ധോണിയിലെ കൊമ്പൻ പിടി സെവന് കാഴ്ചശക്തി തിരികെ കിട്ടുന്നതായി സൂചന; നേത്ര ശസ്ത്രക്രിയ നീട്ടിവച്ചേക്കുമെന്ന് വനം വകുപ്പ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ധോണിയിലെ കൊമ്പൻ പിടി സെവന് കാഴ്ചശക്തി തിരികെ കിട്ടുന്നതായി സൂചന; നേത്ര ശസ്ത്രക്രിയ നീട്ടിവച്ചേക്കുമെന്ന് വനം വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 01:14 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട് ധോണിയിൽ വനം വകുപ്പ് പിടികൂടിയ കാട്ടാന പിടി സെവന് കാഴ്ചശക്തി തിരികെ ലഭിക്കുന്നതായി സൂചന. തൃശ്ശൂരിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ കാഴ്ചശക്തി വീണ്ടെടുക്കാൻ പിടി സെവന് നടത്താനിരുന്ന നേത്ര ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് തീരുമാനിച്ചു.

ധോണിയിൽ വനം വകുപ്പ് പിടികൂടി ചട്ടം പഠിപ്പിക്കുകയായിരുന്ന കാട്ടുക്കൊമ്പൻ പിടി സെവന് ഒരു കണ്ണിന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടു എന്നത് വലിയ ചർച്ചയായിരുന്നു. ഹൈക്കോടതിയുടെ വിദഗ്ധ സമിതിയാണ് കാഴ്ച പ്രശ്‌നം സ്ഥിരീകരിച്ചത്. തുടർന്ന് ആനയുടെ കാഴ്ച വീണ്ടെടുക്കാനായി നേത്ര ശസ്ത്രക്രിയ നടത്താൻ വനവകുപ്പ് തീരുമാനിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം, ശസ്ത്രക്രിയക്കുള്ള ആരോഗ്യം ആനയ്‌ക്കുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.

എന്നാൽ കഴിഞ്ഞ ദിവസം തൃശ്ശൂർ വെറ്റിനറി സർവ്വകലാശാലയിലെ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പിടി സെവന് കാഴ്ച വീണ്ടെടുക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ആനയ്‌ക്ക് മുൻപ് തീരുമാനിച്ചിരുന്ന നേത്ര ശസ്ത്രക്രിയ ഉടൻ വേണ്ടെന്ന് വനം വകുപ്പ് തീരുമാനിച്ചു. നിലവിൽ കണ്ണിൽ നൽകുന്ന തുള്ളി മരുന്നുകളോടൊപ്പം, ഭക്ഷണ മാർഗവും മരുന്ന് നൽകാനും ധാരണയായി. ഇതോടൊപ്പം ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തന്നെ പിടി സെവനുള്ള വിദഗ്ദ ചികിത്സ തുടരുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: ELEPHANTForest departmentPT 7
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies