ഗാന്ധിനഗർ: ദേശീയ പതാകയെ അപമാനിക്കുന്ന ശബ്ദരേഖ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഇസ്ലാം മതപണ്ഡിതനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് പ്രതി വാസിദ് റാസയെ കീർത്തിമന്ദിർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ദേശീയ പതാകയെ അപമാനിച്ചതിനും വിദ്വേഷം വളർത്താൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പോർബന്തറിലെ നഗീന എന്ന പ്രദേശത്തെ മുസ്ലീം സമുദായത്തിനിടയിലുള്ളവർ ദേശീയ പതാക ഉയർത്തുന്ന കാര്യം സംബന്ധിച്ച ചർച്ച വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിനിടെയാണ് വാസിദ് റാസ വിദ്വേഷം പരത്തുന്ന രീതിയിൽ സംസാരിച്ചത്.
മുസ്ലീം സമുദായത്തിലുള്ളവർ ദേശീയപതാക ഉയർത്തരുതെന്നും ദേശീയ ഗാനം ആലപിക്കാൻ പാടില്ലെന്നും ഇയാൾ ആവശ്യപ്പെട്ടു. ബഹർ-ഇ-ശരിയത്ത് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയാണ് പ്രതിയെന്നും പോലീസ് അറിയിച്ചു.
Comments