തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് 50 പെറ്റി കേസെങ്കിലും പിടികൂടണമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരെയാണ് കൂടുതല്‍ പരിശോധിക്കേണ്ടത്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരാണ് പ്രധാന ടാര്‍ഗറ്റ്. ഇവര്‍ക്കായി നഗരങ്ങളിലെ ബാറുകള്‍ക്ക് സമീപം പോലീസ് തമ്പടിക്കും.
ദിവസങ്ങളായി പ്രധാന നഗരങ്ങളിലെല്ലാം വാഹന പരിശോധനയും ബ്രീത്തനലൈസറില്‍ മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധനയും നടത്തുകയാണ്. വളവിലും ജംഗ്ഷനുകളിലും പോലീസ് പതിവായി തമ്പടിക്കുന്നുണ്ട്. ഏതുവിധേനയും പെറ്റി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
എഐ ക്യാമറ വഴിയുള്ള പിഴയും ഹെല്‍മറ്റ് ഉപയോഗിക്കാതെ സഞ്ചരിക്കുന്നവരെ മൊബൈല്‍ ചിത്രം പകര്‍ത്തി പിഴ ചുമത്തുന്നതിനും പിന്നാലെയാണ് പോലീസുകാര്‍ക്ക് ക്വാട്ട നിശ്ചയിച്ച് പെറ്റി പിടിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ നടത്തുന്ന പരിശോധനയില്‍ കുടുംബമായി സഞ്ചരിക്കുന്നവരെ പോലും വെറുതേ വിടുന്നില്ലെന്നു ആരോപണമുണ്ട്.
കുറഞ്ഞ പിഴ 750 രൂപയാണ് . സ്റ്റേഷനിലെ തിരക്ക് ഒഴിയാത്ത ജോലിക്ക് പിന്നാലെ പെറ്റിക്കേസുകളുടെ എണ്ണം കൂട്ടണമെന്ന നിര്‍ദ്ദേശം കൂടി ഉന്നതങ്ങളില്‍ നിന്ന് എത്തിയതില്‍ സേനയില്‍ അമര്‍ഷം പുകയുന്നുണ്ട്. പെറ്റിക്കേസുകള്‍ കൂട്ടാനായി ഇപ്പോള്‍ രാവിലെയും വൈകിട്ട് പരിശോധന വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് പല സ്റ്റേഷനുകളും.
Comments