തിരുവനന്തപുരം: ഓണം അടുത്തിട്ടും ശമ്പളം കിട്ടാതെ പ്രതിസന്ധിയിലായി കെഎസ്ആർടിസി ജീവനക്കാർ. നിലവിൽ ജൂലെെ മാസത്തിലേതടക്കം ശമ്പളത്തിന്റെ രണ്ട് ഗഡു ഇതുവരെയും വിതരണം ചെയ്തിട്ടില്ല. ഓണത്തിന് ദിവസങ്ങൾ മാത്രം നിലനിൽക്കെ ജീവനക്കാർക്ക് ബോണസും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വീണ്ടും പണിമുടക്കിലേയക്ക് നീങ്ങാനൊരുങ്ങുകയാണ് ജീവനക്കാർ.
ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ജീവനക്കാർ 26-ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ന് വൈകിട്ട് മൂന്നിന് ശമ്പള പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് അംഗീകൃത യൂണിയനുകളുമായി മന്ത്രിമാർ ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
Comments