക്ക് ഈശ്വരാദിനം കൂടുന്ന കാലം ആണ്. മാത്രമല്ല ഇവർ പറയുന്ന പലതും അത് പോലെ സംഭവിക്കാനും സാധ്യത ഉണ്ട്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August















