പലതരത്തിലുള്ള ഗിന്നസ് റെക്കോർഡുകൾ നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അടുത്തിടെ ഏമ്പക്കം വിട്ട് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ അമേരിക്കകാരിയെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ?
എന്നാൽ ഇനി അറിയാൻ പോകുന്നത് തല കൊണ്ടുള്ള വൈഭവം സൃഷ്ടിച്ച് ഗിന്നസിൽ ഇടം നേടിയ ഒരു ഇന്ത്യൻ പൗരനെക്കുറിച്ചാണ്.
വാൾനട്ടുകൾ കഴിക്കാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇവിടെ അതിനൊരു ചെറിയ വ്യത്യാസം കൊണ്ടു വന്നിരിക്കുകയാണ് ആന്ധ്രാ സ്വദേശി നവീൻ കുമാർ. വാൾനട്ടുകൾ കഴിച്ചല്ല, പകരം അവ തലകൊണ്ട് ഒരു മിനിറ്റിൽ ഇടിച്ചു പൊട്ടിച്ചാണ് നവീൻ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒരു മിനിറ്റിൽ 273 വാൾനട്ടുകളാണ് ഈ ആന്ധ്രാകാരൻ പൊട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
New record: The most walnuts cracked with the head in one minute – 273 achieved by Naveen Kumar S 🇮🇳 pic.twitter.com/dUHBuM0jQj
— Guinness World Records (@GWR) August 4, 2023
“>
വീഡിയോയിൽ മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന വാൾനട്ടുകൾ കാണാം. അവയെല്ലാം ഒരു മിനിറ്റിൽ വളരെപെട്ടന്നാണ് നവീൻ പൊട്ടിച്ചെടുക്കുന്നത്. കണ്ടു നിന്നവരെയെല്ലാം ഈ അമാനുഷിക പ്രകടനം അംബരപ്പിച്ചെന്നു മാത്രമല്ല ഒട്ടനവധി അഭിനന്ദന പ്രവാഹങ്ങളും നവീനെ തേടി നിമിഷ നേരം കൊണ്ടെത്തി. 2023 ഏപ്രിൽ മാസത്തിലാണ് നവീൻ ഈ റെക്കോർഡ് സ്വന്തമാക്കിയതെങ്കിലും ഇപ്പോഴും വീഡിയോ നിരവധി ആളുകളാണ് കാണുന്നത്. ഇതിനകം 105.2k പ്രേക്ഷകരെയാണ് വീഡിയോയിലൂടെ നവീന് നേടാൻ സാധിച്ചത്. ഇതിനു മുൻപ് ആയോധന കലയിലെ ഒരു പ്രകടനത്തിന്റെ പേരിലും റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ട് ഈ ആന്ധ്രാകാരൻ.
Comments