ശ്രീനഗർ: കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ ഗ്രീസിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ജമ്മുവിലെ അഖ്‌നൂർ സ്വദേശി 26-കാരൻ പങ്കജ് ശർമ്മയുടെ മൃതദേഹമാണ് കേന്ദ്രത്തിന്റെ ഇടപെടലിൽ നാട്ടിലെത്തിക്കുക. മകന്റെ ഭൗതികദേഹം നാട്ടിലെത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനും പങ്കജിന്റെ മാതാവ് ഗീതാ ദേവി നന്ദി അറിയിച്ചു.
ഓഗസ്റ്റ് മൂന്നിനാണ് ഗ്രീസിലെ നീസ് അയോണിയാസ് പ്രദേശത്തുവെച്ച് പങ്കജ് മരിച്ചത്. ഗ്രീസിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കരാനായിരുന്നു അദ്ദേഹം. ഇതിനിടെയിലാണ് പങ്കജിനെ മരണം കവർന്നത്. ഗ്രീസിലെ ഇന്ത്യൻ എംബസിയാണ് പങ്കജിന്റെ വിയോഗം കുടുംബത്തെ അറിയിച്ചത്. ജനിച്ച മണ്ണിൽ തന്നെ അന്തിയുറങ്ങണമെന്ന അമ്മയുടെ ആഗ്രഹമാണ് പങ്കജിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജിന്റെ അമ്മ ഗീതാ ദേവി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനും കത്തയക്കുകയായിരുന്നു. തുടർന്ന് വിദേശകാര്യ മന്ത്രാലയം ഇടപെട്ടു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സർവ ചെലവുകളും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20-ന് സത്വാരിയിലെ ജമ്മു വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും കുടുംബവും ചേർന്ന് ഏറ്റുവാങ്ങും.
Comments