ലക്ന : ; ലോകത്ത് സനാതന ധർമ്മത്തിലേയ്ക്ക് ആകൃഷ്ടരാകുന്നവർ വർദ്ധിക്കുന്നു . ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ തങ്ങൾക്ക് സനാതന ധർമ്മത്തിലുള്ള വിശ്വാസം പലപ്പോഴും വ്യക്തമാക്കിയിരുന്നു . ഇപ്പോഴിതാ സനാതന ധർമ്മത്തിൽ ആകൃഷ്ടയായി ഇന്ത്യയിലെത്തിയ വനിതയുടെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്നത് .
കൃഷ്ണഭക്തയായ വിദേശവനിതയാണ് ഹിന്ദുമതം സ്വീകരിക്കാനായി ഇന്ത്യയിൽ എത്തിയത് . തൊഴുകൈകളോടെ യമുനയിൽ സ്നാനം ചെയ്യുന്ന വിദേശ വനിതയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത് .യൂറോപ്പിൽ നിന്നെത്തിയ ഇവർ കാശി , വാരാണാസി , മഥുര അടക്കമുള്ളയിടങ്ങളിലും സന്ദർശനം നടത്തിയിരുന്നു .
Comments