1199 ലെ രേവതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ രേവതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:59 pm IST
Facebook
Twitter
WhatsAppTelegram

1199 ലെ രേവതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
രേവതി നക്ഷത്രക്കാർക്ക് വിദ്യ, വാക്‌സാമർത്യം, വിവേകം, സംസ്കാരം എന്നിവ നിറഞ്ഞു നിൽക്കുന്ന ഒരു സ്വഭാവം ഉണ്ട്. അവർ സ്വന്തം ബുദ്ധിയും യുക്തിയും കഴിവുകളും ഉപയോഗിച്ച് മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ ജീവിക്കാം എന്ന് നിത്യവും ചിന്തിക്കുന്നു. ആ ചിന്ത അവർക്ക് അനുകൂലമാണ്, അതുകൊണ്ട് അവർ ജീവിതത്തിൽ താളപ്പിഴകൾ ഇല്ലാതെ ഉയർന്നു വരും. അവർക്ക് ഒരു പ്രത്യേക തരത്തിലുള്ള വശ്യ സൗന്ദര്യമുണ്ട്. അവർ നേതൃസ്ഥാനത്ത് നിന്ന് ചെയ്യുന്ന ഏതൊരു കാര്യവും വിജയത്തിൽ എത്തും. ചില രേവതി നക്ഷത്രക്കാർക്ക് അസ്ഥിരമായ ഒരു മനസ്സ് ഉണ്ടാവും. എന്നിരുന്നാലും, അവർ സ്നേഹിക്കുന്നവർക്ക് മുൻപിൽ കാര്യങ്ങൾ തുറന്നു പറയുകയും സ്നേഹിക്കുന്നവർക്ക് എന്ത് ത്യാഗവും സഹിക്കുകയും ചെയ്യും. അവർ മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഒരു പരിധിയിൽ കൂടുതൽ ഇടപെടില്ല. അഭിപ്രായം ചോദിച്ചാൽ അതിനുള്ള പോവഴികൾ പറഞ്ഞു കൊടുക്കും. അവർ സ്വന്തം അഭിപ്രായത്തെ മുറുകെപിടിച്ചുള്ള പ്രവർത്തനമാണ്. രേവതി നക്ഷത്രക്കാർക്ക് ശരീരപുഷ്ടിയും ദീർഘയുസ്സും കണ്ടു വരുന്നു. അവരുടെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ട് വരാൻ പരസ്പരം സഹകരണത്തോടെയുള്ള പെരുമാറ്റം സഹായിക്കും. ബാല്യത്തിലോ കൗമാരത്തിലോ യൗവ്വനത്തിലോ ത്വക്ക് സംബന്ധമായ രോഗങ്ങൾ കാണാപ്പെടാൻ സാധ്യത ഉണ്ട്. 15 മുതൽ 35 വയസുവരെ രേവതി നക്ഷത്രക്കാർക്ക് കുടുംബ സുഖം, വിവാഹം, വിദ്യാഭ്യാസം, സന്താനഗുണം എന്നിവ ഉണ്ടാവും. 35 മുതൽ അവരുടെ ജീവിതത്തിൽ വല്ലാത്ത ഒരു അലച്ചിൽ കാണപ്പെടും.

പുരുഷ രേവതി നക്ഷത്രക്കാർക്ക് 24 മുതൽ 28 വയസ്സുവരെ ഏറ്റവും നല്ല കാലമാണ്, സ്ത്രീ രേവതി നക്ഷത്രക്കാർക്ക് 23 മുതൽ 26 വരെയാണ് വിവാഹകാലം. അല്ലെങ്കിൽ 27 മുതൽ 31 വരെയാണ്. രേവതി നക്ഷത്രക്കാർ എന്തുകാര്യവും തുറന്നു പറയാൻ പറ്റുന്നവരാണ്. അവർ രഹസ്യം സൂക്ഷിക്കാൻ കഴിവുള്ളവരാണ്, എന്നാൽ ഏറ്റവും അടുപ്പം ഉള്ളവരോട് അത് പറഞ്ഞില്ലെങ്കിൽ അവർക്ക് മനസിന് ഒരു അസ്വസ്ഥത ഉണ്ടാകും. എല്ലവരോടും സ്നേഹത്തോടെയും സഹകരണത്തോടെയും പോകുന്നവരാണ് ഈ നക്ഷത്ര ജാതകർ.

