ടോക്കിയോ: ഭാരതത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് ജപ്പാനിലെ ഇന്ത്യൻ സമൂഹം. ജപ്പാൻ എംബസിയിൽ നടന്ന ആഘോഷത്തിൽ ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് ദേശീയ പതാക ഉയർത്തി. രാഷ്ട്രപതി ദ്രൗപദി മുർമു നടത്തിയ സ്വാതന്ത്ര്യദിനസന്ദേശം അംബാസിഡർ വായിച്ചു. രാജ്യം അസൂയാവഹമായ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്നും ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ദൃഢമായതായും അംബാസിഡർ സിബിജോർജ്ജ് പ്രസംഗത്തിൽ പറഞ്ഞു.
ജപ്പാനിലെ ഇന്ത്യൻ എംബസിയിൽ ഒട്ടേറെപ്പേരാണ് ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയത്. എംബസി ഉദ്യോഗസ്ഥർ, നയതന്ത്രപ്രതിനിധികൾ, ക്ഷണിക്കപ്പെട്ടവർ, ജപ്പാൻ സ്വദേശികൾ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു.
77-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് ജപ്പാനിലെ ഇന്ത്യൻ സമൂഹവും ആഘോഷമാക്കിയത്. അംബാസിഡർ സിബിജോർജ്ജ് ദേശീയ പതാകയുയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വിവിധ സാംസ്കാരിക പരിപാടികളോടൊപ്പം ജപ്പാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഗാനാലാപനവും നടന്നു.
Comments