1199 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:33 am IST
FacebookTwitterWhatsAppTelegram

1199 ലെ വിശാഖം നക്ഷത്രത്തിന്റെ പുതുവർഷ ഫലം

വളരെ ഊർജ്ജസ്വലരും ബുദ്ധിമാന്മാരും ആയിരിക്കും വിശാഖം നക്ഷത്ര ജാതർ. ഇരുപത് വയസ്സിനുള്ളിൽ ഇവർ അവരുടെ ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ, ജീവിതം നല്ല നിലയിൽ എത്തും. എന്നാൽ, അവർ അവരുടെ ബുദ്ധി പിൽക്കാലത്ത് ഉപയോഗിക്കുകയാണെങ്കിൽ, അവരുടെ ജീവിതം മെച്ചപ്പെടാൻ താമസിക്കും. അവർ പുതുമയെ ഇഷ്ടപ്പെടുന്നവരും ആദർശവാദികളുമാകാനും സാധ്യതയുണ്ട്. മാത്രമല്ല ഈ ആദർശങ്ങൾ കാരണം അവർക്ക് ജീവിതത്തിൽ ചില അബദ്ധങ്ങൾ സംഭവിക്കാം. അവർ സ്വന്തം കുടുംബം വിട്ടു ദൂരെ മാറിനിൽക്കുന്നവരും ആകാം. അല്ലെങ്കിൽ, അവർ സ്വന്തം വീട്ടിൽ തന്നെ നിൽക്കുകയാണെങ്കിൽ, അവർ പല ആവശ്യങ്ങൾക്ക് വേണ്ടി ദൂരദേശ യാത്ര ചെയ്യാൻ സാധ്യതയുണ്ട്. രാഷ്‌ട്രീയ മേഖലയിൽ തിളങ്ങുന്നവരും ആകാം. ചതിയിലൂടെയും വഞ്ചനയിലൂടെയും അടിച്ചമർത്തപ്പെടുന്നവരും ആകാം. എല്ലാ ജീവജാലങ്ങളെയും ഒരേ നിലയിൽ കാണുന്നവരും മതകാര്യങ്ങളിൽ അമിത താൽപ്പര്യമില്ലാത്തവരും ആകാം. എന്നാൽ ചിലർ സന്യാസം സ്വീകരിക്കാനും സാധ്യതയുണ്ട്. വളരെ കൃത്യതയോടെ പണം ചെലവഴിക്കുന്നവരും ആകാം. പരോപകാര താൽപ്പര്യവും സ്വന്തം തീരുമാനങ്ങൾ സ്വയം എടുക്കാൻ കഴിവുള്ളവരും ആകാം. ഈ നക്ഷത്രത്തിലെ നാലാം പാദത്തിൽ ഉള്ളവർ വളരെ നേരായ മാർഗത്തിൽ കാര്യങ്ങൾ കാണുന്നവരും ആകാം.

സ്ത്രീകളിൽ കുടുംബത്തെ സംരക്ഷിക്കാൻ കഴിയുന്നവരും ആകാം. പുരുഷന്മാരെ സംബന്ധിച്ച്, അവരുടെ വിവാഹ കാലം 25 മുതൽ 29 വരെയാണ്. അവർക്ക് പ്രണയവിവാഹം നടക്കാൻ സാധ്യതയുണ്ട്. അവർക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരും ഉണ്ടാകാം. സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ വിവാഹകാലം 23 മുതൽ 26 വരെയാണ്. അല്ലെങ്കിൽ, അവരുടെ വിവാഹം 27 മുതൽ 30 വരെ നടന്നാൽ, അവർക്ക് സത് സന്താന ഭാഗ്യം ഉണ്ടാകും.

ചിങ്ങം

വിദേശവുമായി ബന്ധപെട്ടു തൊഴിൽ അവസരങ്ങൾ വരുകയും ഗുണഫലങ്ങൾ കിട്ടുകയും ചെയുന്ന കാലം ആണ്. വ്യാപാരം, ബിസിനസ്സ് എന്നിവയിൽ പുരോഗതിയും ധന ഭാഗ്യവും ഉണ്ടാകും. ചില മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും ബാല്യ കല സുഹൃത്തുക്കളെ കണ്ടു മുട്ടുവാനും യോഗം ഉണ്ട്. ഈശ്വര വിശ്വാസം ആചാരാനുഷ്ടാങ്ങളിൽ താല്പര്യം വർദ്ധിക്കുന്നത് കാണാം. പുണ്യതീര്ഥങ്ങൾ സന്ദർശിക്കുവാൻ യോഗം ഉണ്ട്. വളരെ കാലത്തേ ആഗ്രഹമായ ബിസിനസ്സ് സംരംഭം തുടങ്ങാൻ പറ്റിയ സമയം ആണ്.

കന്നി

ചിലർക്ക് തൊഴിൽ നഷ്ടസാധ്യത ഉണ്ട് എങ്കിലും അശ്രാന്തമായ പരിശ്രമത്തിൽ തൊഴിൽ ഇടങ്ങളിൽ മേലധികാരിയുടെ പരിഗണ ലഭിക്കും. ചില നേരത്തെ മറവി കാരണം പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാൻ സാധ്യത ഉണ്ട്. വരവിൽ കവിഞ്ഞ ചിലവ് ചിലർക്ക് വന്നു ചേരാം. വേണ്ടപ്പെട്ടവരുടെ അല്ലെങ്കിൽ ബന്ധുജനങ്ങളുടെ അപ്രതീക്ഷിതമായ വിയോഗം ദുഃഖം നൽകും. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ല എങ്കിൽ ബന്ധു ജനങ്ങളുമായി വഴക്കിട്ടു പിരിയേണ്ടി വരും.

തുലാം

സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കഴിവിന് അനുസരിച്ചു അവസരങ്ങൾ വന്നു ചേരും. നൃത്തം സംഗീതം ചിത്ര രചന മേഖലയിൽ ഉള്ള കലാകാരന്മാർക്ക് ജനങ്ങളുടെ ഇടയിൽ മതിപ്പുണ്ടാകാൻ സാധിക്കും. വ്യാപാര വിതരണ വിപണ മേഖലയിൽ പ്രവർത്തർക്കുന്നവർക്ക് കഴിവ് തെളിയിക്കാൻ അവസരങ്ങൾ വന്നു ചേരും. ഭൂമി ലാഭം, സ്ഥല കച്ചവടം ഒക്കെയും യോഗം. വിദ്യാർത്ഥികൾക്ക് ഇഷ്ട വിഷയത്തിൽ ഉപരിപഠന സാധ്യത.

വൃശ്ചികം

സാമ്പത്തികമായി വളരെയധികം നേട്ടങ്ങൾ ഉണ്ടാകുന്ന മാസം ആയിരിക്കും. സർവ്വസുഖം ലഭിക്കും. ശത്രുവിജയം കൈവരിക്കും. വിദേശത്തു സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കും. സർക്കാർ ഗുണാനുഭവങ്ങൾ ഫലത്തിൽ വരും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. ഭക്ഷണ യോഗം, സന്താന ഭാഗ്യം, കുടുംബാംഗങ്ങൾ ഒരുമിച്ചു ആഘോഷ വേളകൾ ചിലവഴിക്കാൻ സാധ്യത, വ്യവഹാര വിജയം, എന്നിവയൊക്കെ കൊണ്ട് മികച്ച മാസം ആയിരിക്കും.

ധനു

സഹോദര സ്ഥാനത്തുള്ളവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക, അല്ലാത്ത പക്ഷം, ആ ബന്ധത്തിൽ വിള്ളൽ വരാൻ സാധ്യത ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ വന്നു ചേരും. വിദ്യാർത്ഥികളെ സംബന്ധിച്ചു വിദ്യാതടസം നേരിടേണ്ടി വരും. അഗ്നി, വൈദ്യതി മേഖലയിലെ തൊഴിലാളികൾക്ക് ശ്രദ്ധ കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്. ആത്മാർത്ഥ സുഹൃത്തിനെ ചതിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

മകരം

ജീവിതത്തിലെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ദമ്പതികളിൽ ഐക്യം പ്രകടമാകും. എവിടെയും മാന്യതയും,പ്രശസ്തിയും, അന്യജനങ്ങളാൽ ആദരിക്കപ്പെടും യോഗം. വൃശ്ചിക കൂറുകാരായ വിശാഖം നക്ഷത്രക്കാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളിൽ ജാഗ്രത പാലിക്കുക. ലഹരിയിലെ ആസക്തി, സ്ത്രീ വിഷയങ്ങളിലെ താല്പര്യം ഒക്കെ വർദ്ധിക്കുകയും അത് മൂലം ധനഷ്ടം, മാനഹാനി ഒക്കെയും ഫലം. എന്നാൽ ഈശ്വരാധീനം വർദ്ധിപ്പിച്ചാൽ ഇത്തരം വെല്ലുവിളികൾ അതിജീവിക്കാൻകഴിയും.

കുംഭം

മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. ചിലർക്ക് സന്താനക്ലേശവും സന്താനങ്ങളെ കൊണ്ടുള്ള ദോഷങ്ങളും നഷ്ടങ്ങളും ഉണ്ടാകാം. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവർ കാരണം നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും ചെയ്യും. ശത്രുക്കൾക്ക് നാശം സംഭവിക്കും. വ്യവഹാര വിജയം, അലങ്കാര വസ്തുക്കളുടെ ലഭ്യത, വാഹനഭാഗ്യം, എവിടെയും മാന്യത ബഹുമാനം എന്നിവയും സാധ്യത. അഹന്തയും അഹങ്കാര ഭാവവും കാരണം പലതും നഷ്ടപ്പെടുത്തും.

മീനം

കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടാകും. സർക്കാർ സംബന്ധമായും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും തൊഴിലിൽ സ്ഥാനക്കയറ്റം സംഭവിക്കാം. പ്രവർത്തന വിജയം, രോഗങ്ങൾക്ക് ശമനം ഒക്കെയും ഫലം. വൃശ്ചിക കൂറുകാർക്ക് കേസിൽ പെട്ട് ബന്ധനസ്ഥൻ ആകേണ്ട അവസ്ഥയും വരും. സുഹൃത്തുക്കളിൽ നിന്നോ ബാൻഡുകളിൽ നിന്നോ ദോഷങ്ങൾ സംഭവിക്കും. വീഴ്ചയിൽ നിന്നും ഒടിവ്, ചതവ്, ക്ഷതങ്ങൾ സംഭവിച്ചേക്കാം, സൂക്ഷിക്കുക.

മേടം

വിഷുസംക്രമം വിശാഖം നക്ഷത്രക്കാർക്ക് വിദേശത്തു നിന്നും അവസരങ്ങൾ കൊണ്ട് വരും. വേണ്ടപെട്ടവരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായ ഹസ്തം വന്നു ചേരും. തൊഴിലിൽ സ്ഥാനക്കയറ്റം, സ്ഥാനമാനങ്ങൾ ഒക്കെയും ഫലം. ഭൂമി ലാഭം പ്രതീക്ഷിക്കാം, എന്നാൽ ഹൃദ്രോഗികൾ വളരെയധികം സൂക്ഷിക്കേണ്ടത് ആണ്. ആപത് ഘട്ടങ്ങളിൽ ജീവിത പങ്കാളിയുടെ ആശയങ്ങൾ പ്രയോഗത്തിൽ വരുത്തിയാൽ രക്ഷ നേടും.

ഇടവം

സംസാരത്തിൽ പക്വത ഇല്ലായ്മ പല അവസരങ്ങളും നഷ്ടപ്പെടുത്തും എന്ന് മാത്രം അല്ല ദുരിതങ്ങൾ കൊണ്ട് വരും. സുഹൃത്തുക്കൾക്കോ വേണ്ടപെട്ടവർക്കോ പണം കടം കൊടുക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും മറ്റു സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും ജാഗ്രത പാലിക്കുക. അപ്രതീക്ഷിതമായ ചിലവുകൾ വന്നു ചേരും. വിവാഹകാര്യങ്ങളിൽ തീരുമാനം ആകുമെങ്കിൽ അത് മാറി പോകാനും വാക്കേറ്റം നടക്കാനും സാധ്യത ഉണ്ട്. വിദ്യാർത്ഥികൾക്ക് വിദേശവാസ യോഗം ഉണ്ട്.

മിഥുനം

വരവും ചിലവും തുല്യമാവുകയും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുകയും ചെയ്യും. സന്താന ഭാഗ്യം പുത്രസുഖം ഒക്കെയും ഫലത്തിൽ വരാം. സോഷ്യൽ മീഡിയ പ്രവർത്തന മേഖല ആക്കിയവർക്ക് സംഭവബഹുലമായ മാസം ആയിരിക്കും. രാഷ്‌ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സഹപ്രവർത്തകരുടെ ഇടപെടൽ കാരണം അപവാദം ഉണ്ടാകും. ഗുരുസ്ഥാനത്തുഉള്ളവരുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാകും. ആരോഗ്യം മോശമാകാതെ ജാഗ്രത പുലർത്തുക.

കർക്കടകം

ലോട്ടറി, ഓൺലൈൻ സാമ്പത്തിക ഇടപാടുകൾ, ഷെയർ ട്രേഡിങ്ങ്, ക്രിപ്റ്റോ കറൻസി മുതലായവയിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ സാധിക്കും. പുതിയ ഗൃഹം നിർമിക്കാനോ വാങ്ങിക്കാനോ യോഗം, കുടുംബ സ്വത്തുക്കൾ കിട്ടുക, മനസുഖം, ഇഷ്ട ഭക്ഷണ ലഭ്യത, കുടുംബ ബന്ധു ജനങ്ങൾ ആയി രമ്യത, തൊഴിൽ ഇടങ്ങളിൽ ബഹുമാനം ലഭിക്കുക, ജീവിത സുഖങ്ങൾ ലഭിക്കുക ഒക്കെയും അനുഭവത്തിൽ വരും.

പൊതുവിൽ ഈ വര്ഷം ഗുണദോഷസമ്മിശ്രം ആണ്. രാഷ്‌ട്രീയക്കാർക്ക് അപവാദം ഒഴിഞ്ഞ നേരം ഉണ്ടാകില്ല. സാമ്പത്തിക അവസരങ്ങൾ വന്നു ചേറും. തൊഴിൽപരമായി ഉയരും. വിദേശവുമായി ബന്ധപ്പെട്ട സാമ്പത്തികം വന്നു ചേരും. എന്നാൽ ആരോഗ്യം ശ്രദ്ധിക്കുക.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Yearly Prediction by Jayarani E.V / 2023 August to 2024 ഓഗസ്റ്റ്

 

 

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

കേരളത്തിന് പുതിയ ചീഫ് സെക്രട്ടറി; ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies