തിരക്കുകൾക്കു പിന്നാലെ പായുന്ന ലോകത്ത് പലപ്പോഴും ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മുദ്രാവാക്യമാണ് ഉയർന്നു കേൾക്കാറുള്ളത്. മനുഷ്യ മനസുകൾ മരവിപ്പിക്കുന്ന പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോകുന്ന ആളുകൾക്ക് മാതൃകയാക്കാവുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഇടിച്ചു കുത്തിപ്പെയ്യുന്ന മഴയിൽ ചളിയിൽ കുടുങ്ങി പോയ പശുവിനെ സഹായിക്കുന്ന ബൈക്ക് യാത്രികന്റെ ഹൃദയ സ്പർശിയായ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കോരി ചൊരിയുന്ന മഴയിൽ ചളിയിൽ കുടുങ്ങി പോയ പശു റോഡിലേക്കു കയറാൻ ബുദ്ധിമുട്ടുന്നതു കണ്ട ബൈക്ക് യാത്രികൻ വണ്ടി നിർത്തുകയും പശുവിനെ സഹായിക്കാൻ തുടങ്ങുകയും ചെയ്യുന്നു, ആനിഅരുൺ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവെച്ച ദൃശ്യങ്ങൾ നിരവധി ആളുകളാണ് കണ്ടതും പങ്കു വെച്ചതും. യാത്രികന്റെ മൃഗങ്ങളോടുള്ള അനുകമ്പ ഇതിൽ നിന്നും മനസിലാക്കാം എന്നൊക്കെയുള്ള നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചു. ഇതിനകം 7.5 ദശലക്ഷം ആളുകളാണ് ദൃശ്യങ്ങൾ കണ്ടത്.















