ജയിലർ തരംഗം അണയുന്നതിന് മുൻപ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രത്തിന് ‘നേര്’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബ്രെയിൽ ലിപിയിലെ ബുക്കിലാണ് ടൈറ്റിൽ എഴുതി കാണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഹൻലാൽ ബ്ലൈൻഡ് കഥാപാത്രമായാണോ എത്തുന്നതെന്ന സംശയവും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. സസ്പെൻസ് ത്രില്ലർ ചിത്രമാണെന്നാണ് ടൈറ്റിൽ കണ്ടതിന് ശേഷം ആരാധകർ വിലയിരുത്തുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂര്‍ ആണ് നിർമാണം. ആശീർവാസ് സിനിമാസിന്റെ 33-ാം ചിത്രമാണിത്. ഈ മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. മോഹൻലാലും ജീത്തുജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവർ ഒന്നിച്ച മറ്റ് ചിത്രങ്ങൾ. ഇതിൽ റാം സിനിമ റിലീസിനൊരുങ്ങുകയാണ്.
Comments