ബെംഗളുരു: ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള കുറയ്‌ക്കാൻ നടത്തിയ രണ്ടാം ഡീബൂസ്റ്റിംഗ് വിജയകരം. ഇന്ന് പുലർച്ചെ 1.50ന് രണ്ടാമത്തേതും അവസാനത്തേതുമായ ഡീബൂസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ചന്ദ്രനിൽ നിന്നുള്ള പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞു.
കുറഞ്ഞ ദൂരം 25 ലും കൂടിയ ദൂരം 134 കിലോമീറ്ററിലുമായുള്ള ഭ്രമണപഥത്തിലാണ് നിലവിൽ ചന്ദ്രയാൻ 3 യുള്ളത്. പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും നാല് ദിവസം മുൻപ് വേർപെട്ട ലാൻഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിക്കും. ആഗസ്റ്റ് 23 ന് വൈകുന്നരം 5.45 നാണ് ലാൻഡിംഗിനായുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്. ഇത് സാദ്ധ്യമായില്ലെങ്കിൽ അടിത്ത ദിവസം ലാൻഡ് ചെയ്യിക്കും.
വെള്ളിയാഴ്ചയായിരുന്നു ആദ്യഘട്ട ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. വേഗത കുറച്ചുകൊണ്ടുള്ള ഭ്രമണപഥം താഴ്‌ത്തലിനെയാണ് ഡീബൂസ്റ്റിംഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
Comments