വാതാപി ഗണപതിം ഭജേഹം ; കൃതിയും ശ്രുതിയും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വാതാപി ഗണപതിം ഭജേഹം ; കൃതിയും ശ്രുതിയും

Renjith KaanjirathilbyRenjith Kaanjirathil
Aug 19, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

വാതാപി ഗണപതിം ഭജേഹം . മുത്തുസ്വാമി ദീക്ഷിതർ രചിച്ച ഈ കീർത്തനം കേൾക്കാത്തവർ ഇല്ലതന്നെ. ഏതാണ്ടെല്ലാ സംഗീത കച്ചേരികളിലെയും ആദ്യത്തേതായി അവതരിപ്പിക്കപ്പെടുന്നത് ഹംസഃധ്വനി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ കീർത്തനമാണ് . കർണാട്ടിക് സംഗീതത്തിലെ ത്രിത്വങ്ങളിൽ ” ഒരാളായ .മുത്തുസ്വാമി ദീക്ഷിതർ രചിച്ച ഷോഡശ ഗണപതി കൃതികൾ എന്ന് വിളിക്കപ്പെടുന്ന സ്തുതി പരമ്പരയുടെ ഭാഗമാണ് “വാതാപി ഗണപതിം”. ദീക്ഷിതരുടെ ജന്മസ്ഥലമായ തമിഴ് നാട്ടിലെ തിരുവാരൂരിന് ചുറ്റുമുള്ള ആരാധനാലയങ്ങളിൽ സ്ഥിതി ചെയ്യുന്ന പതിനാറ് ഗണപതി സങ്കലപങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന കീർത്തനങ്ങളാണ് ഷോഡശ ഗണപതി കൃതികൾ.

വാതാപി അഥവാ ബദാമി കർണ്ണാടകയിലാണ്. ചാലൂക്യ രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. ചാലൂക്യരുടെ ഭരദേവതകളിൽ ഒന്നായിരുന്നു ഗണപതി . അതുകൊണ്ട് ഈ ഗണപതിയെ വാതാപിയിലെ ഗണപതി എന്ന് വിളിക്കുന്നു. വാതാപി – ഇല്വലൻ കഥയിലെ വാതാപി എന്ന അസുരനെ വധിച്ചത് അഗസ്ത്യ മുനിയാണ്. ആ വാതാപിയിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്.

ഏ ഡി ആറാം നൂറ്റാണ്ടിൽ കാഞ്ചിയിലെ പല്ലവന്മാർ ബദാമി ( വാതാപി ) ആക്രമിച്ച് ചാലൂക്യരെ തോൽപ്പിച്ചു. പല്ലവ രാജാവായ നരസിംഹവർമൻ ഒന്നാമന്റെ പ്രധാന സൈന്യാധിപനായിരുന്ന പരഞ്ജോതി ചാലൂക്യ തലസ്ഥാനമായ വാതാപിയിൽ നിന്ന് വാതാപി ഗണപതിയുടെ വിഗ്രഹം എടുത്തു കൊണ്ട് പോന്നു. പരഞ്ജോതിയുടെ ജന്മസ്ഥലമായ തിരുചെങ്കട്ടൻകുടിയിൽ പ്രതിഷ്ഠ വാതാപി ഗണപതിയെ പ്രതിഷ്ഠിച്ചു.പിന്നീട്, പരഞ്ജോതി തന്റെ അക്രമാസക്തമായ വഴികൾ ഉപേക്ഷിച്ച് സിരുതോണ്ടാർ എന്നറിയപ്പെട്ട ഒരു ശൈവ സന്യാസിയായി മാറി. നാഗപട്ടണം ജില്ലയിലെ തിരുചെങ്കട്ടൻകുടിയിലെ ഉത്രപതീശ്വരസ്വാമി ക്ഷേത്രത്തിലെ ഒരു ഉപദേവനായിട്ടാണ് വാതാപി ഗണപതിയുടെ വിഗ്രഹം നിലവിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.

വാതാപി ഗണപതിം ഭജേഹം എന്ന മഹത്തയ കൃതി മുത്തുസ്വാമി ദീക്ഷിതർ രചിച്ചത് സംസ്‌കൃതത്തിലാണ്. ഗാണപത്യ വിശ്വാസപ്രമാണങ്ങളാണ് ഈ കീർത്തനത്തിൽ ഉടനീളമുള്ളത്. ഗജമുഖനായ ഗണപതിയെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവായി ദീക്ഷിതർ വാഴ്‌ത്തുന്നു. പ്രപഞ്ചവും മൂലകങ്ങളും അഖിലാണ്ഡ കൊടി ബ്രഹ്മാണ്ഡങ്ങളും ഗണപതി സൃഷ്ടിച്ചതാണെന്ന് ഈ കീർത്തനത്തിൽ പാടുന്നു. മൂലാധാര ചക്രത്തിൽ വസിക്കുന്ന ഗണപതിയെ അഗസ്ത്യ മുനിയും മഹാവിഷ്ണുവും ആരാധിക്കുന്നു. പര, പശ്യന്തി, മധ്യമ, വൈഖരി എന്നീ നാല് നാദ രൂപങ്ങളും ഗണപതിയാണെന്നു ദീക്ഷിതർ സ്ഥാപിക്കുന്നു. പ്രതിബന്ധങ്ങളെ അകറ്റുന്ന ഗണപതിയുടെ ശരീരമാണ് പവിത്രമായ പ്രണവം (ഓം). അവസാന വരിയിൽ. ഗണേശൻ ഹംസധ്വനി രാഗത്തിൽ പ്രസാദിക്കുന്നു എന്ന് പറയുമ്പോൾ ഈ കീർത്തനം ഏത് രാഗത്തിലാണ് പാടേണ്ടതെന്ന് സൂചിപ്പിക്കുന്നു.

വാതാപി ഗണപതിം ദീക്ഷിതരുടെ “ഏറ്റവും നല്ല രചന” മാത്രമല്ല, കർണാടക സംഗീതത്തിലെ ഏറ്റവും പ്രശസ്തമായ രചനകളിൽ ഒന്നാണ്. ഇത്രത്തോളം വേദികളിൽ ആലപിക്കപ്പെട്ടിരിക്കുന്ന മറ്റൊരു കീർത്തനമോ ഗാനമോ ഉണ്ടാകില്ല. ഏതു സംഗീതോപകരണം കൊണ്ടും ഈ കീർത്തനം ആലപിക്കാം എന്നത് മറ്റൊരു സവിശേഷതയാണ്. സംഗീത സാഗരം നീന്തിക്കടന്ന മഹാ വിദ്വാന്മാർ മുതൽ അതിന്റെ കരയിൽ നോക്കി നിൽക്കുന്ന ചെറു ബാല്യക്കാർ വരെ അങ്ങേയറ്റത്തെ ലയത്തോടെ ആലപിക്കുന്ന “വാതാപി ഗണപതിം ഭജേഹം” കർണാടകം സംഗീതത്തിലെ മകുടമണിയായി കാൽപ്പാന്തകാലത്തോളം നിലകൊള്ളും എന്നതിൽ സംശയമില്ല.

വാതാപി ഗണപതിം ഭജേഹം എന്ന കീർത്തനത്തിന്റെ പൂർണ്ണ രൂപം
വാതാപി ഗണപതിം ഭജേഹം
വാരണാസ്യം വരപ്രദം ശ്രീ
വാതാപി ഗണപതിം ഭജേഹം

ഭൂതാദി സംസേവിത ചരണം
ഭൂത ഭൗതിക പ്രപഞ്ച ഭരണം
വീതരാഗിനം വിനുത യോഗിനം
വിശ്വകാരണം വിഘ്ന വാരണം

വാതാപി ഗണപതിം ഭജേഹം

പുരാ കുംഭ സംഭവ മുനിവര
പ്രപൂജിതം ത്രികോണ മധ്യഗതം
മുരാരി പ്രമുഖാദ്യുപാസിതം
മൂലാധാര ക്ഷേത്രസ്ഥിതം
പരാദി ചത്വാരി വാഗാത്മകം
പ്രണവ സ്വരൂപ വക്രതുണ്ഡം
നിരന്തരം നിടില ചന്ദ്രഖണ്ഡം
നിജവാമകര വിധൃതേക്ഷുദണ്ഡം
കരാംബുജ പാശ ബീജാരൂപം
കലുഷ വിദൂരം ഭൂതാകാരം
ഹരാദി ഗുരുഗുഹ തോഷിത ബിംബം
ഹംസധ്വനി ഭൂഷിത ഹേരംബം
വാതാപി ഗണപതിം ഭജേഹം

എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ

Tags: SUBVatapi GanapatimVatapi ganapatim bhajehamMuthuswami DikshitarUthrapathiswaraswamy Temple
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies