മലപ്പുറം: അഞ്ച് കുട്ടികളെ തെരുവ് നായ ആക്രമിച്ചു. മലപ്പുറം ചീക്കോട് മുണ്ടക്കലിലാണ് സംഭവം. നാല് സ്കൂൾ വിദ്യാർത്ഥികളെയും വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരനെയുമാണ് തെരുവുനായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു. കണ്ണൂർ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാർക്കിംഗിൽ വെച്ച് കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു.
Comments