ചിങ്ങം

രാഷ്‌ട്രീയക്കാർക്ക് സ്ത്രീവിഷയ വിവാദങ്ങളിൽ തല കുനിക്കേണ്ടി വരും. നയത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാതിരുന്നാൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥർക്കു സ്ഥാനക്കയറ്റം ഉണ്ടാകും. കലാസാഹിത്യ രംഗങ്ങളിൽ വളരെ വലിയ അവസരങ്ങൾ തേടി വരും. മധ്യമപ്രവർത്തർക്ക് അംഗീകാരം പ്രസിദ്ധി ഒക്കെയും ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തത്തോടു കൂടി ചെയ്തു തീർക്കാൻ സാധിക്കും.

കന്നി

വിവാഹ ക്ലേശം, തടസം, ഭാര്യക്ക് രോഗാദി ദുരിതങ്ങൾ, സർക്കാർ തലത്തിൽ നിന്നും ദോഷാനുഭവങ്ങൾ, തൊഴിൽ ക്ലേശം, കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യസം, യാത്രകൾ വഴി കഷ്ടനഷ്ടങ്ങൾ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, ആസ്തമ, ഉദര രോഗങ്ങൾ ഒക്കെയും പ്രതീക്ഷിക്കാം. അന്യസ്ത്രീ താല്പര്യം വർദ്ധിക്കുക, ഭക്ഷണ സുഖക്കുറവ്, എന്നാൽ ചിലർക്ക് ശത്രുഹാനി, വ്യവഹാര വിജയം, ഇഷ്ടവസ്തുക്കളുടെ ലഭ്യത ഒക്കെയും സാധ്യത.

തുലാം

അനാവശ്യ ആഡംബര പ്രിയത്വം ഉണ്ടാകുന്ന സമയം ആണ്. കൈ വിട്ടു പോകുന്ന ദാമ്പത്യ ഐക്യത്തിന്, ആത്മ നിയന്ത്രണവും വിട്ടു വീഴ്‌ചയും വേണ്ടി വരും. സന്താനങ്ങൾക്ക് ദുരിതം വന്നു ചേരും. കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ച കുറവ്, മനോദുഃഖം, നാവു പിഴ കൊണ്ട് ഉണ്ടാകുന്ന ദുരിതങ്ങൾ, വ്യവഹാര പരാജയം, പല തരത്തിൽ ഉള്ള രോഗങ്ങൾ ഒക്കെയും പ്രതീക്ഷിക്കാം. നേതൃശേഷി പാടവം തെളിയിക്കുവാൻ ഉള്ള അവസരങ്ങൾ ഉണ്ടാകും.

വൃശ്ചികം

ശത്രുക്കളെ കൊണ്ടുള്ള ശല്യം വർദ്ധിക്കുന്ന സമയം ആണ്. കോടതി സംബന്ധമായ കേസുകളിൽ പരാജയം നേരിട്ടേക്കാം. തൊഴിൽ ഇടങ്ങളിൽ ക്ലേശം വർദ്ധിക്കുകയും സഹപ്രവർത്തകരുടെ തൊഴിൽ കൂടി ചെയേണ്ടി വരുന്ന അവസ്ഥ സംജാതമാകും. ചില അനാവശ്യ കൂട്ടുകെട്ടുകളിൽ അകപ്പെട്ടു മാനഹാനി, ധനക്ലേശം, മനപ്രയാസം ഒക്കെ ഉണ്ടാകും. ഭാര്യയുടെയോ അടുത്ത ബന്ധു ജനങ്ങളുടെയോ വിരഹം ഉണ്ടാകും. പ്രവർത്തന മാന്ദ്യം, കാര്യതടസം, പിതാവിന് രോഗതിദുരിതങ്ങൾ ഒക്കെയും ഫലം.

