രാഹുൽ അമേഠിയിൽ മത്സരിക്കും, ബിജെപി ഭയന്ന് ഓടരുത്, സ്മൃതി ഇറാനിക്ക് കെട്ടിവെച്ച കാശുപോലും ഇത്തവണ ലഭിക്കില്ല: കോൺഗ്രസ് നേതാവ് റാഷിദ് ആൽവി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ അമേഠിയിൽ മത്സരിക്കും, ബിജെപി ഭയന്ന് ഓടരുത്, സ്മൃതി ഇറാനിക്ക് കെട്ടിവെച്ച കാശുപോലും ഇത്തവണ ലഭിക്കില്ല: കോൺഗ്രസ് നേതാവ് റാഷിദ് ആൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുൽ അമേഠിയിലേക്ക് മടങ്ങിയെത്തിയാൽ സ്മൃതി ഇറാനിക്ക് കെട്ടിവെച്ച കാശുപോലും ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ്. മുൻ എംപിയും ഉത്തർപ്രദേശ് കോൺഗ്രസ് നേതാവുമായ റാഷിദ് ആൽവിയാണ് പരാമർശവുമായി രംഗത്തുവന്നത്. പ്രിയങ്ക വാരണാസിയിൽ നിന്നും മത്സരിക്കുമെന്നും പ്രധാനമന്ത്രിയെ പരാജയപ്പെടുത്തുമെന്നും ആൽവി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിച്ചാൽ സ്മൃതി ഇറാനി പരാജയപ്പെടും. അവർക്ക് ഇനി കെട്ടിവെച്ച കാശുപോലും ലഭിക്കില്ല. ഞാൻ ബിജെപിയോട് ആവശ്യപ്പെടുകയാണ്, പേടിച്ച് പിന്മാറരുത്. പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കുകയാണെങ്കിൽ നരേന്ദ്രമോദി അവിടെ പരാജയപ്പെടും. നരേന്ദ്രമോദിക്ക് തിരികെ ഗുജറാത്തിലേക്ക് മടങ്ങേണ്ടി വരും. റാഷിദ് ആൽവി പറഞ്ഞു.

രാഹുൽ അമേഠിയിലേക്ക് തിരിച്ചെത്തണമെന്നും മത്സരിക്കണമെന്നും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റോയ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മത്സരിച്ചാൽ രാഹുൽ ഉറപ്പായും വിജയിക്കുമെന്നും പ്രവർത്തകർ നേതൃത്വത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു കുടുംബം അമേഠിയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിച്ച ആളാണെന്നും അതിനാൽ വിജയം ഉറപ്പാണെന്നും അജയ് അഭിപ്രായപ്പെട്ടു.

നെഹ്റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്നു അമേഠി. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13 ലും വിജയിച്ചത് കോൺഗ്രസ് ആയിരുന്നു. 1980 ൽ സഞ്ജയ് ആണ് നെഹ്റു കുടുംബത്തിൽ നിന്നും ആദ്യമായി അമേഠിയിൽ മത്സരിക്കുന്നത്. തുടർന്ന് 1981, 1984, 1989, 1991 വർഷങ്ങളിലായി രാജീവ് തുടർച്ചയായി നാലുവട്ടം മണ്ഡലത്തിൽ നിന്നും ജയിച്ചുകയറി. 1999 ൽ സോണിയ മത്സരിക്കാനായി തിരഞ്ഞെടുത്തതും അമേഠിയെയാണ്. സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറ്റിയപ്പോൾ രാഹുൽ 2004 ൽ അമേഠിയിലെത്തി. 2014 വരെ മൂന്നുവട്ടം ഈ മണ്ഡലത്തിൽ നിന്നാണ് രാഹുൽ ലോക്സഭയിൽ എത്തിയത്.

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് രാഹുൽ അമേഠിയിൽ ഏറ്റുവാങ്ങിയത്. 2014 ൽ ഒരു ലക്ഷത്തിലധം ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ 2019ൽ 55,120 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി സമൃതി ഇറാനിയോട് തോറ്റത്.

Tags: CongressBJPrahulRaashid AlviAmeti
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies