അന്ന് ഞാനും സംവിധായകനും അത് നിസ്സാരമായി എടുത്തു ; അവളുടെ ആരോ​ഗ്യം മോശമായിരുന്നു, ഞങ്ങളോട് സംസാരിക്കുന്നതും നിർത്തി; സാമന്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അന്ന് ഞാനും സംവിധായകനും അത് നിസ്സാരമായി എടുത്തു ; അവളുടെ ആരോ​ഗ്യം മോശമായിരുന്നു, ഞങ്ങളോട് സംസാരിക്കുന്നതും നിർത്തി; സാമന്തയെക്കുറിച്ച് വിജയ് ദേവരകൊണ്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ വർഷമായിരുന്നു നടി സാമന്ത തനിക്ക് ബാധിച്ച മയോസിറ്റിസ് എന്ന രോഗത്തെക്കുറിച്ചും അതിനെതിരായ പോരാട്ടത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. മസിലുകളിൽ നീർവീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. ചികിത്സയുടെ ഭാ​ഗമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ് താരം. മയോസിറ്റിസുമായുള്ള സാമന്തയുടെ പോരാട്ടം എത്രമാത്രം കഠിനമായിരുന്നുവെന്ന് പങ്കുവയ്‌ക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുഷി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക സം​ഗീത പരിപാടിക്കിടെയായിരുന്നു നടന്റെ വെളിപ്പെടുത്തൽ.

“2022 ഏപ്രിലിൽ സാമന്തയുടെ മുഖത്തെ ഒരു പുഞ്ചിരിയോടെയാണ് കുഷി എന്ന ചിത്രം തുടങ്ങിയത്. എന്നാൽ ജൂലൈയോടെ സാമിന്റെ ആരോ​ഗ്യം മോശമായിത്തുടങ്ങിയിരുന്നു. ആ സമയത്ത് ഒരു മുപ്പത്, മുപ്പത്തഞ്ച് ശതമാനം ചിത്രീകരണം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സുഖമില്ലെന്ന് അവർ പറഞ്ഞെങ്കിലും താനും സംവിധായകനും അത് നിസ്സാരമായി എടുത്തു.”- വിജയ് ദേവരകൊണ്ട പറഞ്ഞു.

ജൂലായിൽ മറ്റൊരു സിനിമയുടെ പ്രൊമോഷൻ നടത്തുമ്പോഴാണ് സാമിന്റെ ആരോഗ്യത്തെക്കുറിച്ച് അറിയാനിടയായത്. രോ​ഗത്തിന്റെ തുടക്കത്തിൽ, അവൾ അതേക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഒരു പ്രത്യേക ഘട്ടത്തിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് സാമന്തയ്‌ക്ക് തോന്നി. അങ്ങനെയാണ് സാമന്തയുടെ ദുരവസ്ഥ തങ്ങൾ മനസ്സിലാക്കിയത്. പിന്നീട് അവൾ തങ്ങളോട് സംസാരിക്കുന്നതും എല്ലാവരെയും കാണുന്നതും നിർത്തിയിരുന്നു. കാരണം സാമിന്റെ ആരോ​ഗ്യനില മോശമായിരുന്നു. തുടർന്ന് രോ​ഗാവസ്ഥയുമായി ഒരുപാട് പോരാടി. ഒടുവിൽ അക്കാര്യം എല്ലാവരോടും പങ്കുവയ്‌ക്കാൻ അവൾ തീരുമാനിച്ചു, പ്രതീക്ഷിക്കാൻ വകയുണ്ടെന്ന് ആളുകളോട് പറയാനായിരുന്നു ആ തുറന്ന് പറച്ചിലെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.

“സാമന്ത പൂർണ ആരോ​ഗ്യവതിയല്ല, തലവേദനയും പ്രകാശത്തെ അഭിമുഖീകരിക്കുമ്പോൾ കണ്ണ് വേദനിക്കുകയും ചെയ്യും. വളരെയേറെ സ്നേഹത്തോടെയാണ് എല്ലാവരും ഇവിടെ എത്തിയിരിക്കുന്നതെന്ന് സാമിന് അറിയാം. മനോഹരമായി വസ്ത്രമണിഞ്ഞ്, പുഞ്ചിരിച്ച് നിങ്ങൾക്കായി നൃത്തം ചെയ്തു. ഈ ചിത്രത്തിനുവേണ്ടി സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അവരുടെ കഠിനാധ്വാനത്തിന് കുഷി എന്ന ചിത്രം വിജയിച്ചുകാണാനാണ് താത്പര്യം. ആരേക്കാളുമുപരി ഈ വരുന്ന സെപ്റ്റംബർ ഒന്നിന് സാമന്തയുടെ മുഖത്തെ ചിരിയാണ് തനിക്ക് കാണേണ്ടത്. അതുതന്റെ ഉത്തരവാദിത്തമാണ്. “- വിജയ് ദേവരകൊണ്ട കൂട്ടിച്ചേർത്തു.

Tags: samanthaVIJAY DEVARAKONDA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies