നെഞ്ചു വിങ്ങാതെ, കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല; നടന്നത് സിനിമയിൽ കണ്ടതിനേക്കാൾ വലിയ ക്രൂരത; കശ്മീരിലെ വംശഹത്യയിലെ ഇരകൾ സംസാരിക്കുന്നു; കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓടിടി യിൽ പ്രദർശനം തുടങ്ങി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഞ്ചു വിങ്ങാതെ, കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാനാവില്ല; നടന്നത് സിനിമയിൽ കണ്ടതിനേക്കാൾ വലിയ ക്രൂരത; കശ്മീരിലെ വംശഹത്യയിലെ ഇരകൾ സംസാരിക്കുന്നു; കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് ഓടിടി യിൽ പ്രദർശനം തുടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 04:21 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ 32 വർഷമായി ഒരു മീഡിയയും റിപ്പോർട്ട് ചെയ്യാത്ത ഹിന്ദു വംശഹത്യയുടെ ഭീകരമുഖമാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ് എന്ന് വിവേക് അഗ്‌നിഹോത്രി. കശ്മീർ ഫയൽസ് പുറത്തിറങ്ങിയപ്പോൾ തത്പര കക്ഷികൾ വിമർശനവുമായി രംഗത്തു വന്നിരുന്നു. എന്നാൽ കശ്മീർ ഫയൽസ് അൺറിപ്പാർട്ടഡിൽ യഥാർത്ഥ ഇരകളാണ് സംസാരിക്കുന്നത്. അതിനാൽ തന്നെ അന്ന് സിനിമ അസത്യമാണെന്ന് പറഞ്ഞവർക്ക് ഇന്ന് വാതുറക്കാൻ പോലും സാധിക്കില്ല വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

കശ്മീരിലെ ഹിന്ദു പണ്ഡിറ്റുകളുടെ വംശഹത്യയുടെ ഭീകരമുഖം തുറന്നുകാട്ടിയ സിനിമയാണ് വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ്’. ഈ ചിത്രത്തിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഡോക്യു-സീരീസാണ് കശ്മീർ ഫയൽസ് അൺറിപ്പോർട്ടഡ്.  സി-5 ഒടിടിയിലുടെ ആഗസ്റ്റ് 11 നാണ് സീരീസ് റിലീസ് ചെയ്തത്.

കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തിലേക്കും പലായനത്തിലേക്കും നയിച്ച യഥാർത്ഥ വസ്തുത ചിത്രം അനാവരണം ചെയ്യും. കശ്മീർ ഫയൽസ് സിനിമയായതിനാൽ അതിന് സമയ പരിമിതിയുണ്ടായിരുന്നു. അതിനാൽ തന്നെ അവർ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും തുറന്ന് കാണിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അൺറിപ്പോർട്ടഡ് വെബ്സീരീസ് ആയതിനാൽ സെൻസർ ഇല്ലാതെ കൂടുതൽ വിശദാംശങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. യഥാർത്ഥ ഇരകൾ, കശ്മീരി സ്ത്രീകൾ, അവരുടെ കുടുംബങ്ങൾ, ചരിത്രകാരന്മാർ, വിദഗ്ധർ, എന്നിവരുമായുള്ള സംഭാഷണങ്ങൾ എഡിറ്റ് ചെയ്യാതെ കാണിക്കുന്നുണ്ട്. ഞങ്ങൾ നടത്തിയ വിപുലമായ ഗവേഷണത്തിന്റെ അന്തിമ ഫലമാണിത്. വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

കണ്ണീരൊടെയല്ലാതെ ഇരകളുടെ വാക്കുകൾ ആർക്കും കേൾക്കാൻ സാധിക്കില്ല. അവരുടെ വേദന കാണാൻ കഴിയില്ല എന്നാതാണ് സത്യം. ഇത്രയും കാലം സത്യം മറച്ചുവെച്ച ആളുകൾ എത്ര ക്രൂരന്മാരാണെന്നും നമ്മൾ തിരിച്ചറിയും. കാശ്മീരിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർ എത്ര ക്രൂരൻമാരും പൈശാചികരുമാണെന്ന് ചിത്രം വ്യക്തമാക്കും. തീവ്രവാദികളെ പിന്തുണയ്‌ക്കുന്ന ഒരു സിനിമ ചെയ്താൽ തനിക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങാനും ജയ്പൂർ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനും സാധിക്കും അഗ്‌നിഹോത്രി പരിഹസിച്ചു.

കശ്മീർ സ്വതന്ത്രമാകണമെന്ന് പറയുന്നവരും ആർട്ടിക്കിൾ- 370 റദ്ദാക്കിയത് തെറ്റാണെന്ന് പറയുന്നവരും രാജ്യത്തിന്റെ ശത്രുക്കളാണ്. തീവ്രവാദി ഒരു പാവപ്പെട്ട അധ്യാപകന്റെ മകനാണെന്ന് പറഞ്ഞ് ഭീകരവാദത്തെ വെളളപൂശുന്ന അതേ ആളുകളാണ് സിനിമയെ വിമർശിക്കുന്നത്. ഇങ്ങനെയുള്ളവരുടെ കയ്യിൽ എകെ 47 നും തോക്കുകളും ഇല്ലെങ്കിലും അവർ മനുഷ്യരാശിയുടെ ശത്രുക്കളാണ് വിവേക് അഗ്‌നിഹോത്രി ആഞ്ഞടിച്ചു

Tags: vivek agnihothriKashmir Files Unreported
Share
Tweet
SendShare

More News from this section

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

Latest News

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies