ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരനിൽ നിന്നും പണം കൈപറ്റിയവരിൽ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടിന്റെയും വൃന്ദ കാരാട്ടിന്റെയും അനന്തരവനും. കൊൽക്കത്തക്കാരനും നിലവിൽ യുഎസിൽ താമസിക്കുകയും ചെയ്യുന്ന വിജയ് പ്രസാദാണ് കോടീശ്വരൻ നെവിൽ റോയി സിംഘാമിൽ നിന്നും പണം വാങ്ങിയത്. യുഎസിലെ മസാച്യുസെറ്റ്‌സിൽ പ്രവർത്തിക്കുന്ന ട്രൈ കോണ്ടിനന്റെൽ സ്ഥാപനത്തിന്റെ മറവിലാണ് കോടികൾ കൈപറ്റിയത്. സ്വതന്ത്ര- പുരോഗമന ചിന്താക്കാരുടെ സ്ഥാപനമാണ് തങ്ങളുടേത് എന്നാണ് ഇവർ സ്വയം അവകാശപ്പെടുന്നത്. ഇതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മാർക്‌സിസ്റ്റ് ചരിത്രകാരനും ലഫ്റ്റിസ്റ്റുമായ വിജയ് പ്രസാദ്. ട്രൈ കോണ്ടിനന്റലിലൂടെ ഇന്ത്യയിൽ ചൈനീസ് അജണ്ട നടപ്പിലാക്കാനാണ് ഇവർ ശ്രമിച്ചത്.
സിംഘാമിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് സ്ഥാപനം ആരംഭിച്ചതെന്ന് ഇയാൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ട്രൈ കോണ്ടിനന്റെലിന്റെ ഉപദേശക സമിതി അംഗം കൂടിയാണ് യുഎസ് കോടീശ്വരൻ. ജെഎൻയു കാലത്ത് വിജയ് പ്രസാദ് ബ്രേക്ക് ഇന്ത്യ ഗ്രൂപ്പിനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.
ഇടതുപക്ഷ മാദ്ധ്യമ പ്രവർത്തകനായ പി സായിനാഥിനും നെവിൽ റോയി സിംഘാമുമായി ബന്ധമുണ്ട്. പീപ്പിൾ ആർക്കവൈസ് ഓഫ് റൂറൽ ഇന്ത്യ വെബ്‌സൈറ്റിന്റെ സ്ഥാപകൻ കൂടിയായ സായനാഥ് ട്രൈ കോണ്ടിനന്റലിന്റെ സീനിയർ ഫെലോയായി പ്രവർത്തിക്കുന്നുണ്ട്. സായിനാഥ് പലപ്പോളും സിംഘാമിന്റെ പേര് പലയിടങ്ങളിലും പരാമർശിച്ചുമുണ്ട്.
സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയി സിംഘമും തമ്മിലുള്ള ആശയവിനിമയും സംബന്ധിച്ച് ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കാരാട്ടിന്റെ മെയിൽ ഇഡി പരിശോധിക്കുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും ഫണ്ട് കൈപറ്റിയ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമത്തിനെതിരായും നിയമനടപടികൾ നടക്കുകയാണ്. ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയുടെ ഫ്ളാറ്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഡൽഹി സാകേതിലെ സ്വത്ത് കണ്ടുകെട്ടിയത്.
Comments