തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറിൽ നടക്കും. സ്പെഷ്യൽ സ്‌കൂൾ മേള നവംബറിൽ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറിൽ നടത്താനും പൊതു വിദ്യാഭ്യസ വകുപ്പ് തീരുമാനിച്ചു.
ഇതിന് മുൻപ് 2009-ലാണ് കൊല്ലം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ചത്. 61-ാമത് സ്‌കൂൾ കലോത്സവത്തിന് കോഴിക്കോടായിരുന്നു വേദിയൊരുങ്ങിയത്.
Comments