റോം: ഇറ്റാലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് പരിശീലകൻ റോബർട്ടോ മാൻചീനി. ഇറ്റലിയ്‌ക്ക് 2021ലെ യൂറോകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് മാൻചീനി. 2023ലെ യുറോ കപ്പിന് പത്ത് മാസങ്ങൾ ശേഷിക്കെയാണ് മാൻചീനിയുടെ വിടവാങ്ങൽ.
പുതിയ പരിശീലകനെ ഉടൻ തന്നെ ഇറ്റാലിയൻ ടീം പ്രഖ്യാപിക്കും. 2018-ലാണ് മാൻചീനി ഇറ്റാലിയൻ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്. എന്നാൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് യൂറോ കപ്പ് നേടിയെങ്കിലും ഇറ്റാലിയൻ ഫുട്‌ബോളിന് നല്ലകാലമായിരുന്നില്ല. 2022ലെ ഫിഫ ലോകകപ്പിന് യോഗ്യത പോലും നേടാൻ ഇറ്റലിയ്‌ക്ക് സാധിച്ചില്ല.
അണ്ടർ 21, 20 ടീമുകളുടെ പരിശീലക ചുമതലയും ഈ മാസം മാൻചീനിയ്‌ക്ക് ഇറ്റലി നൽകിയിരുന്നു. 2026 വരെ നീണ്ടുനിൽക്കുന്ന കരാറായിരുന്നു റോബർട്ടോ മാൻചീനിയ്‌ക്ക് ഇറ്റലിയുമായി ഉണ്ടായിരുന്നത്. 2018ലായിരുന്നു അദ്ദേഹം ഇറ്റലിയുടെ പരിശീലകനായി എത്തിയത്. ലൂസിയാനോ സ്പല്ലെറ്റി ഇറ്റലിയുടെ ദേശീയ പരിശീലകനായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Comments