നെൽസണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ ഓളം തീർക്കുന്ന ജയിലറിനെ പ്രശംസിച്ച് മന്ത്രി വി.ശിവൻകുട്ടി കൊണ്ടാടപ്പെടേണ്ട ചിത്രമായ ജയിലർ വിനായകന്റെ സിനിമയാണെന്നും ഫേസ്‌കുറിപ്പിൽ മന്ത്രി പറയുന്നു. അതേസമയം പോസ്റ്റിന് വലിയ രീതിയിൽ വിമർശനം ഉയരുന്നുണ്ട്.
‘ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്… വിനായകന്റെ സിനിമ…’, എന്നാണ് കുറിപ്പ്. രജനികാന്തും വിനായകനും നേർക്കുനേർ നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ജയിലറിൽ വർമ്മ എന്ന പ്രതിനായക വേഷത്തിലാണ് വിനായകൻ എത്തുന്നത്.
രജനികാന്ത് എന്ന താരത്തോട് കട്ടയ്‌ക്ക് പിടിച്ചു നിൽക്കുന്ന വില്ലൻ കഥാപാത്രം എന്നാണ് വിനായകന്റെ വേഷത്തെക്കുറിച്ച് പൊതുവെയുള്ള അഭിപ്രായം.മാത്യൂസ് എന്ന കാമിയോ റോളിലെത്തുന്ന മോഹൻലാലിന് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.
Comments