ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ഈ രാജ്യത്ത്; കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക ലക്ഷ്യം
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ഈ രാജ്യത്ത്; കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക ലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 07:45 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ദുബായിലൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഊർജ സ്രോതസുകളിലേക്കു ചുവടുമാറ്റി ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം. സൂര്യ പ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വമ്പൻ പദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്. ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി, അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായായി ഇതു സംബന്ധിച്ച  കരാറിൽ  ഒപ്പിട്ടു.

ഒരു പ്രത്യേക സ്ഥലത്ത് സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കേന്ദ്രം എന്ന പദവി ഇതോടെ ദുബായിലെ സോളാർ പാർക്കിനു ലഭിക്കും. ഇതിന്റെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സൃഷ്ടിക്കുന്നത്. ഊർജ ഉത്പാദനത്തിന് പെട്രോളിയം സ്രോതസ്സിൽ നിന്ന് ഹരിത സ്രോതസിലേക്കുള്ള വലിയ ചുവടുമാറ്റമാണ് ഇതിലൂടെ ദുബായ് നടത്തുന്നത്.

ഒരു കിലോവാട്ടിന് എട്ട് ദിർഹത്തിൽ താഴെ മാത്രമാണ് സൗരോർജ വൈദ്യുതിയുടെ ഉത്പാദനച്ചെലവ്. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്ന വലിയ മാറ്റമാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ ഇല്ലാതാകും. അടുത്ത വർഷം അവസാനത്തോടെ സോളാർ പാനലുകൾ പ്രവർത്തന സജ്ജമാകും.

Tags: dubai
Share
Tweet
SendShare

More News from this section

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

More Gulf News

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

കുവൈറ്റിലെ ചാലറ്റ് നിരോധനം: റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് പൂട്ടുവീഴുമ്പോൾ പ്രതിസന്ധിയിലാകുന്നത് പ്രവാസികളുടെ വീക്കെൻഡ് ഒത്തുചേരലുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies