1199 ലെ ചോതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ ചോതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 05:17 pm IST
FacebookTwitterWhatsAppTelegram

1199 ലെ ചോതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ചോതി നക്ഷത്രക്കാർ സൗന്ദര്യമുള്ളവരും ആകർഷണീയത ഉള്ളവരും ആണ്. കണിശക്കാരും സ്വതന്ത്ര ചിന്തക്കാരുമാണ്. അവരുടെ സ്വകാര്യ ജീവിതത്തിൽ ആരും കൈകടത്തുന്നത് അവർക്ക് ഇഷ്ടമല്ല. അവരുടെതായ തീരുമാനമെടുക്കാനുള്ള കഴിവുണ്ട്, അവർ അത് അനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ. അവരുടെ സ്വന്തം സാധനങ്ങൾ ആർക്കും കൊടുക്കാൻ താൽപ്പര്യമില്ല. എന്നിരുന്നാലും, അവർ അത് ചെയ്യേണ്ടിവന്നാൽ, അവർ അത് മനസ്സറിഞ്ഞു ചെയ്യില്ല. അഥവാ അങ്ങനെ ചെയ്യുന്നത് ഉള്ളിൽ വിഷമം ഉണ്ടാക്കും, അതിനെക്കുറിച്ച് പിന്നീട് ചിന്തിച്ചുകൊണ്ടിരിക്കും. ആരെയും അന്ധമായി വിശ്വസിക്കില്ല. ഇവർ 18 മുതൽ 22 വയസ്സ് വരെ ജീവിതത്തിൽ പലപ്പോഴും ചതിക്കും വഞ്ചനക്കും ഇരയാകും, അതിനാലാണ് അവർ ഇങ്ങനെ പെരുമാറുന്നത്. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും, അവർക്ക് അവരുടേതായ ചിട്ടവട്ടങ്ങളും ഉണ്ട്. ശത്രുക്കളെ തോൽപ്പിക്കാൻ എന്തും ചെയ്യും, പ്രശ്നങ്ങൾക്കായി ഒരു പ്രതിവിധി കണ്ടെത്തും. അവർ ഇഷ്ടപ്പെടാത്ത കാര്യങ്ങൾ അവരുടെ മാതാപിതാക്കൾ ചെയ്താലും ചോതി പ്രതികരിക്കും. അവർ സാമ്പത്തികമായി ഉയർന്ന കുടുംബത്തിൽ ജനിച്ചാലും, അവർ ജീവിതത്തിൽ പ്രതിസന്ധി നേരിടേണ്ടിവരും. അവർക്ക് വിവേകബുദ്ധി ഉണ്ട്, എന്നാൽ ചതിയും വഞ്ചനയും മനസ്സിലാക്കാൻ കഴിയില്ല. ജോലി സംബന്ധമായി ഒരുപാട് യാത്രകൾ ചെയ്യേണ്ടി വരും.

പുരുഷന്മാരെ സംബന്ധിച്ച്, ഏറ്റവും നല്ല വിവാഹകാലം 23 മുതൽ 27 വരെയാണ്, അതുകഴിഞ്ഞാൽ 30 വയസ്സുള്ളപ്പോഴേക്കും വിവാഹം കഴിക്കണം. സ്ത്രീകൾക്ക്, ഏറ്റവും നല്ല വിവാഹകാലം 21 മുതൽ 24 വരെയാണ്, അതുകഴിഞ്ഞാൽ 27 മുതൽ 28 വരെ വിവാഹം നടക്കാൻ നല്ല സമയം ആണ്. ചോതി നക്ഷത്രക്കാർക്ക് സന്താന ഭാഗ്യം ഉണ്ടാകും, എന്നാൽ വിവാഹ ജീവിതത്തിൽ അവർക്ക് പ്രതിസന്ധി നേരിടേണ്ടിവരും. തീർച്ചയായും, ജാതകം നോക്കി മാത്രം വിവാഹം കഴിക്കുക.

ചിങ്ങം

ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ വിജയകരമായി പൂർത്തീകരിക്കാനും സംതൃപ്തി നേടാനും കഴിയുന്ന മാസം ആണ്. ശരീര സുഖം ആരോഗ്യ വർദ്ധനവ് ഒക്കെ പ്രതീക്ഷിക്കാം. സന്താന ഭാഗ്യം വാഹനഭാഗ്യം ഒക്കെ പ്രതീക്ഷികാം. അന്യജനങ്ങളാൽ അറിയപ്പെടാൻ ഉള്ള ഭാഗ്യവും പ്രശസ്തിയും കൈവരും. മനസിൽ നിനച്ച കാര്യങ്ങൾ നടക്കുന്നത് കാണാം. മാർക്കറ്റിംഗ് അല്ലെങ്കിൽ സെയിൽസ് തൊഴിൽ ചെയുന്നവർക്ക് വൻ നേട്ടം പ്രതീക്ഷിക്കാം. എന്നാൽ അമിതആഡംബര പ്രിയത്വം ചിലവ് വർദ്ധിപ്പിക്കും

കന്നി

വിദ്യാർത്ഥികളെ സംബന്ധിച്ചു പഠിച്ച വിഷയങ്ങളിൽ ഉപരി പഠനത്തിന് വിദേശത്തു പോകാൻ ഭാഗ്യം ഉണ്ടാകും. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരാജയം പ്രതീക്ഷിക്കാം. ചില സങ്കീർണമായ പ്രശ്നങ്ങൾ ജീവിതത്തിൽ ഉടെലെടുക്കും. അവയെ അതിജീവിക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും.ശിരോ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ രക്ത സമ്മർദ്ദം, എന്നിവ അനുഭവിക്കുന്നവർ കൃത്യമായ പരിശോധനകൾ നടത്തുക. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക.

തുലാം

കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. കാർഷികമേഖലയിൽ നിന്നും ആദായം ലഭിക്കും. വസ്തുക്കച്ചവടത്തിൽ ലാഭം ഉണ്ടാകും. സൽസുഹൃത്തുക്കളുടെ സഹകരണ സാന്നിധ്യ ലാഭം ഉണ്ടാകും. എന്നാൽ ചിലർ ആലോചന ശീലം ഇല്ലാതെ പ്രവർത്തിക്കുന്നത് കൊണ്ട് വളരെയധികം ദോഷം ചെയ്യും. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് യാത്രകൾ അനിവാര്യം ആകുകയും തൊഴിൽ ഭാരം കൂടുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് കിട്ടുന്ന അവസരം സംജാതമാകും.

വൃശ്ചികം

രാഷ്‌ട്രീയക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ മാസം ആയിരിക്കും. കൂടെ നില്കുന്നവരാൽ ചതിക്കപ്പെടാൻ സാധ്യത ഉണ്ട്. കടബാധ്യത ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട കാലം ആണ്. ചിലർക്ക് ധനനഷ്ടവും മാനഹാനിയും ഉണ്ടാകും. സ്ത്രീവിഷയങ്ങളിൽ ഇടപെടുന്നത് വളരെയധികം സൂക്ഷിക്കുക. ഉന്നത ജനങ്ങളിൽ നിന്നും സർക്കാർ തലങ്ങളിൽ നിന്നും ദോഷം അനുഭവിക്കാം. ദൈവാധീനത്താൽ പ്രതിസന്ധികളെ അദ്ഭുതപ്പൂർവം അതിജീവിക്കുന്നത് കാണാം.