ധനു

സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യും. കടമായി കൊടുത്ത സംഖ്യാ പലിശ ഉൾപ്പടെ തിരിച്ചു കിട്ടും. പരോപകാരം താല്പര്യം വർദ്ധിക്കും. ലോട്ടറി, വാതുവെപ്പ്, ചൂതുകളി ഒക്കെയും വഴി ഭാഗ്യം കടാക്ഷിക്കും. ലക്‌ഷ്യം മുന്നിൽ കണ്ടു പ്രവർത്തിക്കുകയും അതിൽ വിജയിക്കുവാനും കഴിയും. വിദേശയാത്ര, വിദേശതൊഴിൽ എന്നൊക്കെ വഴി ധനനേട്ടം ഉണ്ടാകും. കാര്യശേഷി വർദ്ധിക്കും. ഈശ്വരാധീനം കൊണ്ട് സന്താനങ്ങൾക്ക് വന്നിട്ടുള്ള ദുരിതങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും.

മകരം

സമൂഹത്തിലെ ഉന്നതരെ പരിചയപ്പെടാനും, അവരുമൊത്തു സമയം ചിലവഴിക്കാനും അവസരം വന്നു ചേരും. തനിക്കു കിട്ടിയ അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുവാൻ കഴിയും. സ്ത്രീകൾ ഒരുക്കുന്ന കെണികളിൽ വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. വിവാഹ ഭാഗ്യം, വിവാഹം കൊണ്ടുള്ള ഗുണാനുഭവങ്ങൾ, നിഗൂഢ ശാസ്ത്രങ്ങളിൽ അറിവും, താല്പര്യവും, പുണ്യതീർത്ഥങ്ങളിൽ എത്താൻ ഉള്ള ഭാഗ്യം, സങ്കീർണമായ പ്രശ്നങ്ങൾ കൗശലത്തോടെ പരിഹരിച്ചു, ആദരവ് പിടിച്ചു പറ്റും.

കുംഭം

കുടുംബസൗഖ്യ കുറവ്, കുടുംബം വിട്ടു ദൂരദേശവാസം ചെയ്യണ്ട അവസ്ഥ, എവിടെയും തടസങ്ങൾ, കുടുംബത്തിൽ ഗുരുകാരണവരന്മാർ ആയിട്ടു അഭിപ്രായ വ്യത്യസവും വഴക്കും ഉണ്ടാകുക, നല്ലതു ചെയ്താലും ദോഷമായി ഭാവിക്ക്, തൊഴിലിടങ്ങളിലെ ക്ലേശം, ബിസിനസിലെ വൻ പരാജയവും ഭാഗ്യഹാനിയും, എടുത്തുചാട്ടം കൊണ്ട് ഉണ്ടായേക്കാവുന്ന ദുരിതങ്ങൾ, വിദ്യാ തടസം, സന്താനങ്ങൾക്ക് ദുരിതം, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം ഒക്കെയും പ്രതീക്ഷിക്കാം.

മീനം

ചൊവ്വയും ശനിയും ഒരുമിച്ചു നിൽക്കുന്നതിനാൽ അഗ്നിമാരുത യോഗം സംഭവിക്കും. സാമ്പത്തിക പരാജയം നിശ്‌ചയം, ആദായ നികുതി പോലെയുള്ള സ്ഥാനങ്ങളിൽ നിന്നും ദോഷങ്ങൾ ഉണ്ടാകും. കാരാഗ്രഹ വാസം വരെ സംഭവിക്കാം. ഭാര്യാഭർതൃ വിരഹം, സ്ത്രീ സുഹൃത്തുക്കൾ ആയിട്ടുള്ള ബന്ധങ്ങൾ തെറ്റിദ്ധാരണയുടെ നിഴലിൽ അപവാദം കേൾക്കേണ്ടി വരുന്ന അവസ്ഥ ഒക്കെയും ഫലം. സ്ഥാനഭ്രംശം സംഭവിക്കാൻ സാധ്യത. പ്രവാസികൾ, ബിസിനസുകാർ, ഉന്നത സ്ഥാനീയർ ഒക്കെ ഗ്രഹനില ഗണിച്ചു പരിഹാരം ചെയ്യണ്ട സമയം ആണ്.

മേടം

രേവതിക്ക് മേട വിഷു സംക്രമം സന്തോഷം കൊണ്ട് വരും. കുടുംബസൗഖ്യം, കർമ്മ മേഖലയിൽ പുരോഗതി, നഷ്ട പ്രതാപം തിരികെ ലഭിക്കുക, എവിടെയും മാന്യതയും പ്രശ്തിയും, അന്യജനങ്ങളാൽ ആദരം, മനസുഖം, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, വാഹനം മാറ്റി വാങ്ങുവാൻ യോഗം, വിശ്വസ്ത സേവനത്തിന്നു പ്രശസ്തി പത്രം ലഭിക്കും. ജീവിത സുഖ ഭോഗങ്ങൾ യഥാവിധം ലഭിക്കുക. ആരോഗ്യം വർദ്ധിക്കും. പുതിയ വിദ്യകൾ അഭ്യസിക്കുവാൻ യോഗം ഉണ്ട്.

ഇടവം

സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. പുതുവസ്ത്ര ലബ്ദ്ധി, എവിടെയും വിജയം, പറയുന്ന വാക്കുകൾ അറം പറ്റുക, സൽസുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ, വളരെ കാലമായി ശത്രുതയിൽ ആയിരുന്നവർ മിത്രങ്ങൾ ആകും, രാഷ്‌ട്രീയത്തിൽ ജനങ്ങളാൽ തെറ്റിദ്ധരിക്കപ്പെട്ട നേതാക്കൾക്ക് അവരുടെ നിരപാധിത്വം തെളിയിക്കാൻ സാധിക്കുകയും, ജനാഗീകാരം ലഭിക്കുകയും ചെയ്യും. സഹോദര സ്ഥാനത്തു ഉള്ളവർക്ക് ക്ലേശം ഉണ്ടാകും.

മിഥുനം

മാതാവിന് രോഗാദി ദുരിതങ്ങൾ, മാതൃ സുഖകുറവ് അനുഭവപ്പെടും. ഹൃദ്രോഗം, വാതരോഗം, സ്വാശകോശ സംബന്ധമായ രോഗം ഒക്കെയും അലട്ടാൻ സാധ്യത ഉണ്ട്. സ്വത്തു തർക്കങ്ങളിൽ കുടുംബം വിൽക്കേണ്ട അവസ്ഥ ഉണ്ടാകും. ലഹരിയിൽ ആസക്തി ഉണ്ടാകും. പ്രണയനൈരാശ്യം ഉണ്ടാകും. സ്ത്രീകളിൽ ഉള്ള താല്പര്യകൂടുതൽ കാരണം മാനഹാനി, ധനനഷ്ടം ഒക്കെയും, ഭാര്യാ പുത്രാ സുഖഹാനിയും പ്രതീക്ഷിക്കാം. എല്ലാവരും ആയി കലഹം സ്ഥിരമാകും. സാമ്പത്തിക ബുദ്ധിമുട്ട് തലപൊക്കും

കർക്കടകം

സാഹിത്യകാരന്മാരെ സംബന്ധിച്ചു പുസ്തക പ്രസിദ്ധികരണത്തിന്നു അവസരങ്ങൾ വന്നു ചേരും. താന്ത്രികം, മന്ത്രികം ഒക്കെ പഠിച്ചവർക്ക് തിരിച്ചടികൾ ഉണ്ടാകാം. ശരീര ശോഷണം, അന്യദേശവാസവും, പരാശ്രയവും വന്നു ചേരും. വ്യവഹാര പരാജയം സംഭവിക്കാം. സന്താന ക്ലേശം, കേസ് വഴക്കുകളിൽ പെട്ട് പോകുക, ബന്ധു ജനങ്ങളോട് ശത്രുത, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം കാരണം പലവിധ ബുദ്ധിമുട്ടുകൾ ഒക്കെയും പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് നല്ല സമയം ആണ്.

വിദ്യാർഥികൾക്ക് പുരോഗതി ഉണ്ടാകും. അവിവാഹിതർക്ക് തടസം നേരിടുന്ന വര്ഷം ആണ്. രാഷ്‌ട്രീയക്കാർക്ക് സ്ത്രീമുഖാന്തരം അപവാദങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക. വാഹനഭാഗ്യം, ഗൃഹലാഭം, വിദേശയോഗം ഒക്കെയും വരുന്ന വര്ഷം ആണ്. എന്നാൽ ആരോഗ്യപരമായി ശ്രദ്ധിക്കേണ്ടിരിക്കുന്നു. ഉദര, ഹൃദയ, നേത്ര രോഗങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies