ചെന്നൈ: ജമ്മു കശ്മീർ മേഖലയിലേക്കുള്ള വന്ദേഭാരത് ട്രെയിനുകൾ തയ്യാറാക്കാൻ ചെന്നൈ കോച്ച് ഫാക്ടറി സജ്ജമാണെന്ന് ജനറൽ മാനേജർ ബി.ജി മല്ല്യ. സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രെയിനുകളിലെ കംപാർട്ട്മെന്റുകളിൽ ചൂട് വെള്ളം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഎച്ച്ബി കോച്ചുകളുള്ള പുഷ്-പുൾ ട്രെയിനുകളും കോച്ച് ഫാക്ടറി നിർമ്മിക്കുമെന്നും, ഇവ ഏ.സി ഇതര വന്ദേഭാരതിന് സമാനമായ യാത്ര സൗക്ര്യ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ട്രെയിനുകൾ വന്ദേഭാരത് പോലെ യാത്രക്കാർക്ക് മികച്ച യാത്ര സൗകര്യം ലഭ്യമാക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഇവയുടെ ഇരു വശങ്ങളിലും പ്രത്യേകം നിർമ്മിച്ച രണ്ട് എൻജിനുകൾ ഉണ്ടാകുമെന്നും. ട്രെയിൻ വിലക്കാനും തള്ളാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം തന്നെ ഇത്തരത്തിൽ രണ്ട് ട്രെിനുകൾ ഇറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരത് സ്ലീപ്പറുകളും ഉടൻ പഉരത്തിറക്കും. ഫാക്ടറി ഈ വർഷം വിവിധ തരത്തിലുള്ള 3,241 കോച്ചുകൾ ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments