1199 ലെ തൃക്കേട്ട നക്ഷത്രത്തിന്റെ പുതുവർഷ ഫലം
തൃക്കേട്ട നക്ഷത്രത്തിൽ പിറന്നവർക്ക് അഗാധമായ അറിവും കഴിവുമുണ്ട്. അവർക്ക് കഴിയുന്നത്ര പഠിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഇഷ്ടമാണ്. അവർ സ്നേഹമുള്ളവരും സൗഹൃദപരവുമാണ്, പക്ഷേ അവർക്ക് മുൻകോപവും അമിതമായി പ്രതികരിക്കുന്നതും ഒരു തിരിച്ചടിയാകും. പുതിയ ആശയങ്ങൾ കണ്ടുപിടിക്കുകയും ആ ആശയങ്ങൾ നടപ്പാക്കാൻ വ്യക്തികളെ സ്വാധിനിക്കുകയും ചെയ്യും.ഗുഢാർത്ഥം വെച്ച് സംസാരിക്കുകയും പരോക്ഷമായി വിമർശിക്കുകയും ചെയ്യും. അവർക്ക് ധാരാളം മിത്രങ്ങളും ശത്രുക്കളും ഉണ്ടാകാം, പക്ഷേ അവർ സ്നേഹിക്കുന്നവർക്കായി എന്തും ചെയ്യാൻ തയ്യാറാണ്. അവർ സമൂഹത്തിലെ ഉന്നത വ്യക്തികളുമായി ആത്മബന്ധം പുലർത്തുന്നു, അവർ സ്വന്തം കഴിവിൽ ഉയരുന്നു. അവർക്ക് ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും വരുന്നത് 50 വയസ്സിനു ശേഷമായിരിക്കും.
തൃക്കേട്ട നക്ഷത്രത്തിലെ സ്ത്രീകൾ ചുരുണ്ട മുടി ഉള്ളവരായിട്ടാണ് കൂടുതൽ കണ്ടു വരുന്നത്. അവരുടെ വിവാഹ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം, പക്ഷേ അവർ അവരുടെ കഴിവുകൊണ്ട് അവയെ തരണം ചെയ്യും. പുരുഷന്മാർക്ക് 26 നും 29 നും ഇടയിൽ ആണ് ഏറ്റവും അനുയോജ്യമായ വിവാഹം നടക്കുന്നത്. സ്ത്രീകൾക് വിവാഹകാലം എന്ന് പറയുന്നത് 24 നും 27 നും ഇടയിൽ ആണ് ഏറ്റവും നല്ല കാലം. ചില സ്ത്രീകൾക്ക് 21 വയസിൽ വിവാഹം നടക്കും. ജീവിതത്തിൽ ഏതെങ്കിലും ഒരു പുസ്തകത്തോട് പ്രേത്യേക താല്പര്യം കാണിക്കുകയും ആ പുസ്തകം അവർ ഇടക്കിടയ്‌ക്ക് വായിക്കുന്ന സ്വഭാവും കാണും മൃഗങ്ങളെ വളർത്താനും അവയെ കച്ചവടം ചെയ്തു ഉണ്ടാക്കാനും ഇവർക്കു കഴിവുണ്ട്. ധാരാളം മിത്രങ്ങളും ശത്രുക്കളും ഉണ്ടാവും .ചിലരിൽ ചഞ്ചല സ്വഭാവം കണ്ടു വരുന്നു. ബന്ധുക്കളെ കൊണ്ട് വലിയ പ്രയോജനം ഉണ്ടാവില്ല.
ചിങ്ങം
ലോട്ടറി സമ്മാന പദ്ധതികൾ ഒക്കെ ഭാഗ്യം സിദ്ധിക്കും. സഹോദരസ്ഥാനത്തുള്ളവർക്ക് ക്ലേശം, വിയോഗം ഒക്കെയും ഫലം. കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കോപശീലം കാരണം ദുരിതം, പുണ്യതീർത്ഥങ്ങളിൽ സ്നാനം യോഗം, വർദ്ധിച്ച ഈശ്വര വിശ്വാസം ഒക്കെയും യോഗം. അ ചാരാനുഷ്ടാനങ്ങളിൽ താല്പര്യവും ഉണ്ടാവുക അവയെ കുറിച്ച് ആധികാരിക പഠനം നടത്തുകയും ചെയ്യാൻ സാധ്യത ഉണ്ട്. അധികാര പ്രാപ്തിയുള്ള തൊഴിൽ വന്നു ചേരും.
കന്നി
കലാസാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പ്രശക്തിയും അവാർഡും പ്രതീക്ഷിക്കാം. അധ്യാപകവൃത്തിയിൽ ഉള്ളവർക്ക് കഴിവ് തെളിയിക്കാൻ ഉള്ള അവസരം വന്നു ചേരും. സംഗീതജ്ഞരെ പുതിയ അവസരങ്ങൾ തേടി വരും. ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. പുതുവസ്ത്ര ലാഭം, വിദ്യാവിജയം, ചിന്താ ശേഷിക്ക് തെളിച്ചം, ആരോഗ്യം നന്നാവുക ഒക്കെയും അനുഭവപ്പെടും. ഭാഗ്യം പല രൂപത്തിൽ തേടി വരും.
തുലാം
ബന്ധുജന ങ്ങളുമായി വാക്ക് തർക്കങ്ങളിൽ ഏർപ്പെട്ടാൽ തോൽവിയും ദുരിതവും ആയിരിക്കും ഫലം. തൊഴിൽപരമായി സ്ഥാനം നഷ്ടപെടുന്ന സമയം ആണ്. സഹപ്രവർത്തർക്കർ തമ്മിൽ ഉള്ള ബന്ധം വഷളാവുകയും ധനനഷ്ടവും മാനഹാനിയും വന്നേക്കാം. വിദേശ വാസ യോഗം അനുഭവത്തിൽ വരും. നന്മ ചെയ്താലും അത് തെറ്റായി വ്യാഖ്യാനിക്കപ്പെടുക, ആമാശയ രോഗങ്ങൾ, ഉദര രോഗങ്ങൾ ഒക്കെയും ഫലം. പിതാവിന്റെ ആരോഗ്യത്തിലും ശ്രദ്ധ വേണം.
വൃശ്ചികം
സ്വതവേ ഉള്ള അഹങ്കാരം പല അവസരങ്ങളും നഷ്ടമാകും. അമിത ആഡംബര പ്രിയത്വം വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. പ്രേമ നൈരാശ്യം ഉണ്ടാകും. മാനസിക വെല്ലുവിളി ഉള്ളവർക്ക് രോഗമൂർച്ച ഉണ്ടാകും. സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയിൽ പ്രവർത്തിക്കുയും ദോഷം വരുത്തി വയ്‌ക്കുകയും ചെയ്യും. മാതാവിന് ക്ലേശം, സന്താനങ്ങൾ ആയി ശത്രുത ഒക്കെയും അനുഭവിക്കേണ്ടി വരും. രാഷ്‌ട്രീയക്കാർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്ന കാലം ആണ്.
ധനു
വിവാഹയോഗം കാണുന്നു. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, നവീന ഗൃഹ യോഗം, അനാവശ്യ കൂട്ട് കാരണം ചിലരെ തെറ്റിദ്ധരിക്കുകയും അവരോടു കടുപ്പത്തിൽ പ്രതികരിക്കുകയും വഴി മാനഹാനിയും ധനനഷ്ടവും സംഭവിക്കും. കൃഷിയിൽ വിഭാവനാശം അനുഭവത്തിൽ വരം. കടബാധ്യതകൾ കൂടിയേക്കാം. തൊഴിൽ ഭാരം വർദ്ധിക്കുക എന്നാൽ വേതനം കുറയുക എന്നുള്ള അവസ്ഥ സംജാതമാകും.
മകരം
കലാകായിക മേഖലയിൽ ഉള്ളവർക്ക് പരീക്ഷണ കാലഘട്ടം ആണ്. ശത്രുശല്യം, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, എന്നാൽ സർക്കാർ ജോലി തേടുന്നവർക്ക് അർഹമായ തൊഴിൽ എല്ലാം ഫലം. അഗ്നിശമന സേനയിൽ പ്രവർത്തിക്കുന്നവർക് സങ്കീർണ പ്രവര്ത്തനങ്ങളിൽ ഏർപെടേണ്ടി വന്നേക്കാം. അപകടങ്ങൾ ഉണ്ടാകാൻ സാധ്യ കല്പിക്കുന്നു. തന്റേതല്ലാത്ത കാരണത്താൽ അപരാധം കേൾക്കേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് ചില പാഠ്യ വിഷയങ്ങളിൽ പരാജയം.
കുംഭം
പിതാവിൽ നിന്നുള്ള അനുഭവ ഭാഗ്യം കുറയുന്ന സമയം ആണ് എങ്കിലും മാതാവിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. എഴുത്തിൽ കൂടി പ്രശസ്തി ഉണ്ടാകും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയം. വാതസംബന്ധമായും ഹൃദയ സംബന്ധമായും രോഗങ്ങൾ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കുക. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തുക. അപകടങ്ങൾ ഉണ്ടായേക്കാം.
മീനം
പണമിടപാടുകളിലും വസ്തു ഇടപാടുകളിലും ഗുണം ഉണ്ടാകും. ഐസ് വ്യാപാരം, മത്സ്യം, ജല വാഹനങ്ങൾ എന്നിവയിൽ ഗുണാനുഭവങ്ങൾ ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ പരാജയം സംഭവിക്കുകയും ബന്ധനസ്ഥൻ ആകാനും സാധ്യത. അടുത്ത ബന്ധുക്കളിൽ നിന്നോ വേണ്ടപെട്ടവരിൽ നിന്നോ ദോഷം അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ ക്ലേശം വർദ്ധിക്കുകയും ചിലർക്ക് സ്ഥാനഭ്രംശം വരെ സംഭവിക്കുകയും ചെയ്യും. ജാതകം ഗ്രഹിച്ചു പരിഹാരം അനിവാര്യം.
മേടം
മേട വിഷു സംക്രമം കേട്ട നക്ഷത്രക്കാരിൽ അവിവാഹിതർക്ക് അനുകൂല വിവാഹങ്ങൾ കൊണ്ട് വരും. ദമ്പതികളിൽ ഒരുമ വർദ്ധിക്കും. സന്താന ഭാഗ്യം, മുൻ വർഷങ്ങളെ അപേക്ഷിച്ചു സാമ്പത്തിക ലാഭം ഉണ്ടാകും. വാഹനാപകടങ്ങളിൽ നിന്നും അത്ഭുതപൂര്വ്വം രക്ഷപെടും. പകർച്ച വ്യാധികൾ ഭക്ഷ്യ വിഷബാധ ഒക്കെയും വന്നേക്കാം. തൊഴിൽ ഇടങ്ങളിലെ ക്ലേശങ്ങൾ മാറി സ്ഥാനലബ്ദ്ധി ഉണ്ടാകും. ചില ബന്ധുക്കളുടെ ആശ്രയം ഏറ്റെടുക്കേണ്ടതായി വരും.
ഇടവം
അടയാഭരണ വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാകും. മനസുഖം കുറയുകയും നിരാശയും മറ്റും അനുഭവപ്പെടുകയും അതിനെ തുടർന്ന് ഈശ്വരവിശ്വാസം ഇല്ലാതെ ആകുകയും ചെയുന്ന സമയം ആണ്. മാത്രമല്ല ഈശ്വര നിന്ദയാൽ ഈശ്വരാധീനം പാടെ ഇല്ലാതെ ആകുന്ന സമയം ആകുന്നു. ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. സർക്കാരിലെ കരാർ തൊഴിലാളികൾക്ക് മികച്ച അവസരങ്ങൾ വന്നു ചേരും. കൊളെസ്ട്രോൾ രക്തസമ്മര്ദം ഒക്കെയും വളരെ സൂക്ഷിക്കുക.
മിഥുനം
വാചകസംബന്ധിയായ തൊഴിലുകളിൽ അവസരങ്ങളും വിജയങ്ങളും വന്നു ചേരും. ഷെയർ മാർക്കറ്റിംഗ് ഭാഗ്യകുറികൾ തുടങ്ങിയവയിൽ ഭാഗ്യം കാണുന്നു. പട്ടാളം പോലീസ് കായികം എന്നിവയിൽ പരിശ്രമിക്കുന്നവർക്ക് ഫലം ലഭിക്കും. വാഹനം മൂലം ഗുണാനുഭവങ്ങൾ. പുണ്യതീർത്ഥ സ്ഥലങ്ങളിൽ പോകാൻ യോഗം ഉണ്ട്. ഗുരുജന പ്രീതി ഉണ്ടാകും. രാഷ്‌ട്രീയക്കാരെ സംബന്ധിച്ചു അന്യജനങ്ങൾക്ക് ഉപകാരമുണ്ടാകുന്ന കാര്യങ്ങൾ ചെയ്യുകയും അതു മൂലം കീർത്തി വർദ്ധനവും സാധ്യത ഉണ്ട്.
കർക്കടകം
ഈശ്വര വിശ്വാസം വർദ്ധിക്കുന്ന സമയം ആണ്. പുതുവസ്ത്ര ലാഭം, വിദ്യാവിജയം, സാമ്പത്തിക പുരോഗതി അന്യരെ സഹായിക്കാൻ ഉള്ള മനോവിശാലത, മുടങ്ങി കിടക്കുന്ന ബിസിനസ്സ് പുനരാരംഭിക്കാൻ ഉള്ള അവസരം ഒരുപാടു നാളായി ആഗ്രഹിച്ച വിദേശ യാത്ര ഭാഗ്യം, ആരോഗ്യ വർദ്ധനവ്, അന്യസ്ത്രീകളോടുള്ള താല്പര്യം ഒക്കെയും ഫലം. ഭക്ഷണ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. പിതാവിനോ തുല്യരായ ആളുകൾക്കോ രോഗതിദുരിതങ്ങൾ വന്നു ചേർന്നേക്കാം.
അവിഹതർക്ക് വിവാഹം നടന്നേകം. വിദ്യാർത്ഥികൾക്ക് പുതിയ വിഷയങ്ങൾ പഠിക്കാൻ ഉള്ള അവസരങ്ങൾ വന്നു ചേരും. സന്താന ദുഃഖം അനുഭവിച്ചിരുന്നവർക്ക് സന്താന ഭാഗ്യം വന്നു ചേരും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. എങ്കിലും ശ്വാസകോശ ഹൃദയ വാത സംബന്ധമായ രോഗങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 ഓഗസ്റ്റ്















