ന്യൂസ് ക്ലിക്ക് വഴി സിപിഎം ഐടി സെൽ അംഗത്തിന് 97 ലക്ഷം; ടിസ്റ്റ സെതൽവാദിന് 40 ലക്ഷം, ഭീം കൊറഗാവ് കേസിലെ പ്രതിക്കും പണം; ചൈനീസ് അജണ്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ന്യൂസ് ക്ലിക്ക് വഴി സിപിഎം ഐടി സെൽ അംഗത്തിന് 97 ലക്ഷം; ടിസ്റ്റ സെതൽവാദിന് 40 ലക്ഷം, ഭീം കൊറഗാവ് കേസിലെ പ്രതിക്കും പണം; ചൈനീസ് അജണ്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള അമേരിക്കൻ കോടിശ്വരൻ നെവിൽ റോയി സിംഘാം സിപിഎം ഐടി സെൽ അംഗത്തിന് 97. 32 ലക്ഷം രൂപ നൽകിയതായി ഇഡി കണ്ടെത്തി. സിപിഎമ്മിന്റെ സൈബർ വിഭാഗം കൈകാര്യം ചെയ്യുന്ന ബപ്പാദിത്യ സിൻഹയ്‌ക്കാണ് പണം നൽകിയത്. ഓൺലൈൻ മാദ്ധ്യമമായ ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകാസ്ഥ് വഴിയാണ് പണമിടപാടുകളെല്ലാം നടന്നത്. ടിസ്റ്റ സെതൽവാദിന് 40 ലക്ഷം രൂപയും മാദ്ധ്യമപ്രവർത്തകനായ പരഞ്ജയ് ഗുപ്തക്ക് 72 ലക്ഷം രൂപയും ന്യൂസ് കിക്ക് വഴി ലഭിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പങ്കാളിയായ മാവോയിസ്റ്റുകൾക്കും ഇവർ പണം നൽകിയിരുന്നു. മാവോയിസ്റ്റും ഭീം കൊറഗാവ് കേസിലെ പ്രതിയുമായ ഗൗതം നവ്ഖാലയ്‌ക്ക് ഇവർ 17 ലക്ഷം കൈമാറിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇന്ത്യയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ട നടപ്പാക്കാനായാണ് ഇവർ പണം വാങ്ങിയത്. ഇതിൽ ടിസ്റ്റ സെതൽവാദ് സർക്കാരുകൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് മാദ്ധ്യ ശ്രദ്ധ ആകർഷിക്കുന്നയാളാണ്. ഇത്തരം പല ആരോപണങ്ങൾക്കും പിന്നിൽ രാജ്യവിരുദ്ധ അജണ്ടയാണ് പ്രവർത്തിച്ചിരുന്നത്. മാദ്ധ്യമ പ്രവർത്തകർക്ക് പണം നൽകിയത് രാജ്യവിരുദ്ധ വാർത്തകൾ ജനങ്ങളിലെത്തിക്കാനാണ്. ഇടത് ഓൺലൈൻ വൈബ് സൈറ്റായ ന്യൂസ് ക്ലിക്ക് ഇത്രയും കാലം ഇത്തരം രഹസ്യ അജണ്ടയിലാണ് പ്രവർത്തിച്ചത്.

സിപിഎം നേതാവ് പ്രകാശ് കാരാട്ടും നെവിൽ റോയി സിംഘാമും തമ്മിലുള്ള ആശയവിനിമയം സംബന്ധിച്ച് ഇഡി അന്വേഷണം പുരോഗമിക്കുകയാണ്. കാരാട്ടിന്റെ മെയിൽ ഇഡി പരിശോധിക്കുന്നുണ്ട്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനയിൽ നിന്നും ഫണ്ട് കൈപറ്റിയ ന്യൂസ് ക്ലിക്ക് എന്ന ഓൺലൈൻ മാദ്ധ്യമത്തിനെതിരായും നിയമനടപടികൾ നടക്കുകയാണ്.

അതേസമയം പണം കൈപറ്റിയവരിൽ സിപിഎം നേതാക്കളായ പ്രകാശ് കാരാട്ടിന്റെയും വൃന്ദ കാരാട്ടിന്റെയും അനന്തരവനും ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കൊൽക്കത്തക്കാരനും നിലവിൽ യുഎസിൽ താമസിക്കുകയും ചെയ്യുന്ന വിജയ് പ്രസാദ് സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് ഫണ്ട് വാങ്ങിയത്. സ്വതന്ത്ര- പുരോഗമന ചിന്താക്കാരുടെ സ്ഥാപനമെന്ന് അവകാശപ്പെടുന്ന ട്രൈ കോണ്ടിനന്റലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മാർക്‌സിസ്റ്റ് ചരിത്രകാരനും ലഫ്റ്റിസ്റ്റുമായ വിജയ് പ്രസാദ്. പീപ്പിൾ ആർകെവ്‌സ് ഓഫ് റൂറൽ ഇന്ത്യ വെബ്‌സൈറ്റിന്റെ സ്ഥാപകൻ പി സായിനാഥിനും നെവിൽ റോയി സിംഘാമുമായി അടുത്ത ബന്ധമുണ്ട്. ട്രൈ കോണ്ടിനന്റലിന്റെ സീനിയർ ഫെലോയാണ് ഈ ഇടത് മാദ്ധ്യമ പ്രവർത്തകൻ.

Tags: CPIMNewsClickChina fund
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies