ചന്ദ്രയാൻ-3യുടെ സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ സൂര്യനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആദിത്യ-1 വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചന്ദ്രയാൻ-3 പ്രതീക്ഷയ്‌ക്കൊത്ത് തന്നെ ഉയരുന്നുണ്ട്. ശുഭപ്രതീക്ഷയോടെ സോഫ്റ്റ് ലാൻഡിംഗിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്എൽവി അഞ്ച് റോക്കറ്റുകൾ കൂടി സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്നതിന് കരാറായി. ഇതിന്റെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ഫെബ്രുവരി-മാർച്ച് മാസങ്ങളോട് കൂടി വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിനോടനുബന്ധിച്ച് ആദിത്യ-1 വിക്ഷേപണവും തീരുമാനിച്ചു കഴിഞ്ഞു.
ഉപഗ്രഹങ്ങളെല്ലാം പൂർണമായും പരീക്ഷിച്ച് ഉറപ്പു വരുത്തി. സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായി ഏഴ് പ്രധാന ഉപകരണങ്ങളാണ് ഇതിൽ ഉണ്ടാകുക. ചാന്ദ്രയാൻ-3യുടെ ലാൻഡിംഗിന് ശേഷം ഉടൻ തന്നെ ആദിത്യ-1 വിക്ഷേപിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.
Comments