ധനു

സാമ്പത്തികമായി വളരെയധികം ഗുണഫലങ്ങൾ ലഭിക്കുന്ന കാലം ആണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയം. ദമ്പതികൾ തമ്മിൽ ഐക്യവും സന്തോഷവും ഉണ്ടാകും. ആരോഗ്യം, അടയാഭരണാലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാകും. സന്താന ഭാഗ്യം, ഐശ്വര്യം, ജീവിത സുഖഭോഗങ്ങൾ ലഭിക്കുക, സൽഭാര്യ- ഭർതൃ- ലബ്ദ്ധി ഒക്കെ ഫലം. കലാകാരന്മാർക്ക് അംഗീകാരം, അവാർഡുകൾ ലഭിക്കാൻ യോഗം. പക്ഷി മൃഗം ബന്ധപ്പെട്ട കച്ചവടം ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും.

മകരം

കുടുംബസമേതം പുണ്യസ്ഥല സന്ദർശനവും ഉത്സവ വേളകൾ പങ്കെടുക്കാനും സാധ്യത. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. ചിലർക്ക് ഗൃഹ യോഗം വന്നു ചേരും. ഭക്ഷണ സുഖം കീർത്തി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം വ്യവഹാര വിജയം എന്നിവയ്‌ക്ക് സാധ്യത. വാഹനങ്ങൾ കൈകാര്യം ചെയുമ്പോൾ സൂക്ഷ്മത പുലർത്തുക. വളരെ കാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടും. ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യത ഉണ്ട്.

കുംഭം

വിദ്യാർത്ഥികൾക്ക് അവരുടെ പാഠ്യവിഷയങ്ങളോട് അനുബന്ധിച്ചുള്ള പുതിയ അദ്ധ്യാന പദ്ധിതികളിൽ ചേരാൻ സാധ്യത ഉണ്ട്. ചില കുടുംബ ബന്ധുക്കളുടെ ആശ്രയം ഏറ്റെടുക്കേണ്ടി വരും. ചിലർക്ക് അന്യസ്ത്രീ ബന്ധം ഉണ്ടാകുന്ന കാലം ആണ്. രക്തസംബന്ധമായും ത്വക്ക് സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം സൂക്ഷിക്കുക. കുടുംബത്തിൽ ചില ആളുകളുടെ വിയോഗം വന്നേക്കാം. സന്താന ക്ലേശം സന്താനങ്ങളെ കൊണ്ടുള്ള ദോഷങ്ങൾ ഒക്കെയും വന്നു ഭവിക്കാം.

മീനം

പ്രണയിനികൾക് വിരഹം അനുഭവിക്കേണ്ടി വരും. സ്ഥാനക്കയറ്റം വരുന്ന കാലം ആണ്. കിഡ്നി സ്റ്റോൺ പോലെയുള്ള രോഗങ്ങൾ ഉള്ളവർ വാതരോഗികളും പകർച്ച വ്യാധികൾ പിടിപെടാതെ സൂക്ഷിക്കുക. സർക്കാർ തൊഴിൽ തേടുന്നവർക്ക് യോഗ്യതക്ക് അനുസരിച്ചു തൊഴിൽ ലഭിക്കുന്നതാണ്. പ്രവാസികൾക്ക് ജന്മദേശത്തു യാത്ര ചെയ്യാൻ അവസരം വരും. ശത്രുക്കളുടെ മേൽ വിജയം നേടും. സ്വത്തു സംബന്ധമായ കേസ് വഴക്കുകളിൽ അനുകൂല വിധി നേടും.

മേടം

മേടവിഷു സംക്രമം ചോതി നക്ഷത്രക്കാർക്ക് ആരോഗ്യം മോശമാക്കും എങ്കിലും സാമ്പത്തിക പുരോഗതി കൊണ്ട് വരും. നാൽപതു വയസിൽ താഴെയുള്ളവരിൽ അസ്ഥി ത്വക്ക് രോഗങ്ങൾ ഉള്ളവർ വളരെ സൂക്ഷിക്കുക. വിദേശയോഗം അനുഭവത്തിൽ വരാം. വിദ്യാർത്ഥികളെ സംബന്ധിച്ച് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. ഗവേഷകരെ സംബന്ധിച്ചു പുതിയ കണ്ടെത്തലുകൾ നടത്തും. ആത്മവിശ്വാസം വർദ്ധിക്കുന്ന മാസം ആണ്.

ഇടവം

നവീന വാഹനം വാങ്ങുവാനോ മാറ്റി വാങ്ങുവാനോ വാഹനങ്ങൾ കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകുന്ന മാസം ആണ്. പ്രേമ കാര്യങ്ങളിൽ മാതാപിതാക്കളുടെ അനുകൂല നിലപാട് ഉണ്ടാകും. വീട്ടിൽ മംഗള കർമ്മത്തിന്ന് സാധ്യത. ആരോടും വാക്ക് തർക്കത്തിന്ന് നിൽക്കണ്ട. അലങ്കാര വസ്തുക്കളുടെ വില്പനയിൽ ഉള്ളവർക്ക് വളരെയധികം ലാഭം ലഭിക്കും. ഭൂമി ലാഭം ധനം വർദ്ധനവ് ഒക്കെ ഉണ്ടാകും. രോഗങ്ങൾക്ക് വിദഗ്‌ദ്ധ ചികിത്സ തേടി രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും.

മിഥുനം

കോപശീലം നിയന്ത്രിക്കണം. പിതാവിനോ തതുല്യരായവർക്കോ ബാലികർമം അനുഷ്ഠിക്കേണ്ട അവസരം ഉണ്ടാകും. അറിവുള്ള കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്‌ക്കാൻ അവസരം വന്നു ചേരും. ചില അനാവശ്യ കൂട്ടുകെട്ടുകൾ അപമാനം ഉണക്കും. ചിലർക്ക് വളരെയധികം കാര്യങ്ങൾ പറഞ്ഞ സമയത്തു ചെയ്തു തീർക്കാൻ ഉള്ള അവസരം വന്നു ചേരും. അഭിഷ്ട ലാഭം, പുണ്യ പ്രവർത്തികൾ ചെയ്യാൻ ഉള്ള അവസരം വ്യാപാര വിജയം സ്ത്രീ സുഖം എന്നിവ വന്നു ചേരും.

കർക്കടകം

മേലധികാരികളിൽ നിന്നും പ്രശംസയും പാരിതോഷികങ്ങളും ലഭിച്ചേക്കാം. അലങ്കാര വസ്തുക്കളുടെ വർദ്ധനവ് പ്രതീക്ഷിക്കാം. ചില പുതിയ പ്രവർത്തനങ്ങൾ ആരംഭിച്ചേക്കാം. ഭാഗ്യയോഗങ്ങൾ, ലോട്ടറി, ചിട്ടി നറുക്കു വീഴുക, എന്നിവയൊക്കെ ഫലം. വളരെയധികം ഈശ്വര ചിന്ത വരുകയും മനസ്സമാധാനവും ശുഭാപ്തി വിശ്വാസവും കൂടും. പിണങ്ങിയിരുന്ന കുടുംബബന്ധു ജനങ്ങളുടെ സമാഗമംവും ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കഴിവിന് അനുസരിച്ചു ഉന്നത പദവി ലഭിക്കും.

ഈ വർഷം ചോതി നക്ഷത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കും. പൊതുവിൽ ആരോഗ്യം നന്നായിരിക്കും എങ്കിൽ പോലും ചിലർക്ക് ത്വക്ക് അസ്ഥി നേത്ര രോഗങ്ങൾ അലട്ടും. വിദേശ യോഗം മാത്രമല്ല പ്രവാസികൾക്ക് ലാഭം ഉള്ള ഉള്ള വര്ഷം ആണ്. രാഷ്‌ട്രീയക്കാർക്ക് അത്ര നല്ല വർഷം ആയിരിക്കില്ല.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August 06 to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies