ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലാണ് ലാർസൻ ആൻഡ് ടൂബ്രോ കൺസ്ട്രക്ഷൻ (എൽ ആൻഡ് ടി) 1,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹലസുരു പോസ്റ്റ് ഓഫീസ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്തത്. 45 ദിവസം കൊണ്ടാണ് പോസ്റ്റ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്.
ബിൽഡിംഗ് മെറ്റീരിയൽസ് ആൻഡ് ടെക്നോളജി പ്രൊമോഷൻ കൗൺസിൽ (ബിഎംടിപിസി) ഈ സാങ്കേതികവിദ്യ അംഗീകരിച്ചിരുന്നു. 3D കോൺക്രീറ്റ് പ്രിന്റിംഗ് എന്നത് വളർന്നുവരുന്ന ഒരു സാങ്കേതികവിദ്യയാണ്. ഇത് നിർമ്മാണ പ്രക്രിയ വേഗത്തിലാക്കുകയും നിർമ്മാണ നിലവാരം ഉയർത്തുകയും ചെയ്യുന്നു. ബെംഗളൂരുവിൽ ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തതിലുള്ള സന്തോഷം അശ്വിനി വൈഷ്ണവ് പങ്കുവെച്ചു.
The spirit of Aatmanirbhar Bharat!
🇮🇳India’s first 3D printed Post Office.📍Cambridge Layout, Bengaluru pic.twitter.com/57FQFQZZ1b
— Ashwini Vaishnaw (@AshwiniVaishnaw) August 18, 2023
‘ബെംഗളൂരുവിൽ വരുന്നത് സന്തോഷകരമാണ്. ഈ നഗരം ഊർജ്ജവും പോസിറ്റിവിറ്റിയും നൽകുന്നു. ബെംഗളൂരു നഗരം ഞാൻ ശരിക്കും ആസ്വദിക്കാറുണ്ട്. ഈ നഗരം എല്ലായ്പ്പോഴും ഇന്ത്യയുടെ ഒരു പുതിയ ചിത്രം അവതരിപ്പിക്കുന്നു. ഈ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലൂടെ നിങ്ങൾ കാണുന്നത് ഇന്ത്യയുടെ ഇന്നത്തെ രൂപമാണ്. നമ്മുടെ രാജ്യം ഇന്ന് പുരോഗമിക്കുകയാണ്. ഞങ്ങൾ കണ്ട പുതിയ ഇന്ത്യയുടെ ചിത്രമാണ് ഈ 3D പ്രിന്റഡ് സാങ്കേതികവിദ്യയിലൂടെ നിങ്ങൾ കാണുന്നത്’.
Every Indian would be proud to see India's first 3D printed Post Office at Cambridge Layout, Bengaluru. A testament to our nation's innovation and progress, it also embodies the spirit of a self-reliant India. Compliments to those who have worked hard in ensuring the Post… pic.twitter.com/Y4TrW4nEhZ
— Narendra Modi (@narendramodi) August 18, 2023
‘ഇന്ത്യ സ്വന്തമായി 4G, 5G സാങ്കേതികവിദ്യ വികസിപ്പിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ടെലികോം സാങ്കേതികവിദ്യ വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ന് ഇന്ത്യ ഉയർന്നു. രാജ്യത്തിന് ലോകോത്തര നിലയിലുള്ള ട്രെയിൻ രൂപകല്പന ചെയ്യാനും നിർമ്മിക്കാനും ഇന്ന് കഴിയും’- അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരു വർഷം മുമ്പ്, ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) തദ്ദേശീയ ഗവേഷണ വികസന പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സൈന്യത്തിനായി ഒരു 3D പ്രിന്റഡ് സെൻട്രി പോസ്റ്റ് നിർമ്മിച്ചു നൽകിയിരുന്നു.
Comments